തിരുവനന്തപുരം: എസ്*.എന്‍*.സി ലാവലിന്‍* അഴിമതി സംബന്ധിച്ച സി.ബി.ഐ കേസില്‍* ഗവര്*ണറുടെ നടപടിയെ ചോദ്യംചെയ്*ത്* സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* സുപ്രീംകോടതിയെ സമീപിക്കുമെന്ന കാര്യം ഉറപ്പായ സാഹചര്യത്തില്‍* സി.പി.എം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍* മുഖ്യമന്ത്രി വി.എസ്*. അച്യുതാനന്ദന്റെ നീക്കങ്ങളെ ഉറ്റുനോക്കുന്നു.
പിണറായിക്കെതിരായ സി.ബി.ഐ കേസ്* രാഷ്ട്രീയപ്രേരിതമാണെന്ന പാര്*ട്ടി കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെ പരസ്യമായി തള്ളിയതിന്റെ പേരില്‍* അച്ചടക്ക നടപടിക്ക്* വിധേയനായ വി.എസ്*, കേസ്* കോടതിയിലെത്തുമ്പോള്‍* നാടകീയ നീക്കങ്ങള്‍*ക്ക്* മുതിരുമോയെന്നതാണ്* സി.പി.എം നേതൃത്വത്തിന്റെ ആശങ്ക.
പൊളിറ്റ്* ബ്യൂറോയില്‍* നിന്നും കേന്ദ്രകമ്മിറ്റിയിലേക്കുള്ള തരംതാഴ്*ത്തല്* അംഗീകരിക്കുക വഴി മുഖ്യമന്ത്രിസ്ഥാനം സംരക്ഷിച്ച വി.എസ്* പിന്നീട്* ഇതുവരെ പരസ്യമായി പ്രതികരണങ്ങള്‍*ക്കു മുതിര്*ന്നിട്ടില്ല.
സി.പി.എം സംസ്ഥാന സെക്രട്ടറിക്കെതിരായ സി.ബി.ഐ കേസില്‍* പ്രോസിക്യൂഷന്* അനുമതി നല്*കേണ്ടെന്ന സംസ്ഥാന മന്ത്രിസഭയുടെ ഉപദേശം തള്ളിക്കൊണ്ടാണ്* സംസ്ഥാന ഗവര്*ണര്* ആര്*.എസ്*. ഗവായ്* പ്രോസിക്യൂഷന്* അനുമതി നല്*കിയത്*. ആ നിലയ്*ക്ക്* ഗവര്*ണറുടെ നടപടിയെ സംസ്ഥാന സര്*ക്കാരിന്* തന്നെ കോടതിയില്‍* ചോദ്യം ചെയ്യാവുന്നതാണ്*. എന്നാല്‍* അത്തരമൊരു നിര്*ണായകഘട്ടത്തില്* വി.എസ്*. അച്യുതാനന്ദന്* എന്തുനിലപാടെടുക്കുമെന്ന കാര്യത്തില്‍* സി.പി.എം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍*ക്ക്* ഒരുപോലെ ആശങ്കയുണ്ട്*. ഗവര്*ണറുടെ നടപടിക്കെതിരെ സംസ്ഥാന സര്*ക്കാര്* കോടതിയിലേക്കു നീങ്ങുമ്പോള്‍* മുഖ്യമന്ത്രി മറിച്ചൊരു നിലപാട്* സ്വീകരിച്ചാല്‍* അതു വലിയ തിരിച്ചടിയാകുമെന്ന ആശങ്കയാണ്* പിണറായി വിജയന്* തന്നെ നേരിട്ടു കോടതിയെ സമീപിക്കുന്നതാണു ബുദ്ധിയെന്ന തീരുമാനത്തില്‍* സി.പി.എം എത്താന്‍* കാരണമെന്നാണു സൂചന.
പാര്*ട്ടിയുടെ അച്ചടക്ക നടപടിക്ക്* വിധേയനായ ശേഷം പരസ്യമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും മുഖ്യമന്ത്രി വി.എസ്*. അച്യുതാനന്ദന്* പുലര്*ത്തുന്ന മൗനം അര്*ത്ഥഗര്*ഭമാണെന്ന്* വി.എസ്* പക്ഷക്കാര്‍* വിശദീകരിക്കുന്നു. ലാവലിന്‍* കേസ്* രാഷ്ട്രീയപ്രേരിതമാണെന്ന സി.പി.എം നേതൃത്വത്തിന്റെ വാദം അതുപോലെ ആവര്*ത്തിക്കാന്* മുഖ്യമന്ത്രി ഇനിയും തയ്യാറാകാത്തതാണ്* ഇതിന്* ഉപോത്*ബലകമായി അവര്‍* ചൂണ്ടിക്കാട്ടുന്നത്*. മുന്‍*കാലത്ത്* പാര്*ട്ടിക്കുള്ളില്* തിരിച്ചടി നേരിട്ട ഘട്ടങ്ങളില്‍* വി.എസ്* പയറ്റിയ തന്ത്രം അവര്‍* ഓര്*മിപ്പിക്കുന്നു. ആദ്യം പാര്*ട്ടി നേതൃത്വത്തിനു വഴങ്ങിയശേഷം നിര്*ണായക ഘട്ടങ്ങളില്‍* തിരിച്ചടിക്കുകയെന്ന തന്ത്രം തന്നെ ഇനിയും അദ്ദേഹം പയറ്റുമെന്നാണ്* വി.എസ്* പക്ഷക്കാരുടെ വിലയിരുത്തല്‍*.