Results 1 to 3 of 3

Thread: ക്വീ​നി​നെ ത​ള്ളി​ക്ക​ള​യാ​ൻ പ​റ്റി​ല

 1. #1
  Phoenix Abhimanyu22's Avatar
  Join Date
  Feb 2015
  Location
  ഭൂമി .....
  Posts
  18,717
  Thanks
  630
  Thanked
  1486
  Rep Power
  39

  NEW ക്വീ​നി​നെ ത​ള്ളി​ക്ക​ള​യാ​ൻ പ​റ്റി​ല

  ക്വീ​നി​നെ ത​ള്ളി​ക്ക​ള​യാ​ൻ പ​റ്റി​ല്ല  വേ​ണ​മെ​ങ്കി​ൽ ഉ​ൾ​ക്കൊ​ണ്ടാ​ൽ മ​തി ഇ​ല്ലെ​ങ്കി​ൽ ത​ള്ളി​ക്കോ​യെ​ന്ന മ​ട്ടി​ലു​ള്ള ഭാവത്തിലാണ് "ക്വീൻ' എന്ന ചിത്രം അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. പു​തു​മ​ക​ൾ കുറവാണെങ്കിലും എ​ന്തോ ഒ​ന്ന് ക്വീ​നി​ന്*റെ ചു​റ്റും വ​ല​യം ചെ​യ്ത് നി​ൽ​പ്പു​ണ്ട്. അ​ത് ചി​ല​പ്പോ​ൾ കാ​ന്പ​സി​ന്*റെ മ​ന​സാ​വാം അ​ല്ലെ​ങ്കി​ൽ യു​വാ​ക്ക​ളു​ടെ തി​ള​പ്പാ​വാം. എ​ന്തു ത​ന്നെ​യാ​യാ​ലും ആ ​സം​ഗ​തി​ക്ക് ഒ​രു കാ​ന്തി​ക ശ​ക്തി​യു​ണ്ട്. ക്ലീഷേക​ൾ വ​രിവ​രി​യാ​യി സ്ഥാ​നംപി​ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യു​വാ​ക്ക​ളെ പി​ടി​ച്ചി​രു​ത്താ​നു​ള്ള നു​ണു​ക്ക് വി​ദ്യ​ക​ളെ​ല്ലാം ചി​ത്ര​ത്തി​ൽ സം​വി​ധാ​യ​ക​ൻ ന​ന്നാ​യി പ്ര​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഒ​രു കാ​ര്യം പ​റ​യാ​തി​രി​ക്കാ​ൻ പ​റ്റി​ല്ല. മെ​ക്ക് റാ​ണി​യു​മാ​യി എ​ത്തി​യ ച​ങ്ക്സി​ലെ ഉൗ​ള​ത്ത​ര​ങ്ങ​ളേ​ക്കാ​ൾ എ​ത്ര​യോ ഭേ​ദ​മാ​ണ് ക്വീ​ൻ.

  ചി​ത്രം കാ​ന്പ​സി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റു​ന്പോഴും സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ൽ കി​ത​ച്ചു നി​ൽ​ക്കു​ന്നു​ണ്ട്. ക്ലീ​ഷേ​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​ത് ത​ന്നെ​യാ​ണ് അ​തി​നു​ള്ള കാ​ര​ണം. വെ​റു​മൊ​രു കാ​ന്പ​സ് ചി​ത്രമെന്നതിലുപരിയായി, ഇ​ന്നു സ​മൂ​ഹ​ത്തി​ൽ ന​ട​ന്നുകൊ​ണ്ടി​രി​ക്കു​ന്ന, ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളെ കാ​ര്യകാ​ര​ണ​ങ്ങ​ൾ സ​ഹി​തം ചൂ​ണ്ടിക്കാട്ടി ശാ​സി​ക്കാ​നും ക്വീൻ ത​യാ​റാ​കു​ന്നു​ണ്ട്. സ്ത്രീ ​പുരുഷന് ഒ​രു അ​വ​സ​ര​മ​ല്ല, ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് എ​ന്ന് ഉ​റ​ക്കെ വി​ളി​ച്ചു പ​റ​യാ​ൻ കാ​ണി​ച്ച ച​ങ്കു​റ്റ​ത്തി​ന് ക്വീ​ൻ ടീ​മി​നെ എ​ത്ര അ​ഭി​ന​ന്ദി​ച്ചാ​ലും മ​തി​യാ​വി​ല്ല.

