Results 1 to 12 of 12

Thread: My Story - Prithviraj, Parvathy - July 6 Release - Official Review Thread

  1. #1
    υиℓєαѕнє∂ RONI's Avatar
    Join Date
    May 2008
    Location
    Unknown
    Age
    26
    Posts
    50,951
    Thanks
    13,754
    Thanked
    89683
    Rep Power
    10

    Default My Story - Prithviraj, Parvathy - July 6 Release - Official Review Thread






    Directed by Roshni Dinaker
    Produced by Dinaker O. V., Roshni Dinaker
    Written by Shanker Ramakrishnan
    Starring Prithviraj Sukumaran, Parvathy
    Music by Shaan Rahman
    Background Score: Raja Narayan Deb
    Cinematography Vinod Perumal
    Edited by Priyank Prem Kumar
    Distributed by Vaishaka Cynyma
    Release date 6 July 2018
    Country India






    Last edited by RONI; 2 Weeks Ago at 03:59 AM.





  2. The Following 5 Users Say Thank You to RONI For This Useful Post:


  3. #2
    υиℓєαѕнє∂ RONI's Avatar
    Join Date
    May 2008
    Location
    Unknown
    Age
    26
    Posts
    50,951
    Thanks
    13,754
    Thanked
    89683
    Rep Power
    10

    Default

    MY STORY MOVIE REVIEW
    TIMES OF INDIA
    Asha Prakash, Updated: Jul 6, 2018, 01.15 PM ISTCritic's Rating: 2.5/5
    My Story Story: Jay (Prithviraj) is an aspiring actor. When a pretty and talented Thara (Parvathy), an established heroine, falls in love with him, he is forced to make a difficult choice.

    My Story Review: Swanky cars, beautiful visuals, a good looking couple dancing their way through quaint towns, and a story that is as old as cinema itself; that's Roshni Dinaker's My Story in a nutshell. The film was much anticipated for a reason, it sees Prithviraj and Parvathy as an on-screen couple after Ennu Ninte Moideen. Both actors look great in the film, but at the end of it all, you are left wondering why they were in it, their parts could have been done number any pretty face and hunk, with minimum acting skills.

    Prithviraj is Jay, an aspiring actor, who finds his much awaited big break in a film starring Thara, an established diva. But Thara is not really interested in the film, or her career, or her life even, as she is engaged to a rich man she is repulsed by. She develops a liking for Jay, who fills her life with hope, and the two embark on an adventure together.

    What can be said as unique in the film is that it shows a woman falling in love with a man, instead of the other way around as in the usual case, but the freshness ends there. At times it feels like the filmmaker is bent on including every cinematic cliche known to the world - the poor little rich girl bored by her controlling and rich fiance in a suit, the orphan young man who is poor yet fun, her moneyminded father and more, all set against the backdrop of a film shoot, instead of a ship, as in the Titanic. The dramatic dialogues and situations are in stark contrast to the new wave of Malayalam cinema where everything is subtle, and as real as it can be.

    Most of the film is set in Lisbon, Portugal, and the colourful visuals of the place and peppy music by Shaan Rahman can be said to be the only saving factors. There are moments of subtlety, especially when the couple talk about how life has treated them, and a few instances of real humour, but these get mostly drowned in the chaos. Parvathy as the sprited yet suppressed diva is more like a dream girl, while Prithviraj seems more comfortable in his mature avatar than as a shy newbie. The film also sees Parvathy in a never before avatar, which is quite interesting. Ganesh Venkitaraman as the fiance does his part well, so does the rest of the characters who are very few in number.

    My Story is by no means a disaster, but is by no means the best of Prithviraj or Parvathy
    Last edited by RONI; 2 Weeks Ago at 03:56 AM.





  4. #3
    υиℓєαѕнє∂ RONI's Avatar
    Join Date
    May 2008
    Location
    Unknown
    Age
    26
    Posts
    50,951
    Thanks
    13,754
    Thanked
    89683
    Rep Power
    10

    Default



    ലൗ സ്റ്റോറി, പുതിയ പാര്*വതി
    മലയാളത്തില്* മുഖ്യധാരാ സിനിമയിലേക്ക് ഉറച്ചകാല്*വയ്പോടെ മറ്റൊരു വനിതാസംവിധായിക കൂടി, റോഷ്നി ദിനകര്*. പുതുമുഖത്തിന്റെ ലക്ഷണങ്ങളില്ലാത്ത ക്രാഫ്റ്റ് കാഴ്ചവയ്ക്കുന്ന, വലിയ ക്യാന്*വാസില്*, നിറങ്ങള്* ചാലിച്ച ഒരു പ്രണയകഥയാണ് മൈ സ്റ്റോറി. എന്നാല്* ആദ്യപകുതിയിലെ ഊര്*ജമുള്ള കഥപറച്ചിലിനുശേഷം രണ്ടാംപകുതിയിലേക്കു കടക്കുമ്പോള്* ഫ്*ളാഷ്ബാക്ക് സിനിമകളുടെ പതിവുവഴിയേ ചുറ്റിയടിച്ച് ദീര്*ഘയാത്ര നടത്തിയതുകൊണ്ട് അതൊരു സ്ഥിരം 'സ്റ്റോറി'യായി. എങ്കിലും ഇരട്ടവേഷത്തിലെത്തിയ പാര്*വതിയുടെ ഗംഭീരപ്രകടനവും യൂറോപ്യന്* ട്രിപ്പിനു സമാനമായ അനുഭവവും പങ്കുവയ്ക്കുന്നതുകൊണ്ട് മൈ സ്റ്റോറി കണ്ടിരിക്കാവുന്ന കാഴ്ചയാകുന്നുണ്ട്.
    'എന്നു നിന്റെ മൊയ്തീനു'ശേഷം പൃഥ്വിരാജ്-പാര്*വതി ജോഡികളുടെ സ്*ക്രീന്* പ്രസന്*സും പ്രണയകഥയുടെ സൂത്രവാക്യം എളുപ്പമാക്കുന്നുണ്ട്. ഒരിക്കല്*കൂടി സിനിമയാണ് പശ്ചാത്തലം. സിനിമയ്ക്കുള്ളിലെ സിനിമയിലെ സൂപ്പര്*സ്റ്റാറാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജയ്. മധ്യവയസ്സ് പിന്നിട്ട അയാള്* കരിയറിന്റെ തുടക്കത്തിലെ പ്രണയത്തെ ഓര്*ത്തെടുക്കുന്നതാണ് സിനിമ. ആ കഥയിലെ നായികയാണ് പാര്*വതി അവതരിപ്പിക്കുന്ന താര. സിനിമയുടെ ഏറിയപങ്കും യൂറോപ്യന്* രാജ്യമായ പോര്*ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലാണ്. ലിസ്ബണില്* ആദ്യസിനിമയുടെ ഷൂട്ടിങ്ങിനെത്തുന്ന ജയ് എന്ന നടന്റെയും വേര്*പിരിഞ്ഞ കാമുകി താരയെ തേടി 20 വര്*ഷങ്ങള്*ക്കു ശേഷമെത്തുന്ന ജയ് എന്ന കാമുകന്റെയും രണ്ടുകാലങ്ങളിലെ കഥ തുടര്*ച്ചയായി ഇടകലര്*ത്തിയാണ് മൈ സ്റ്റോറി പറയുന്നത്. ബോളിവുഡ് സിനിമകളിലൊക്കെ കണ്ടുമടുത്ത പ്രമേയമായിട്ടും എളുപ്പത്തില്* പ്രവചിക്കാവുന്ന വഴിയില്*തന്നെ സിനിമ സഞ്ചരിച്ചുതീര്*ന്നിട്ടും മുഷിപ്പുതോന്നാതിരിക്കുന്നത് കാലങ്ങള്* ഇടകലര്*ത്തിപ്പറയുമ്പോള്* കാണിക്കുന്ന ഈ ശൈലിയാണ്.


