Results 1 to 7 of 7

Thread: ഒളിംപിക്*സ്* - ആ നഷ്ടത്തിന്റെ ഓര്*മദിനം ഇന്

  1. #1
    iT Mens Club NISH's Avatar
    Join Date
    Dec 2007
    Location
    UK Junctionil
    Age
    40
    Posts
    893
    Thanks
    143
    Thanked
    1233
    Rep Power
    25

    ഒളിംപിക്*സ്* - ആ നഷ്ടത്തിന്റെ ഓര്*മദിനം ഇന്




    കോഴിക്കോട്: 1984 ആഗസ്ത് എട്ട് ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് 2.30. ലോസ് ആഞ്ജലീസ് ഒളിമ്പിക് സ്റ്റേഡിയത്തില്* സിന്തറ്റിക് ട്രാക്കില്* 400 മീ. ഹര്*ഡില്*സിന്റെ ഫിനിഷിങ് പോയന്റില്* അഞ്ച് അത്*ലറ്റുകള്* ഒരുമിച്ച് കുതിച്ചെത്തുന്നു. ഒരു സെക്കന്*ഡിന്റെ നൂറിലൊരംശത്തിന്റെ വിലയെന്തെന്ന് ഇന്ത്യ മുഴുവനറിഞ്ഞ നിമിഷമായിരുന്നു അത്. ട്രാക്കില്*നിന്നൊരു ഒളിമ്പിക് മെഡലിനെക്കുറിച്ച് ഓര്*ക്കുമ്പോഴെല്ലാം ഈ ദൃശ്യവും നൂറിലൊരംശത്തിന്റെ അമൂല്യമായ വിലയും മനസ്സിലേക്ക് തിരക്കിട്ടോടിയെത്തും.

    മനസ്സില്* ഫ്രീസ് ചെയ്യപ്പെട്ടുനില്*ക്കുന്ന ഈ ദൃശ്യത്തില്*നിന്ന് മുന്നോട്ട് പോവാനുള്ള കഠിന ശ്രമമാണ് പിന്നീടുള്ള ഓരോ ഒളിമ്പിക്*സിലും ഇന്ത്യന്* അത്*ലറ്റുകള്* നടത്തുന്നത്. ഇന്നിപ്പോള്* വീണ്ടും വലിയ സ്വപ്നങ്ങളും മോഹങ്ങളുമായി ഇന്ത്യയുടെ കായിക താരങ്ങള്* ബെയ്ജിങ്ങില്* ഉദ്ഘാടനച്ചടങ്ങിന് അണിനിരക്കുമ്പോള്*, അന്നത്തെ ചരിത്ര നഷ്ടത്തിന്റെ 25-ാം ആണ്ട് പിറന്നിരിക്കുമെന്ന് ഇനിയും വിട്ടുമാറാത്ത ഞെട്ടലോടെ പിലാവുള്ളകണ്ടി തെക്കേപ്പറമ്പില്* ഉഷ തിരിച്ചറിയുന്നു.

    ''ലോസ് ആഞ്ജലീസ് ഒളിമ്പിക്*സും ഹര്*ഡില്*സ് ഫൈനലിന്റെ ആ ഫിനിഷിങ്ങും ഇപ്പോഴും എന്നെ വേട്ടയാടുന്നു. എത്രയോ രാത്രികള്* ആ ഫിനിഷിങ് കണ്*മുന്നില്* കണ്ട് ഞാന്* ഞെട്ടിയുണര്*ന്നിട്ടുണ്ട്.''- വിറയാര്*ന്ന ശബ്ദത്തില്* ഉഷ പറഞ്ഞു. അന്ന് ആ ഫൈനലില്* നാലാം സ്ഥാനത്തേക്ക് പിന്തള്ളിപോയത്, ഒളിമ്പിക് മെഡല്* കിട്ടാതിരുന്നത് എനിക്ക് പിണഞ്ഞ സാങ്കേതികമായ ഒരു ചെറിയ പിഴവുകാരണമാണെന്ന് ഓര്*ക്കുമ്പോള്* ദുഃഖവും നഷ്ടബോധവും നീറിപുകയുകയാണ്. ഞങ്ങള്*, രണ്ടു മുതല്* ആറ് വരെയുള്ള സ്ഥാനങ്ങള്* നേടിയ അത്*ലറ്റുകള്* ഒരുമിച്ചാണ് ആ മല്*സരത്തില്* ഫിനിഷ് ചെയ്തത്. ഫിനിഷ്*ചെയ്യുമ്പോള്* ശരീരം ഒന്ന് മുന്നോട്ട് വളച്ചാല്* മതിയായിരുന്നു. മെഡല്* കിട്ടിയേനേ. ഇത്തരം ടെക്*നിക്കുകള്* ഞാനിന്ന് എന്റെ കുട്ടികള്*ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. പക്ഷേ അങ്ങനെയൊരു ബുദ്ധി എനിക്ക് ഉപദേശിച്ചു തരാന്* ആരുമില്ലായിരുന്നു.''

    ''ജീവിതത്തില്* ഏറ്റവും കടുത്ത ദുഃഖം അനുഭവിച്ച ദിവസം അതാണ്. പക്ഷേ ഇപ്പോള്* തോന്നുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ ദിവസവും അതുതന്നെയാണെന്ന്. രാജ്യം ഇന്നും എന്നെ ഓര്*ക്കുന്നത്, ഞാന്* അന്താരാഷ്ട്ര മല്*സരങ്ങളില്* നേടിയ നൂറിലധികം മെഡലുകളുടെ പേരിലല്ല. ലോസ് ആഞ്ജലീസില്* നഷ്ടമായ ആ ഒറ്റ മെഡലിന്റെ പേരിലാണെന്ന് തോന്നുന്നു.'' - ഉഷ പറഞ്ഞു.