  ഒ​രു സ​സ്പെ​ൻ​സ് ഉ​ണ്ടെ​ന്ന് ആ​ദ്യ​മേ അ​റി​യി​ച്ചുകൊ​ണ്ടു ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്*റെ തു​ട​ക്കം. പി​ന്നീ​ട് പ​തി​വ് കാ​ന്പ​സ് സി​നി​മ​ക​ളി​ലെ റാം​ഗിം​ഗും ഹോ​സ്റ്റ​ൽ ലൈ​ഫു​മെ​ല്ലാം കാ​ട്ടി മു​ന്നോ​ട്ടുപോ​കു​ന്ന​തി​നി​ടെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠി​ക്കാ​ൻ ഒ​രു പെ​ണ്*​ത​രി എ​ത്തു​ന്ന​തോ​ടെ കാ​ര്യ​ങ്ങ​ളാ​കെ മാ​റിമ​റി​യും. ആ​ഭാ​സ​ത്ത​ര​ങ്ങ​ളോ ദ്വ​യാ​ർ​ഥ പ്ര​യോ​ഗ​ങ്ങ​ളോ ഒ​ന്നും ത​ന്നെ ക​ട​ത്തിവി​ടാ​തെ ആ ​പെ​ണ്*​കു​ട്ടി​ക്ക് സം​വി​ധാ​യ​ക​ൻ സം​ര​ക്ഷ​ണ ക​വ​ചം ഒ​രു​ക്കു​ന്നു​ണ്ട്. അ​വി​ടെ​യാ​ണ് ച​ങ്ക്സി​ൽ നി​ന്നും ക്വീ​ൻ വ്യ​ത്യ​സ്ത​യാ​കു​ന്ന​ത്. കാ​ന്പ​സി​നി​ണ​ങ്ങുംവി​ധ​മു​ള്ള പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും പാ​ട്ടു​ക​ളും ചി​ത്ര​ത്തി​ൽ കൂ​ട്ടി​യി​ണ​ക്കി​യി​രി​ക്കു​ന്ന​ത് ജെ​യ്ക്സ് ബി​ജോ​യി​യാ​ണ്.
  ക്വീ​നി​ലെ കാ​ന്പ​സി​ലും പ​തി​വ് പ​ഞ്ചാ​ര​യ​ടി​യും സീ​നി​യേ​ഴ്സ്-ജൂ​നി​യേ​ഴ്സ് സ​ണ്ട​യു​മെ​ല്ലാ​മു​ണ്ട്. അ​തൊ​ക്കെ കാ​ണു​ന്പോ​ൾ 2007-ൽ ​പു​റ​ത്തി​റ​ങ്ങി​യ "ഹാ​പ്പി​ഡെ​യ്സ്' എ​ന്ന ചി​ത്രം ഓ​ർ​ത്തുപോ​കു​ക സ്വ​ഭാ​വി​കം മാ​ത്രം. ഡി​ജോ ജോ​സ് ആ​ന്*റ​ണി​യു​ടെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​മാ​യ​തു കൊ​ണ്ടുത​ന്നെ ആ​വ​ശ്യ​ത്തി​ലേ​റെ ക​ല്ലു​ക​ടി​ക​ൾ ചി​ത്ര​ത്തി​ൽ ക​ട​ന്നുകൂ​ടി​യി​ട്ടു​ണ്ട്. ആ​ദ്യ പ​കു​തി​യി​ലും ര​ണ്ടാം പ​കു​തി​യി​ലും എ​ന്തി​നെ​ന്ന​റി​യാ​തെ ഒ​രു​പാ​ട് രം​ഗ​ങ്ങ​ൾ ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. എ​വി​ടെ എ​ങ്ങ​നെ രം​ഗ​ങ്ങ​ൾ ചേ​ർ​ത്തു​വയ്​ക്ക​ണ​മെ​ന്നു​ള്ള ക​ണ്*​ഫ്യൂ​ഷ​ൻ ചി​ത്ര​ത്തി​ന്*റെ സുഗമ​മാ​യ ഒ​ഴു​ക്കി​ന് വി​ല​ങ്ങുത​ടി​യാ​കു​ന്നു​ണ്ട്.
  ധ്രു​വ​ൻ, സാ​നി​യ, എ​ൽ​ദോ, അ​ശ്വി​ൻ, അ​രു​ണ്* തു​ട​ങ്ങി​യ പു​തു​മു​ഖ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. മെ​ക്കി​ലെ പെ​ണ്*​ത​രി​യാ​യി എ​ത്തി​യ ചി​ന്നു (​സാ​നി​യ) ​വി​ന്*റെ പ്ര​ക​ട​നം ശ​രാ​ശ​രി​ക്കും താ​ഴെ​യാ​യിപ്പോയ​ത് ചി​ത്ര​ത്തെ ശ​രി​ക്കും പി​ന്നോ​ട്ട​ടി​ക്കു​ന്നു​ണ്ട്. ആ​ദ്യപ​കു​തി​യി​ൽ മാ​ത്ര​മേ ചി​ത്രം കോ​മ​ഡി​യു​ടെ ട്രാ​ക്കി​ലോ​ടു​ന്നു​ള്ളു. ര​ണ്ടാം പ​കു​തി തു​ട​ങ്ങു​ന്ന​തോ​ടെ ചി​ത്രം സെ​ന്*റി​മെ​ൻ​സി​ന്*റെ പി​ന്നാ​ലെ പാ​യാ​ൻ തു​ട​ങ്ങും.