    ശങ്കര്* രാമകൃഷ്ണന്റെ തിരക്കഥയ്ക്ക് കണ്ടുമടുത്ത ബോളിവുഡ് സിനിമകളെ ആവര്*ത്തിക്കുന്ന മികവേയുള്ളു. ഒരു വേള സിനിമ പശ്ചാത്തലമാക്കിയ ടൈറ്റാനിക്കോ എന്നുതോന്നിപ്പോകും. സാഹിത്യഭാഷ കൂടിയതെങ്കിലും സുന്ദരമായി എഴുതിയ സംഭാഷണങ്ങള്* സന്ദര്*ഭത്തിനൊത്തുനില്*ക്കുന്നതുകൊണ്ട് മികവുപുലര്*ത്തുന്നുണ്ട്. അല്ലെങ്കില്* ഊതിവീര്*പ്പിച്ച ഒരു ബലൂണാണ് സിനിമയുടെ സ്*ക്രിപ്റ്റ്. അതുപൊട്ടാതെ കാക്കുന്നത് മലയാളത്തില്* കണ്ടുപരിചയമില്ലാത്ത വിഷ്വലുകളും പൃഥ്വി-പാര്*വതി ജോഡികളുടെ പ്രകടനവുമാണ്.
    ജയ് എന്ന നായകന്റെ ഓര്*മകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെങ്കിലും താര എന്ന നായികയും പോര്*ച്ചുഗലില്* വളര്*ന്ന ഹിമ എന്ന മകളുമാണ് മൈ സ്റ്റോറിയുടെ മുഴുവന്* സ്റ്റോറിയും. സമ്പന്നനായ കാമുകനില്*നിന്നു രക്ഷപ്പെടാനുള്ള 'ക്ലീഷേ' സിനിമാനടി കാമുകിയായും അത്രപരിചിതമല്ലാത്ത യൂറോപ്യന്* ഹിപ്പി യുവതിയായും പാര്*വതി തകര്*ത്തഭിനയിച്ചു. എന്തുകൊണ്ടാണ് തന്റെ സമകാലികരെക്കാളും മുന്*ഗാമികളെക്കാളും പാര്*വതിയുടെ ക്ലാസ് വേറെയായി നില്*ക്കുന്നത് എന്നു തെളിയിക്കുന്ന മറ്റൊരു പ്രകടനം. ഏറക്കുറെ ഒരു പുതിയ പാര്*വതിയാണ് ഹിമ. വിരസമായിപ്പോകുന്ന രണ്ടാംപകുതിയെ രക്ഷിച്ചെടുക്കുന്നത് പാര്*വതിയുടെ എനര്*ജി സ്ഫോടനമുള്ള പ്രകടനമാണ്. സിനിമ ഏറക്കുറെ മെലോഡ്രാമാറ്റിക് ആണെങ്കിലും ?ക്ലോസപ്പുകളില്ലാത്ത പാര്*വതിയുടെ പ്രകടനമാണ് ആ ഡ്രാമ സിനിമയില്*നിന്ന് പ്രത്യക്ഷത്തില്* ഒഴിവാക്കുന്നത്. തന്റെ പ്രണയം ജയ് എന്ന നായകനോടു താര പറയുന്ന സ്റ്റേജ് രംഗം അങ്ങേയറ്റം നാടകീയമാണെങ്കിലും പാര്*വതിയുടെ ഇടപെടലുകള്* അതു വേറിട്ടതാക്കുന്നുണ്ട്.
    മധ്യവയസ്സുപിന്നിട്ട സൂപ്പര്*സ്റ്റാറായും അരങ്ങേറ്റക്കാരനായ നടനായും പൃഥ്വി മോശമാക്കിയിട്ടില്ല. സമ്പന്നനായ, അധോലോകവില്ലനായ നടിയുടെ പ്രതിശ്രുതവരനായി തമിഴ്നടന്* ഗണേഷ് വെങ്കിട്ടരാമനാണ് എത്തുന്നത്. മണിയന്*പിള്ള രാജു, മനോജ് കെ. ജയന്*, നന്ദു എന്നിവരാണ് മറ്റുവേഷങ്ങളില്*. ജയ്, താര, ഹിമ എന്നീ മൂന്നുകഥാപാത്രങ്ങളില്* സിനിമ ചുറ്റിത്തിരിയുന്നതുകൊണ്ട് മറ്റുള്ളവര്*ക്ക് ആര്*ക്കും കാര്യമായ പ്രാധാന്യമില്ല. ചെന്നൈ എക്*സ്പ്രസിന്റെ ഛായാഗ്രാഹകനായിരുന്ന ഡുഡ്ലി വിനോദ്പെരുമാളാണ് ദൃശ്യങ്ങളൊരുക്കിയിരിക്കുന്നത്.


    Movie Rating 3/5

    Credits to Reviewer: ടി. നിര്*മല്*കുമാര്
    Last edited by RONI; 2 Weeks Ago at 03:53 AM.





  5. #4
    υиℓєαѕнє∂ RONI's Avatar
    Join Date
    May 2008
    Location
    Unknown
    Age
    26
    Posts
    50,951
    Thanks
    13,754
    Thanked
    89683
    Rep Power
    10

    Default

    പ്രണയത്തിന്റെ മധുരവും വിരഹത്തിന്റെ നൊമ്പരവും സമ്മാനിച്ച് ?മൈ സ്റ്റോറി?; റിവ്യൂ വായിക്കാം.


    എന്ന് നിന്റെ മൊയ്*തീൻ എന്ന സൂപ്പർഹിറ്റ്* ചിത്രത്തിന് ശേഷം പൃഥ്വിരാജ് ? പാർവതി താര ജോഡികൾ ഒന്നിച്ച ചിത്രമാണ് മൈ സ്റ്റോറി. ഇരുവരും വീണ്ടും ഒന്നിച്ചപ്പോൾ പ്രണയത്തിന്റെ മധുരവും വിരഹത്തിന്റെ നൊമ്പരവും കോർത്തിണങ്ങിയ ഒരു മനോഹര പ്രണയകഥയാണ് പ്രേക്ഷകർക്ക് ലഭിച്ചത്..



    വളരെ ലളിതമായി പറഞ്ഞു തുടങ്ങിയ കഥ പിന്നീടങ്ങോട്ട് പ്രണയത്തിന്റെ എല്ലാ സാന്ദ്രനിമിഷങ്ങളിലേക്കും പ്രേക്ഷകരെ കൂട്ടികൊണ്ട് ചെല്ലുന്നു? എന്നും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും വിരഹത്തിന്റെ വേദന അറിയുന്നവർക്കും ഒരു നല്ല അനുഭവം തന്നെ ആകും മൈ സ്റ്റോറി.



