ലൗ സ്റ്റോറി, പുതിയ പാര്*വതി
മലയാളത്തില്‍* മുഖ്യധാരാ സിനിമയിലേക്ക് ഉറച്ചകാല്‍*വയ്പോടെ മറ്റൊരു വനിതാസംവിധായിക കൂടി, റോഷ്നി ദിനകര്‍*. പുതുമുഖത്തിന്റെ ലക്ഷണങ്ങളില്ലാത്ത ക്രാഫ്റ്റ് കാഴ്ചവയ്ക്കുന്ന, വലിയ ക്യാന്‍*വാസില്‍*, നിറങ്ങള്‍* ചാലിച്ച ഒരു പ്രണയകഥയാണ് മൈ സ്റ്റോറി. എന്നാല്‍* ആദ്യപകുതിയിലെ ഊര്*ജമുള്ള കഥപറച്ചിലിനുശേഷം രണ്ടാംപകുതിയിലേക്കു കടക്കുമ്പോള്‍* ഫ്*ളാഷ്ബാക്ക് സിനിമകളുടെ പതിവുവഴിയേ ചുറ്റിയടിച്ച് ദീര്*ഘയാത്ര നടത്തിയതുകൊണ്ട് അതൊരു സ്ഥിരം 'സ്റ്റോറി'യായി. എങ്കിലും ഇരട്ടവേഷത്തിലെത്തിയ പാര്*വതിയുടെ ഗംഭീരപ്രകടനവും യൂറോപ്യന്‍* ട്രിപ്പിനു സമാനമായ അനുഭവവും പങ്കുവയ്ക്കുന്നതുകൊണ്ട് മൈ സ്റ്റോറി കണ്ടിരിക്കാവുന്ന കാഴ്ചയാകുന്നുണ്ട്.
'എന്നു നിന്റെ മൊയ്തീനു'ശേഷം പൃഥ്വിരാജ്-പാര്*വതി ജോഡികളുടെ സ്*ക്രീന്* പ്രസന്*സും പ്രണയകഥയുടെ സൂത്രവാക്യം എളുപ്പമാക്കുന്നുണ്ട്. ഒരിക്കല്‍*കൂടി സിനിമയാണ് പശ്ചാത്തലം. സിനിമയ്ക്കുള്ളിലെ സിനിമയിലെ സൂപ്പര്‍*സ്റ്റാറാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജയ്. മധ്യവയസ്സ് പിന്നിട്ട അയാള്‍* കരിയറിന്റെ തുടക്കത്തിലെ പ്രണയത്തെ ഓര്*ത്തെടുക്കുന്നതാണ് സിനിമ. ആ കഥയിലെ നായികയാണ് പാര്*വതി അവതരിപ്പിക്കുന്ന താര. സിനിമയുടെ ഏറിയപങ്കും യൂറോപ്യന്‍* രാജ്യമായ പോര്*ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലാണ്. ലിസ്ബണില്‍* ആദ്യസിനിമയുടെ ഷൂട്ടിങ്ങിനെത്തുന്ന ജയ് എന്ന നടന്റെയും വേര്*പിരിഞ്ഞ കാമുകി താരയെ തേടി 20 വര്*ഷങ്ങള്*ക്കു ശേഷമെത്തുന്ന ജയ് എന്ന കാമുകന്റെയും രണ്ടുകാലങ്ങളിലെ കഥ തുടര്‍*ച്ചയായി ഇടകലര്*ത്തിയാണ് മൈ സ്റ്റോറി പറയുന്നത്. ബോളിവുഡ് സിനിമകളിലൊക്കെ കണ്ടുമടുത്ത പ്രമേയമായിട്ടും എളുപ്പത്തില്‍* പ്രവചിക്കാവുന്ന വഴിയില്‍*തന്നെ സിനിമ സഞ്ചരിച്ചുതീര്*ന്നിട്ടും മുഷിപ്പുതോന്നാതിരിക്കുന്നത് കാലങ്ങള്‍* ഇടകലര്*ത്തിപ്പറയുമ്പോള്* കാണിക്കുന്ന ഈ ശൈലിയാണ്.
ശങ്കര്‍* രാമകൃഷ്ണന്റെ തിരക്കഥയ്ക്ക് കണ്ടുമടുത്ത ബോളിവുഡ് സിനിമകളെ ആവര്*ത്തിക്കുന്ന മികവേയുള്ളു. ഒരു വേള സിനിമ പശ്ചാത്തലമാക്കിയ ടൈറ്റാനിക്കോ എന്നുതോന്നിപ്പോകും. സാഹിത്യഭാഷ കൂടിയതെങ്കിലും സുന്ദരമായി എഴുതിയ സംഭാഷണങ്ങള്‍* സന്ദര്*ഭത്തിനൊത്തുനില്*ക്കുന്നതുകൊണ്ട് മികവുപുലര്*ത്തുന്നുണ്ട്. അല്ലെങ്കില്‍* ഊതിവീര്*പ്പിച്ച ഒരു ബലൂണാണ് സിനിമയുടെ സ്*ക്രിപ്റ്റ്. അതുപൊട്ടാതെ കാക്കുന്നത് മലയാളത്തില്‍* കണ്ടുപരിചയമില്ലാത്ത വിഷ്വലുകളും പൃഥ്വി-പാര്*വതി ജോഡികളുടെ പ്രകടനവുമാണ്.
ജയ് എന്ന നായകന്റെ ഓര്*മകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെങ്കിലും താര എന്ന നായികയും പോര്*ച്ചുഗലില്* വളര്*ന്ന ഹിമ എന്ന മകളുമാണ് മൈ സ്റ്റോറിയുടെ മുഴുവന്‍* സ്റ്റോറിയും. സമ്പന്നനായ കാമുകനില്‍*നിന്നു രക്ഷപ്പെടാനുള്ള 'ക്ലീഷേ' സിനിമാനടി കാമുകിയായും അത്രപരിചിതമല്ലാത്ത യൂറോപ്യന്‍* ഹിപ്പി യുവതിയായും പാര്*വതി തകര്*ത്തഭിനയിച്ചു. എന്തുകൊണ്ടാണ് തന്റെ സമകാലികരെക്കാളും മുന്‍*ഗാമികളെക്കാളും പാര്*വതിയുടെ ക്ലാസ് വേറെയായി നില്*ക്കുന്നത് എന്നു തെളിയിക്കുന്ന മറ്റൊരു പ്രകടനം. ഏറക്കുറെ ഒരു പുതിയ പാര്*വതിയാണ് ഹിമ. വിരസമായിപ്പോകുന്ന രണ്ടാംപകുതിയെ രക്ഷിച്ചെടുക്കുന്നത് പാര്*വതിയുടെ എനര്*ജി സ്ഫോടനമുള്ള പ്രകടനമാണ്. സിനിമ ഏറക്കുറെ മെലോഡ്രാമാറ്റിക് ആണെങ്കിലും ?ക്ലോസപ്പുകളില്ലാത്ത പാര്*വതിയുടെ പ്രകടനമാണ് ആ ഡ്രാമ സിനിമയില്‍*നിന്ന് പ്രത്യക്ഷത്തില്‍* ഒഴിവാക്കുന്നത്. തന്റെ പ്രണയം ജയ് എന്ന നായകനോടു താര പറയുന്ന സ്റ്റേജ് രംഗം അങ്ങേയറ്റം നാടകീയമാണെങ്കിലും പാര്*വതിയുടെ ഇടപെടലുകള്‍* അതു വേറിട്ടതാക്കുന്നുണ്ട്.
മധ്യവയസ്സുപിന്നിട്ട സൂപ്പര്‍*സ്റ്റാറായും അരങ്ങേറ്റക്കാരനായ നടനായും പൃഥ്വി മോശമാക്കിയിട്ടില്ല. സമ്പന്നനായ, അധോലോകവില്ലനായ നടിയുടെ പ്രതിശ്രുതവരനായി തമിഴ്നടന്‍* ഗണേഷ് വെങ്കിട്ടരാമനാണ് എത്തുന്നത്. മണിയന്*പിള്ള രാജു, മനോജ് കെ. ജയന്*, നന്ദു എന്നിവരാണ് മറ്റുവേഷങ്ങളില്‍*. ജയ്, താര, ഹിമ എന്നീ മൂന്നുകഥാപാത്രങ്ങളില്* സിനിമ ചുറ്റിത്തിരിയുന്നതുകൊണ്ട് മറ്റുള്ളവര്‍*ക്ക് ആര്*ക്കും കാര്യമായ പ്രാധാന്യമില്ല. ചെന്നൈ എക്*സ്പ്രസിന്റെ ഛായാഗ്രാഹകനായിരുന്ന ഡുഡ്ലി വിനോദ്പെരുമാളാണ് ദൃശ്യങ്ങളൊരുക്കിയിരിക്കുന്നത്.
Movie Rating 3/5
Credits to Reviewer: ടി. നിര്*മല്*കുമാര്‍