  കോ​മ​ഡി ട്രാ​ക്കി​ൽ നി​ന്നും സെ​ന്*റി​മെ​ൻ​സ് ട്രാ​ക്കി​ലേ​ക്കും അ​വി​ടെ നി​ന്നും സീ​രി​യ​സ് ട്രാ​ക്കി​ലേ​ക്കും ചി​ത്രം തെ​ന്നിമാ​റു​ന്ന​തി​നി​ടെ എ​വി​ടെ​യോ വച്ച് ചി​ത്ര​ത്തി​ന്*റെ ബാ​ല​ൻ​സിം​ഗ് തെ​റ്റി. സ്ത്രീക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​വും അ​തേത്തുട​ർ​ന്നു​ള്ള ന​ട​പ​ടി​ക​ളു​മെ​ല്ലാം ചി​ത്ര​ത്തി​ലേ​ക്ക് ക​ട​ന്നുവ​രു​ന്ന​തോ​ടെ കേ​ര​ള മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച ജി​ഷാ കേ​സ് പ്രേക്ഷക മനസിൽ കടന്നുവരും. പ​ക്ഷേ, ല​ക്കും ല​ഗാ​നു​മി​ല്ലാ​തെ ട്വി​സ്റ്റു​ക​ൾ തി​രു​കിക്കയ​റ്റി​യ​തോ​ടെ ചി​ത്രം കെ​ട്ടുപൊ​ട്ടി​യ പ​ട്ടം പോ​ലെ ല​ക്ഷ്യം തെ​റ്റി പാ​ഞ്ഞുകൊ​ണ്ടി​രു​ന്നു.
  ട്വി​സ്റ്റു​ക​ളു​ടെ ഭാ​ണ്ഡ​ക്കെ​ട്ടു​ക​ളി​ൽ നി​ന്ന് മോ​ച​നം തേ​ടി തി​രി​ച്ചെ​ത്തിയപ്പോഴേക്കും കോ​ട​തിമു​റി കേ​സ് വി​സ്താ​രം കേ​ൾ​ക്കാ​ൻ ഒ​രു​ങ്ങി നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു. ന​ന്ദു, ശ്രീ​ജി​ത്ത് ര​വി, സ​ലിം കു​മാ​ർ, വി​ജ​യരാ​ഘ​വ​ൻ എ​ന്നി​വ​രാ​ണ് പു​തു​മു​ഖ​ങ്ങ​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി അ​വ​ത​രി​ച്ച പ്ര​മു​ഖ​ർ. അ​വ​സാ​നനി​മി​ഷ​മെ​ത്തി കൈ​യ​ടി​ക​ള​ത്ര​യും വാ​ങ്ങി​ക്കൂ​ട്ടാ​നാ​യി സം​വി​ധാ​യ​ക​ൻ ഒ​രാ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നു . അ​യാ​ൾ ത​ന്*റെ ജോ​ലി ഭം​ഗി​യാ​യി ചെ​യ്യു​ക​യും ചെ​യ്തു. കോ​ട​തി മു​റി​ക്കുള്ളി​ൽ ഉ​യ​ർ​ന്നുകേ​ട്ട ചോ​ദ്യ​ങ്ങ​ൾ അ​ത്ര​യും ഇ​ന്ന് ഏ​തൊ​രും സ്ത്രീ​യും ചോ​ദി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ത​ന്നെ​യാ​ണ്. ആ ​ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചി​ട​ത്താ​ണ് ക്വീ​നി​ന് പ്ര​സ​ക്തി​യേ​റു​ന്ന​ത്.