    പോർട്ടുഗലിന്റെയും ലിസ്ബോണിന്റെയും മനോഹാരിത അതെ രീതിയിൽ തന്നെ ഒപ്പിയെടുക്കാൻ ക്യാമറമാന് സാധിച്ചു.. പാഞ്ചോടുകൂടെ തുടങ്ങുന്ന രണ്ടാം പകുതിയിൽ തികച്ചും നൊമ്പരപ്പെടുത്തുന്ന യഥാർത്ഥ വിരഹത്തിന്റെ വേദന എന്തെന്ന് വരച്ചു കാട്ടാൻ റോഷ്നി ദിനകർ എന്ന സംവിധായികയ്ക്ക് സാധിച്ചു.. അപ്രധീക്ഷിതമായ ക്ലൈമാക്സ്* ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു..



    കുടുംബത്തോടൊപ്പവും സുഹുർ്ത്തുക്കളോടൊപ്പവും ധൈര്യമായി മൈ സ്റ്റോറിക്ക് ടിക്കറ്റ് എടുക്കാം.. പ്രണയം എന്ന വികാരം എന്നും മനസ്സിൽ സൂക്ഷിക്കുന്നവർക്ക് ഒരു പുത്തൻ അനുഭവം തന്നെ ആകും മൈ സ്റ്റോറി.
    Rating : 4/5

    Credits to original reviewer





  6. #5
    υиℓєαѕнє∂ RONI's Avatar
    Join Date
    May 2008
    Location
    Unknown
    Age
    26
    Posts
    50,951
    Thanks
    13,754
    Thanked
    89683
    Rep Power
    10

    Default



    ?എന്നു നിന്റെ മൊയ്തീന്*? എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജും പാര്*വ്വതിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായാണ് ?മൈ സ്*റ്റോറി? എന്ന ചിത്രം തിയേറ്ററുകളില്* എത്തുന്നത്*. അങ്ങനെ വെറുതേ എത്തി എന്നു പറയാനാകില്ല. താരങ്ങളുടെ ഡേറ്റ് പ്രശ്നങ്ങള്*, അതുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള നിര്*മ്മാണ പ്രതിസന്ധികള്*, നടി പാര്*വ്വതിയ്ക്കെതിരെ നടന്ന സൈബര്* ആക്രമണം തുടങ്ങിയ വലിയ കടമ്പകള്* കടന്നാണ് ?മൈ സ്*റ്റോറി? പ്രേക്ഷകരിലേക്ക് എത്തുന്നത്*.

    ഇത്രയേറെ കാത്തിരിപ്പുകൾക്കും കഷ്ടപ്പാടുകൾക്കുമൊടുവിൽ ചിത്രം വെള്ളിത്തിരയിലെത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ തീർച്ചയായും വളരെ ഉയരത്തിലായിരിക്കും. ആ പ്രതീക്ഷകളെ അത്രയൊന്നും നിരാശപ്പെടുത്താതെ തന്നെയാണ് റോഷ്നി ദിനകർ എന്ന നവാഗത സംവിധായിക തന്റെ ആദ്യ ചിത്രം പുറത്തിറക്കിയിരിക്കുന്നത്.

    സിനിമ സ്വപ്*നം കണ്ടു നടക്കുന്ന ജയകൃഷ്ണന്* എന്ന ജയ് (പൃഥ്വിരാജ്), സിനിമയിലെ മുന്*നിര നായികയായ താര എന്നിവരുടെ കഥയാണ് ?മൈ സ്*റ്റോറി?. ജയ്*യുടെ ആദ്യ ചിത്രത്തിലെ നായിക താരയാണ്. ചിത്രത്തിന്റെ ഷൂട്ടിങിനായി ഇവര്* പോര്*ച്ചുഗലില്* എത്തുകയാണ്. താരയുടെ വിവാഹം നേരത്തേ ഒരു കോടീശ്വരനുമായി ഉറപ്പിച്ചതാണ്. ആ വിവാഹമോ സിനിമയോ ഇപ്പോള്* ജീവിക്കുന്ന ജീവിതം പോലുമോ താന്* ആഗ്രഹിക്കുന്നതല്ലെന്ന് താരയ്ക്കറിയാം. പോര്*ച്ചുഗലില്* വച്ച് താര ജയ്*യുമായി അടുക്കുകയും ജീവിതത്തെ സ്*നേഹിക്കാനുള്ള പ്രതീക്ഷകള്* അവള്* അയാളില്* കാണുകയും ചെയ്യുന്നു. ജയ്*യോടുള്ള താരയുടെ പ്രണയമാണ് പിന്നീട് സിനിമയെ നയിക്കുന്നത്.


    മലയാള സിനിമയില്* മുമ്പ് കണ്ടിട്ടുള്ള നിരവധി ക്ലീഷേകള്* ഉള്ള ചിത്രം തന്നെയാണ് ?മൈ സ്റ്റോറി?യും. എല്ലാ പ്രണയങ്ങളിലും കാണുന്ന ?പൈങ്കിളിത്തം? ?മൈ സ്*റ്റോറി?യിലുമുണ്ട്. ജയ് എന്ന കഥാപാത്രത്തിന്റെ നരേഷനിലൂടെയാണ് ചിത്രം തുടങ്ങുന്നത്. പിന്നീടങ്ങോട്ട് ഭൂതകാലവും വര്*ത്തമാനകാലവും ഇടകലര്*ത്തിയാണ് ?മൈ സ്*റ്റോറി? നീങ്ങുന്നത്. ആവര്*ത്തന വിരസത തോന്നുന്ന രംഗങ്ങളുണ്ടെങ്കിലും പാര്*വ്വതി അവതരിപ്പിച്ച താര എന്ന കഥാപാത്രത്തിലേക്ക് സിനിമ പോകുന്തോറും ?മൈ സ്*റ്റോറി? കാഴ്ചക്കാരിലേക്ക് ഇറങ്ങിച്ചെല്ലും.

    സ്ത്രീവിരുദ്ധതയ്*ക്കെതിരെ സംസാരിച്ചതിന്റെ പേരില്* അതിക്രൂരമായ സൈബര്* ആക്രമണത്തിന് വിധേയയായ നടിയാണ് പാര്*വ്വതി. സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങളില്* താനിനി അഭിനയിക്കില്ല എന്ന പ്രഖ്യാപിച്ച നടനാണ് പൃഥ്വിരാജ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഒരു സ്ത്രീയും. അതുകൊണ്ടു തന്നെയായിരിക്കാം ചിത്രത്തില്* ഒരു വിഭാഗത്തിന്റെയും വികാരങ്ങളെ മുറിവേല്*പ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഇല്ല.

    കഴിഞ്ഞ പതിനഞ്ചു വർഷമായി സിനിമാരംഗത്തുള്ള റോഷ്നി ദിനകർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കന്നഡ സിനിമാ മേഖലയിൽ സജീവമായിരുന്ന ആളാണ് റോഷ്നി. കുടകിൽ ജനിച്ചുവളർന്ന റോഷ്നിക്ക് മലയാള സിനിമകളെക്കാൾ പരിചയവും മറ്റു ഭാഷകളോടാണ്. ബോളിവുഡ് ഔട്ട് ലുക്കോടെയാണ് മൈ സ്റ്റോറിയുടെ ഫ്രെയ്മുകൾ റോഷ്നി ഒരുക്കിയിരിക്കുന്നത്.

    ?ഉറുമി?, ?നത്തോലി ഒരു ചെറിയ മീനല്ല? എന്നീ ചിത്രങ്ങള്*ക്ക് തിരക്കഥയൊരുക്കിയ ശങ്കര്* രാമകൃഷ്ണനാണ് ?മൈ സ്*റ്റോറി?യുടെ തിരക്കഥാകൃത്ത്. ചിത്രത്തിന്റെ സംഭാഷണങ്ങള്* മനോഹരമായി അദ്ദേഹം ഒരുക്കിയിട്ടുണ്ട്. പലയിടങ്ങളിലും അപ്രതീക്ഷിതമായ ട്വിസ്റ്റുകള്* ഒരുക്കിവച്ചിട്ടുണ്ട്.


    ?ടേക്ക് ഓഫി?ന് ശേഷം പാര്*വ്വതി അഭിനയിച്ച മലയാള ചിത്രം കൂടിയാണ് ?മൈ സ്*റ്റോറി?. തന്റെ എല്ലാ കഥാപാത്രത്തോടും എന്ന പോലെ ഇവിടെയും ഏറ്റവും സത്യസന്ധതമായി തന്നെ പാര്*വ്വതി ?മൈ സ്റ്റോറി?യിലും അഭിനയിച്ചിട്ടുണ്ട്. താര എന്ന കഥാപാത്രത്തിന്റെ ഇമോഷണല്* ജേര്*ണിയെ മനോഹരമായാണ് പാര്*വ്വതി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും മനോഹരമായ ഘടകങ്ങളില്* ഒന്ന് പാര്*വ്വതിയുടെ അഭിനയം തന്നെയാണ്. ജയ് എന്ന കഥാപാത്രത്തെ പൃഥ്വിരാജും ഭംഗിയാക്കി. പക്ഷെ പലപ്പോഴും ജയ് എന്ന കഥാപാത്രം വളരെ ഡ്രമാറ്റിക്കായി അനുഭവപ്പെട്ടു.

    ഷാന്* റഹ്മാന്റെ സംഗീതമാണ് ?മൈ സ്റ്റോറി?യുടെ മറ്റൊരു സൗന്ദര്യം. സിനിമയില്* വളരെ ഒതുക്കത്തോടെ ചേര്*ന്നൊഴുകുന്നതായി അനുഭവപ്പെടുന്ന ഗാനങ്ങൾ. രാജനാരായൺ ദേബ് ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചു നിന്നു. കൊളുത്തിവലിക്കുന്ന ഒരുതരം വേദന കലര്*ന്ന സംഗീതമാണത്.

    കന്നഡ സിനിമകളില്* ജോലി ചെയ്ത റോഷ്*നി ദിനകര്* എന്ന സംവിധായിക മലയാളത്തിലൊരുക്കിയ ഒരു ബോളിവുഡ് ചിത്രം എന്നുകൂടി ?മൈ സ്*റ്റോറി?യെ വിശേഷിപ്പിക്കാവുന്നതാണ്. ബോളിവുഡിന്റെ ചേരുവുകള്* ധാരാളമുണ്ട് ?മൈ സ്*റ്റോറി?യില്*. പാട്ടുകൾ ചിത്രീകരിച്ചിരിക്കുന്ന വിധം, ലൊക്കേഷൻ, കോസ്റ്റ്യൂം എന്നിവ ഉദാഹരണങ്ങളാണ്.

    ജീവിതത്തില്* വന്ന് തൊട്ടും തൊടാതെയും, ജീവിതത്തെ കീഴ്*മേല്* മറിച്ചിട്ടുമെല്ലാം പോകുന്ന മനുഷ്യരുടെ കഥയാണ് ചിത്രം പറയാന്* ശ്രമിക്കുന്നത്. എല്ലാ മനുഷ്യര്*ക്കും ഓരോ കഥയുണ്ടല്ലോ, അത് കൊണ്ട് തന്നെയാണ് ?മൈ സ്*റ്റോറി? പ്രസക്തമാകുന്നത്.






  7. #6
    υиℓєαѕнє∂ RONI's Avatar
    Join Date
    May 2008
    Location
    Unknown
    Age
    26
    Posts
    50,951
    Thanks
    13,754
    Thanked
    89683
    Rep Power
    10

    Default



    Movie Bee Entertainments

    പൃഥ്വിരാജ് പാർവ്വതി കൂട്ടുകെട്ടിൽ ഒരു കിടിലൻ ലൗ സ്റ്റോറിയുമായി റോഷ്*നി . മലയാളസിനിമയിൽ ഒരു കിടിലൻ ദൃശ്യാവിഷ്*കാരം ആയിരുന്നു മൈ സ്റ്റോറി . കുറച്ചു നാളുകൾക്കു ശേഷം ഇത്രമനോഹരമായ ക്യാമറ വർക്ക് മലയാളത്തിൽ കാണുന്നത് ആദ്യമായി ആണ് . ചിത്രത്തിൽ അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലും അഭനയിക്കുകയാണ് എന്ന് ഒരിക്കലും തോന്നിപ്പിക്കാത്ത രീതിയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.മലയാളത്തിൽ മുൻപ് ഇറങ്ങിയ സിനിമകൾ വിദേശത്ത് ഷൂട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്രമനോഹരമായി വന്നിട്ടില്ല . പാർവ്വതി ചെയ്ത കഥാപാത്രങ്ങളിൽ വച്ച് ഇതിനൊരു പ്രത്യേകതയുണ്ട് . പൃത്വിരാജ് പാർവ്വതി ജോഡി നമ്മൾ പാലസിനിമകളിലും കണ്ടിട്ടുണ്ട് .എന്ന് നിന്റെ മൊയ്തീൻ എന്ന അനശ്വര പ്രണയ കഥ വെള്ളിത്തിരയിൽ നിറഞ്ഞു നിന്നിരുന്നു . ഈ ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി .അതിമനോഹരമായ ഗാനരംഗങ്ങളും ചിത്രത്തിൽ ഉണ്ട് . സിനിമ കണ്ടാൽ നിങ്ങൾക്ക് ഇഷ്ട്ടപെടാതിരിക്കാൻ ഒരു കാരണവും ചിത്രത്തിനില്ല . ഒരു സിനിമ ഷൂട്ടിനിടയ്ക്ക് ഒരു അതിമനോഹരമായ പ്രണയകഥയുമായി ചിത്രം മുൻപോട്ടു പോകുന്നു അവർക്കിടയിൽ ആ പ്രണയം കാണുമ്പോൾ ശരിക്കും അതൊരു അഭിനയമായി തോന്നുന്നിയില്ല . നിരവധി സംവിധായികമാർ മലയാളത്തിൽ ഉണ്ടെങ്കിലും റോഷ്*നി അതിനും അപ്പുറത്താണ് എന്ന് തെളിയിക്കുന്നു . ഈ ചിത്രം മലയാളികൾക്ക് എന്ന് മനസ്സിൽ സൂക്ഷിക്കാം ഹോളിവുഡ് സ്റ്റൈൽ മേക്കിങ് .എല്ലാ തരത്തിലും ചിത്രം ഇപ്പോൾത്തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു .പലയിടങ്ങളിലും ആദ്യ ഷോ കഴിഞ്ഞു പുറത്ത് വന്ന പ്രേക്ഷകർ പറയുന്നു പൃഥ്വിരാജ് പാർവ്വതി കൂട്ടുകെട്ടിൽ അടുത്ത ഒരു സൂപ്പർഹിറ്റ് മൂവി . അതിമനോഹരമായ പ്രൊ പ്രണയത്തിന്റെ അതിമനോഹരമായ ദൃശ്യാവിഷ്*കാരം മൈ സ്റ്റോറി എന്ന് ഒറ്റവാക്കിൽ പറയാം