    ''സത്യത്തില്* ഫൈനല്* മല്*സരത്തിന് വെടിയൊച്ച മുഴങ്ങിയപ്പോള്* ഞാന്* മുന്നോട്ട് കുതിച്ചു പാഞ്ഞതാണ്. നല്ല സ്റ്റാര്*ട്ടായിരുന്നു അത്. പക്ഷേ മറ്റൊരു അത്*ലറ്റിന്റെ സ്റ്റാര്*ട്ട് ഫൗളായതിനാല്* വിസില്* മുഴങ്ങി. വീണ്ടും സ്റ്റാര്*ട്ടിങ് പോയന്റിലേക്ക് തിരിച്ചു നടന്നു. ആദ്യം കിട്ടിയ മികച്ച സ്റ്റാര്*ട്ട് പാഴായതിലുള്ള നിരാശയായിരുന്നു അപ്പോള്*. അതില്* നിന്ന് റിക്കവര്* ചെയ്യാന്* കുറച്ച് സമയം കിട്ടിയിരുന്നെങ്കില്* മതിയായിരുന്നു. എനിക്കുറപ്പുണ്ട്, മെഡല്* കിട്ടുമായിരുന്നെന്ന്. രണ്ടാമത്തെ സ്റ്റാര്*ട്ടിലെ ആദ്യ ഹര്*ഡില്* പിന്നിടുന്നത് 6.9 സെക്കന്*ഡിലാണ്. ഇത്ര മോശം ടൈമില്* ഞാനൊരിക്കലും ഓടിയിട്ടില്ല. നാലാം ഹര്*ഡില്* ആവുമ്പോഴേക്കും താളം കിട്ടി, അഞ്ചാം ഹര്*ഡില്* മുതല്* ഞാന്* പൊരുതി. ഒമ്പതാം ഹര്*ഡിലില്* ഞാന്* രണ്ടാം സ്ഥാനത്താണ്. 2,3,4,5,6 സ്ഥാനങ്ങള്*ക്കുവേണ്ടി പൊരിഞ്ഞ മത്സരം. ഇപ്പോഴും ആ മല്*സരം കാണുമ്പോള്* എനിക്കു സങ്കടം വരും. കാരണം എന്റെ കാല്* മുന്നിലാണ്, ശരീരം മുന്നോട്ടാഞ്ഞിട്ടില്ല. ഈയൊരു തെറ്റിനെകുറിച്ചാലോചിക്കുമ്പോള്*...'', ഉഷയുടെ സ്വരം ഇടറുന്നു.

    എനിക്ക് മെഡല്* നഷ്ടമായ ആ ദിവസം, സമയം വീണ്ടുമൊരിക്കല്*ക്കൂടി ഓര്*ക്കപ്പെടുമ്പോള്* എനിക്ക് താങ്ങായി ഗുരുവായൂരപ്പനുണ്ടാവണം. ആ സമയത്ത് ഞാന്* അവിടെ പ്രാര്*ഥിച്ചു നില്*ക്കുകയാവും - ഉഷ പറഞ്ഞു.




    Nish

  2. The Following 5 Users Say Thank You to NISH For This Useful Post:


  3. #2
    Rising Member sinimohini's Avatar
    Join Date
    Mar 2008
    Posts
    339
    Thanks
    456
    Thanked
    0
    Rep Power
    13

    Default

    why Indians are not performing good in Olympics.ethrayum janangal undaayittum oru gold medal swapnam maathram.

  4. #3
    Rising Member ♥♥ Dew Drops ♥♥'s Avatar
    Join Date
    Jan 2008
    Location
    ...:::Heart:::...
    Age
    26
    Posts
    5,921
    Thanks
    1,746
    Thanked
    3715
    Rep Power
    55

    Default

    nalla post aanu ketto
    eniyum post cheyyanam..

  5. #4
    Rising Member B A T I S T A's Avatar
    Join Date
    Dec 2007
    Posts
    7,960
    Thanks
    3,549
    Thanked
    2265
    Rep Power
    42

    Default

    thanks nish gud post

  6. #5
    ഒളിംപിക്*സ്* - ആ നഷ്ടത്തിന്റെ ഓര്*മദിനം ഇന്&#3
    s_alappat's Avatar
    Join Date
    Jan 2008
    Location
    ur Heart
    Posts
    23,700
    Thanks
    7,521
    Thanked
    37962
    Rep Power
    10

    Default

    thanks nish gr8 post

  7. #6
    Super Senior
    Join Date
    Feb 2008
    Posts
    1,034
    Thanks
    1,391
    Thanked
    1129
    Rep Power
    25

    Default

    kollam nish..g8 post aanu ketto
    :

  8. #7
    Moderators
    Join Date
    Feb 2008
    Location
    Australia
    Posts
    56,678
    Thanks
    7,594
    Thanked
    11686
    Rep Power
    186

    Default

    Thanks. nish............

Similar Threads

  1. Replies: 0
    Last Post: 01-24-2009, 04:16 AM
  2. Replies: 2
    Last Post: 12-28-2008, 02:18 AM
  3. Replies: 1
    Last Post: 12-19-2008, 08:55 AM
  4. Replies: 5
    Last Post: 03-13-2008, 03:52 AM

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •