Pravasi ..kollam
kollam nannayittundu daa
Its Time we Add some Spice into this Group... Dear PRAVASIS's ....tell me, "WHAT IS THAT YOU LOVE THE MOST ABT YUR NATIVE PLACE & MISS THE MOST IN THIS "PRAVASI" LIFE...???" List anythng and everythng that run's into you mind....ranging from... Your Mom's food or yur home town or yur locality...or yur friends bak there....or yur Girlfriend/Wife...or Our Festivals ...and Family occations... Discuss and share anythngs that pops into yur mind.... Best Wishes, Ekkru
http://www.youtube.com/watch?v=dAKlwacFm80
nannayiittund ekru..
thanks ekru,,for starting this group....i miss my family and friends ,,,
i miss my family and friends ,,,
innaanu actually ee group kandath... ee groupinte title-um pinne athile ezhuthum kandappo sathyamaayittum enik controll cheyyan pattiyilla... english-il ezhuthi vaayikkumbo ithrayum feelings varunnundenkil malayalathil vaayichal enthyere feelings ondavum ennu orthu athu odane thanne malayaalathil type cheithu... autor ezhuthiyathu pole thanne ezhuthan nokkiyittundu... karanam ithu ekkruchettante swantham vaakkukal aanu... njan malayalathil onnu type cheithu ennu maathram... kothi kondaaa.... ithu malayathil vaayikkanulla kothi kondu... hope u dont mind...
പ്രവാസം... വേരുകൾ ആഴ്ന്നിറങ്ങിയ മണ്ണിൽ നിന്നും, വേരുകൾ ഇല്ലാത്ത മണ്ണിലേയ്ക്ക് പിഴുതു മാറ്റപ്പെട്ട വേരറ്റ ഒരു മരം....!!! ഞാൻ.... ഇവിടെ.... ഈ ഭൂമിയിൽ... ഒരു പുഴ പോലെ... ചിലപ്പോൾ വറ്റി വരണ്ടും.... ചിലപ്പോൾ നിറഞ്ഞു കവിഞ്ഞും.... മറ്റു ചിലപ്പോൾ കാലത്തിന്റെ കൈകളിൽ ഉലഞ്ഞാടിയും.... അങ്ങനെ ഒഴുകി നില്ക്കുന്ന ജീവിതം... ജീവിതമെന്ന ഈ യാത്രയിൽ സ്വപ്നങ്ങളുടെ കൂടാരവുമായി, മോഹങ്ങളുടെ തോണിയിൽ ഒരു പിടി സ്വപ്*നങ്ങൾ നെഞ്ചിൽ അടക്കി പിടിച്ചു ഈ വിദൂര നാട്ടിൽ ദൂരമോ, കാലമോ പ്രവചിക്കാതെ.... മുൻവിധികളില്ലാത്ത ഒരു യാത്രക്കാരാൻ.... അതാണ്* ഞാൻ... ഒരു പ്രവാസി... പൂക്കളേയും, പുഴകളേയും, മഴയേയും, മരങ്ങളേയും, സ്വന്തം നാടിനേയും ഒരുപാടിഷ്ടപെടുന്ന ഒരു സാധാരണക്കാരൻ...
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കടൽ കടന്നു വന്നു ജീവിതമില്ലാതെ ജീവിക്കുന്നവൻ... കാലത്തിന്റെ അരങ്ങിൽ വര്‍ഷങ്ങള്‍ക്ക് ഇനിയും യവനിക വീഴും... തീരം തേടിയുള്ള യാത്രകളിൽ, പിന്നിട്ട വഴികളിൽ, കണ്ടുമുട്ടിയ ഒരുപാട് മുഖങ്ങൾ.... എക്കാലവും ഓർത്തിരിക്കാൻ ചില സുഹൃത്ത്ബന്ധങ്ങൾ, അളവറ്റ ആഹ്ലാദത്തിന്റെ മറക്കാനാവാത്ത ദിനങ്ങൾ... നിനച്ചിരിക്കാതെ നേരിടേണ്ടി വന്ന ദുരിതങ്ങൾ, ഓര്‍ക്കാതെ കൈവന്ന സൗഭാഗ്യങ്ങൾ, വിരൽ തുമ്പിൽ വച്ച് വീണുടഞ്ഞ സ്വപ്*നങ്ങൾ... ഇരുൾ അടഞ്ഞ വഴികളിൽ എന്നും പ്രത്യാശയുടെ തിരി നാളമായി ദൈവ സാന്നിധ്യം... കാലം പിന്നെയും മുന്നോട്ട്... പിറന്ന നാടിന്റെയും പിച്ചവെച്ച മണ്ണിന്റെയും ഓർമ്മകൾ താലോലിച്ചു കൊണ്ട് ഞാൻ ഇനിയും മുൻപോട്ടു... ഈ യാത്രയിൽ വീണു കിട്ടിയ ചില സുന്ദര നിമിഷങ്ങൾ... ഒര്മിക്കാൻ ചില മോഹന സ്വപ്*നങ്ങൾ... അതെല്ലാം വാക്കുകളായി ഹൃദയത്തിന്റെ ഭാഷയിൽ നമ്മുക്കിവിടെ സൂക്ഷിക്കാം... പരസ്പരം പങ്കുവെക്കാം.. ഹൃദയപൂർവം എല്ലാവരെയും ക്ഷണിക്കുന്നു... കഴിഞ്ഞു പോകുന്ന ഓരോ നിമിഷങ്ങളും സുന്ദര സ്വപ്നങ്ങളാക്കാം...!!!!