Ball in partnership with Microsoft India has launched its first PC-on-a-stick device, dubbed Splendo. The Windows-based mini computer, which is meant to turn a TV into a PC or Smart TV, has been priced at Rs. 8,999.
The iBall Splendo will go on sale in early July across the country and will also be available via online and TV retail channels.
Much like other PC-on-a-stick devices, the iBall Splendo can also fit in a pocket. It is powered by an Intel Atom quad-core processor and runs Windows 8.1. It comes with 2GB of RAM while packing 32GB of inbuilt storage.
The device is just required to be plugged into the HDMI input of the TV for a complete Windows PC experience. Some of the features offered by the Splendo include HD graphics, multi-channel digital audio, a microSD card slot, regular USB port, Micro-USB port, Wi-Fi and Bluetooth 4.0. The device has a fan-less design and comes with a one-year warranty from the company.
The package comes with a wireless keyboard and mouse and once plugged into a TV, it can offer the user following features:
HD graphics
Multi-channel digital audio
Micro SDXC slot
Normal USB port
Micro USB port
Wi-Fi
In-built Bluetooth 4.0
Splendo is created using a fanless design and is covered under one year warranty.
മെമ്മറി സ്റ്റിക്കില്‍* ഒരു വിന്*ഡോസ് പേഴ്*സണല്* കമ്പ്യൂട്ടര്‍*; ഇന്ത്യയില്‍* വില 8,999 രൂപ June 20, 2015T-TT+
iBall Splendo മൈക്രോസോഫ്റ്റിന്റെ വിന്*ഡോസ് അധിഷ്ഠിതമായ മിനി പേഴ്*സണല്* കമ്പ്യൂട്ടറാണ് ഐബാള്‍* സ്*പ്ലെന്‍*ഡോ. ഒരു മെമ്മറി സ്റ്റിക്കിന്റെ വലിപ്പമുള്ള ഉപകരണം. അതുപയോഗിച്ച് ടെലിവിഷനെ പേഴ്*സണല്* കമ്പ്യൂട്ടറോ സ്മാര്*ട്ട് ടിവിയോ ഒക്കെ ആയി മാറ്റാം. ജൂലായ് ആദ്യം ഇന്ത്യന്‍* വിപണിയിലെത്തുന്ന ഐബാള്‍* സ്*പ്ലെന്‍*ഡോ ( iBall Splendo ), ഓണ്‍*ലൈന്‍* സ്*റ്റോറുകളിലും ലഭ്യമാകും. 8,999 രൂപയാണ് വില. കമ്പനിയുടെ ഒരുവര്*ഷം വാറണ്ടിയുമായാണ് ഉപകരണത്തിന്റെ വരവ്. പോക്കറ്റിലൊതുങ്ങുന്ന വലിപ്പമേയുള്ളൂ ഈ മിനി പിസിക്ക്. ഇന്റല്‍* ക്വാഡ്-കോര്‍* പ്രൊസസര്‍* കരുത്തുപകരുന്ന ഐബാള്‍* സ്*പ്ലെന്‍*ഡോ വിന്*ഡോസ് 8.1 ഒഎസിലാണ് പ്രവര്*ത്തിക്കുന്നത്. 2 ജിബി റാമും 32 ജിബി ഇന്‍*ബില്‍*റ്റ് സ്റ്റോറേജുമുണ്ട്. ടിവിയിലെ എച്ച്ഡിഎംഐ ഇന്‍*പുട്ടില്‍* ഈ ഉപകരണം പ്ലഗ്ഗ് ചെയ്യുകയേ വേണ്ടൂ, മാന്ത്രികവിദ്യയാലെന്നപോലെ ടിവി ഒരു വിന്*ഡോസ് പിസി ആയി മാറും. എച്ച്ഡി ഗ്രാഫിക്*സ്, മള്*ട്ടി-ചാനല്‍* ഡിജിറ്റല്‍* ഓഡിയോ, ഒരു മൈക്രോ എസ്ഡി കാര്‍*ഡ് സ്ലോട്ട്, സാധാരണ യുഎസ്ബി പോര്*ട്ട്, വൈഫൈ, ബ്ലൂടൂത്ത് 4.0 തുടങ്ങിയ ഫീച്ചറുകളും ഐബാള്‍* സ്*പ്ലെന്‍*ഡോയിലുണ്ട്. ടിവിയുമായി ബന്ധപ്പെട്ട മികച്ച മള്*ട്ടിമീഡിയ, ഇന്റര്‍*നെറ്റ് അനുഭവം പ്രദാനം ചെയ്യാന്‍* സഹായിക്കുന്ന ഉപകരണമാണ് ഐബാള്‍* സ്*പ്ലെന്‍*ഡോയെന്ന്, ഐബാള്‍* ഡയറക്ടര്‍* സന്ദീപ് പരസ്രാംപൂരിയ പറഞ്ഞു. മെമ്മറി സ്റ്റിക്കില്‍* പേഴ്*സണല്* കമ്പ്യൂട്ടര്‍* എന്ന ആശയത്തിന്റെ ചുവടുപിടിച്ച് ഗൂഗിള്‍* കഴിഞ്ഞ ഏപ്രിലില്‍* അസുസ് ക്രോംബിറ്റ് അവതരിപ്പിച്ചിരുന്നു. ഏത് ഡിസ്*പ്ലേയില്‍* ക്രോംബിറ്റ് ഘടിപ്പിച്ചാലും അതൊരു പേഴ്*സണല്* കമ്പ്യൂട്ടറായി മാറും എന്നതാണ് പ്രത്യേകത.