    Rating 4.3/5
    Reviewer: Saathan FK





  8. #7
    υиℓєαѕнє∂ RONI's Avatar
    Join Date
    May 2008
    Location
    Unknown
    Age
    26
    Posts
    50,951
    Thanks
    13,754
    Thanked
    89683
    Rep Power
    10

    Default



    നഷ്ടപ്പെടുത്തലുകളിലും കാത്തുവെച്ചൊരു പ്രത്യാശയുടെ കഥ | മൈ സ്റ്റോറി റീവ്യൂ


    +
    My Story Review
    My Story Review
    മൈ സ്റ്റോറി എന്ന ടൈറ്റിൽ കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു മുഖമുണ്ട്?. കമല സുരയ്യയെന്ന മാധവിക്കുട്ടി. പ്രണയത്തിലെ വിപ്ലവത്തെ ലോകത്തിന് തന്റെ രചനകളിലൂടെയും ജീവിതത്തിലൂടെയും കാണിച്ചു കൊടുത്ത എഴുത്തുകാരി. കോസ്റ്റ്യൂം ഡിസൈനർ റോഷ്നി ദിനകർ ആദ്യമായി സംവിധായകയുടെ വേഷമണിഞ്ഞ മൈ സ്റ്റോറിയും അത്തരത്തിൽ ഒരു പ്രണയഗാഥ തന്നെയാണ് അവതരിപ്പിക്കുന്നത്. കണ്ടുമുട്ടലിന്റെയും നെയ്തു കൂട്ടിയ സ്വപ്നങ്ങളുടെയും സ്വന്തമാക്കലുകളുടെയും പ്രണയകഥ.

    My Story Review
    My Story Review
    ലോകമറിയുന്ന ഒരു നടനായി തീരണമെന്ന സ്വപ്നവുമായിട്ടാണ് ജയ് എന്ന യുവാവ് സുഹൃത്ത് സിദ്ദുവിനൊപ്പം സംവിധായകന്മാരുടെ പിന്നാലെ നടക്കുന്നത്. തന്റെ വാക്*സാമർഥ്യം കൊണ്ട് ഒരു നായകവേഷം നേടിയെടുക്കുന്ന ജയ്ക്ക് തന്റെ നായികയും ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന പ്രശസ്ത നടിയുമായ താരയോട് ആദ്യനോട്ടത്തിൽ തന്നെ അറിയാതെ ഒരു ഇഷ്ടം ഉടലെടുക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എല്ലാവരും പോർച്ചുഗലിലെ ലിസ്ബണിലേക്ക് പോകുന്നു. അവിടെ അവരെ വരവേൽക്കുന്നത് ചിത്രത്തിന്റെ നിർമാതാവ് ഡേവിഡും ഒപ്പം ജയ്, താര എന്നിവരെ നിരാശപ്പെടുത്തുന്ന ഒരു വാർത്തയുമാണ്. പിന്നീട് നടക്കുന്ന സംഭവവികാസങ്ങൾ രണ്ടു കാലഘട്ടങ്ങളിൽ നിന്ന് നോക്കിക്കാണുകയാണ് ചിത്രത്തിൽ. എന്ന് നിന്റെ മൊയ്*ദീൻ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് ? പാർവതി ജോടി വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന നിലയിൽ റിലീസിന് മുന്നേ ചിത്രം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രണയവും വിരഹവും മനോഹരമായി അവതരിപ്പിക്കുവാൻ പൃഥ്വിരാജിന്റെ കഴിവ് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ് ജയ് എന്ന കഥാപാത്രത്തിലൂടെ. താരയായും ഹിമയായും പാർവതിയും മികച്ച അഭിനയമുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് പങ്കു വെക്കുന്നു.