  (ന​ല്ല​വ​ണ്ണം ചെ​ത്തി മി​നു​ക്കി എ​ടു​ത്തി​രു​ന്നെ​ങ്കി​ൽ ക്വീ​ൻ ക​ല്ലു​ക​ടി​ക​ളി​ല്ലാ​ത്ത സി​നി​മ​യാ​യി മാറുമായിരുന്നു.)  Abhimanyu

 2. The Following 3 Users Say Thank You to Abhimanyu22 For This Useful Post:


 3. #2
  Moderators Anishka's Avatar
  Join Date
  May 2011
  Location
  uae
  Posts
  19,837
  Thanks
  470
  Thanked
  12
  Rep Power
  29

  Default

  Thank u Abhi ..

 4. #3
  iT-യുടെ സ്വന്തം പട്ടാഭി
  pattabhiraman's Avatar
  Join Date
  Jan 2008
  Location
  പറയൂല്ല
  Posts
  7,485
  Thanks
  2,960
  Thanked
  752
  Rep Power
  46

  Default

  abhi ezhuthiyathinodu poornamayi yojikkunnu... onnumillenkilum entho onnu ee filmil undu... entho oru kaanthika shakthi... pinne avasanathe kodathi muriyile scenes aanu ettavum kidilan... and kalimkumarinte performance... thakarthu... adheham thoduthu vitta chodyangal ellam thanne innathe kalagattathinu cherunna, chodikkenda, allenkil ororutharum chodikkan agrahikkunna chodyangalaanu... athinu ithinte director and writer-kk oru salute...
  Changes never happens by itself, there is always a reason behind.
  Be the reason, Be a part of change

  Pattabhiraman

Similar Threads

 1. Replies: 0
  Last Post: 03-15-2015, 12:21 PM
 2. Replies: 7
  Last Post: 07-18-2014, 05:28 AM
 3. Nana​ -aug​-16-indianter​minal​.pdf
  By ???ēŇŦ Ķ????Ʀ in forum Editors Choice
  Replies: 3
  Last Post: 08-17-2009, 10:57 PM
 4. Replies: 8
  Last Post: 05-22-2009, 01:58 PM

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •