വിദേശമലയാളി മരിച്ചത് പന്നിപ്പനി കാരണമെന്ന് സംശയം
കൊല്ലം, വ്യാഴം, 2 ജൂലൈ 2009
നാ*ട്ടിലെത്തിയ വിദേശമലയാളി മരിച്ചത് പന്നിപ്പനി ബാധിച്ചാണെന്ന് സംശയം. ലണ്ടനില്‍* നിന്ന് രണ്ടാഴ്ച മുമ്പ് കേരളത്തിലെത്തിയ കൊല്ലം സ്വദേശിയാണ് ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചത്.
മരിച്ച ഇയാളുടെ ശരീരസ്രവം വിദഗ്ധ പരിശോധനയ്ക്കായി ഡല്*ഹിയിലേക്ക് അയച്ചിരിക്കുകയാണ്. പനി ബാധിതനായിരുന്ന ഇയാളെ ആശുപത്രിയില്‍* പ്രത്യേക വാര്*ഡില്* പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍*ന്ന്* മരിച്ചുവെന്നാണ്* നിലവിലുള്ള നിഗമനം.
അതേസമയം, സംസ്ഥാനത്ത് ഇതുവരെ നാലുപേര്‍*ക്ക് എച്ച് 1 എന്‍* 1 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടണില്‍* നിന്ന്* നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ എറണാകുളം സ്വദേശികളായ രണ്ടുപേരിലും, ദുബായില്‍* നിന്നും കരിപ്പൂര്‍* വിമാനത്താവളത്തിലെത്തിയ മലപ്പുറം മഞ്ചേരി സ്വദേശിനിയായ ഒരാളിലും, കോട്ടയം സ്വദേശിനിയായ ഒരാളിലുമായിരുന്നു പന്നിപ്പനി കണ്*ടെത്തിയത്*.
രാജ്യത്ത് ഇതുവരെ മൊത്തം 116 പന്നിപ്പനി ബാധിതര്‍* ഉള്ളതായാണ് റിപ്പോര്*ട്ട് ചെയ്തിട്ടുള്ളത്.