    My Story Review
    My Story Review
    ഡേവിഡെന്ന സുന്ദരനായ വില്ലനായി അത്ഭുതപ്പെടുത്തിയ ഗണേഷ് വെങ്കട്ടരാമനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിദ്ദുവായിയെത്തിയ അരുൺ നാരായണനും നല്ലൊരു പ്രകടനമാണ് കാഴ്ച്ച വെച്ചത്. മനോജ് കെ ജയൻ, മണിയൻ പിള്ള രാജു, നാസർ, നന്ദു തുടങ്ങിയവരും അവരുടെ റോളുകൾ മനോഹരമാക്കി തീർത്തു. പ്രേക്ഷകർ കണ്ടു തഴമ്പിച്ച പല ക്ലീഷേകളും ചിത്രത്തിൽ ഉടനീളം കാണാമെന്നത് ആസ്വാദനത്തെ സാരമായി ബാധിക്കുന്നതാണ്. ഡയലോഗുകളിലും അത്തരത്തിൽ ഒരു ബുദ്ധിമുട്ട് പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ട്.

    My Story Review
    My Story Review
    നടനും സംവിധായകനും എഴുത്തുകാരനുമായ ശങ്കർ രാമകൃഷ്ണന്റേതാണ് തിരക്കഥ. ആഴമാർന്ന കഥയാണെങ്കിലും പ്രേക്ഷകനെ പൂർണമായും ആകർഷിക്കത്തക്ക ഘടകങ്ങൾ കുറവാണ് ചിത്രത്തിലെന്ന് തീയറ്ററുകളിലെ മുറുമുറുപ്പുകൾ പറയാതെ പറയുന്നുണ്ട്. ഡൂഡ്ലി, വിനോദ് പെരുമാൾ എന്നിവരുടെ ക്യാമറ വർക്കുകൾ ഷാൻ റഹ്മാന്റെ സംഗീതവുമായി ഇഴചേർന്നപ്പോൾ അതൊരു വേറിട്ട അനുഭവം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. പ്രിയങ്ക് പ്രേംകുമാറിന്റെ എഡിറ്റിങ്ങും അഭിനന്ദനം അർഹിക്കുന്നു. ഏതു സ്ഥലത്തും ഏതു കാലഘട്ടത്തിലും സംഭവിക്കാവുന്ന ഒരു പ്രണയ കഥ തന്നെയാണ് മൈ സ്റ്റോറി.






  9. #8
    υиℓєαѕнє∂ RONI's Avatar
    Join Date
    May 2008
    Location
    Unknown
    Age
    26
    Posts
    50,951
    Thanks
    13,754
    Thanked
    89683
    Rep Power
    10

    Default






  10. #9
    Phoenix Abhimanyu22's Avatar
    Join Date
    Feb 2015
    Location
    ഭൂമി .....
    Posts
    16,602
    Thanks
    620
    Thanked
    1485
    Rep Power
    34

    Default

    Thank you Roni for the Review



    Abhimanyu

  11. #10
    Moderators Anishka's Avatar
    Join Date
    May 2011
    Location
    uae
    Posts
    15,150
    Thanks
    462
    Thanked
    12
    Rep Power
    23

    Default

    Thank u Roni... But ee film pratheekshicha athra illa nnanello chila paperil vanna reviews il kandath.. Eni kanditt parayam..

  12. #11
    υиℓєαѕнє∂ RONI's Avatar
    Join Date
    May 2008
    Location
    Unknown
    Age
    26
    Posts
    50,951
    Thanks
    13,754
    Thanked
    89683
    Rep Power
    10

    Default

    Quote Originally Posted by Anishka View Post
    Thank u Roni... But ee film pratheekshicha athra illa nnanello chila paperil vanna reviews il kandath.. Eni kanditt parayam..
    Well mixed reviews aanu. chilarku istapedum chilark avg aayitum.





  13. #12
    iT-യുടെ സ്വന്തം പട്ടാഭി
    pattabhiraman's Avatar
    Join Date
    Jan 2008
    Location
    പറയൂല്ല
    Posts
    7,417
    Thanks
    2,950
    Thanked
    744
    Rep Power
    43

    Default

    njanum mixed review aanu kettath...
    now the director itself says actors doesnt promote this movie as expected ennu... ariyilla ini somehow media hype kittan aano ennu...
    Changes never happens by itself, there is always a reason behind.
    Be the reason, Be a part of change

    Pattabhiraman

Similar Threads

  1. Casanovva Official Review Thread
    By ~SaaThaaN~ in forum First Cut First Show
    Replies: 29
    Last Post: 02-02-2012, 11:15 AM
  2. Manikyakallu~Official Review Thread
    By RascaL in forum First Cut First Show
    Replies: 9
    Last Post: 06-29-2011, 08:25 PM
  3. Urumi Official Review Thread
    By Kuиjooиju in forum First Cut First Show
    Replies: 21
    Last Post: 04-19-2011, 10:30 PM
  4. Punyam Aham [2010] | Prithviraj - Samvritha | Official Review Thread
    By Kuиjooиju in forum First Cut First Show
    Replies: 11
    Last Post: 10-23-2010, 04:49 PM

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •