സൂപ്പര്‍*താര സാന്നിദ്ധ്യമില്ലാത്ത 'ഗപ്പി'
കൊച്ചി: നവാഗതനായ ജോണ്‍* പോള്‍* ജോര്*ജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗപ്പി. 14 വയസ്സുകാരനായ കുട്ടിയെ ചുറ്റിപറ്റിയുള്ള കഥ പറയുന്ന ചിത്രത്തില്‍* പ്രധാന വേഷങ്ങളില്‍* അഭിനയിക്കുന്നത് മാസ്റ്റര്‍* ചേതന്‍*, ടൊവീനോ,ശ്രീനിവാസന്*, അലന്*സിയര്*, സുധീര്‍* കരമന, ദിലീഷ് പോത്തന്*, രോഹിണി തുടങ്ങിയവരാണ്.
തിരുനെല്*വേലി, നാഗര്‍*കോവില്‍*, തിരുവനന്തപുരം, എറണാകുളം, ലഡാക്ക്-ലേ എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം ജൂലൈ 29ന് തിയേറ്ററുകളിലെത്തും. സമീര്‍* താഹറിന്റേയും രാജേഷ് പിള്ളയുടേയും അസിസ്റ്റന്റ് ഡയറക്ടരായിരുന്നു ജോണ്‍* പോള്‍* ജോര്*ജ്. ഇ 4 എന്റര്‍*ടെയ്ന്*മെന്റ് പ്രൊഡക്ഷന്‍* കമ്പനിയുടെ പാര്*ട്ണര്* കൂടിയായ ജോണ്‍* തന്നെയാണ് ഈ ചിത്രം നിര്*മ്മിക്കുന്നത്.
ഗപ്പിയുടെ ഏതാനും ചില രംഗങ്ങള്‍* ചിത്രീകരിക്കുന്നതിനായി ലഡാക്കിലെ ലേയിലാണ് ജോണ്‍* പോള്‍* നിലവിലുള്ളത്. ഗപ്പിയെക്കുറിച്ച് ജോണ്‍* പോള്‍* ഫോണിലൂടെ വിശദീകരിച്ചത് ഇങ്ങനെ.
' ഈ സിനിമയില്‍* ചേതന്‍* അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ഗപ്പി. പണ്ട് കാലത്ത് നമ്മുടെയൊക്കെ വീടുകളില്‍* വളര്*ത്തിയിരുന്ന ഒരിനം മീനാണിത്. നഗരപ്രദേശങ്ങളിലെ അഴുക്കുചാലുകളിലും മറ്റും കൊതുകുകള്‍* മുട്ടയിട്ട് വളരാതിരിക്കുന്നതിനായി ഇപ്പോള്‍* ഗപ്പി മീനുകളെ കൊണ്ടെയിടുന്നതായി കാണാം. നഗരങ്ങളെ കൊതുകു നിയന്ത്രണത്തില്‍* ഗപ്പിക്ക് വലിയ സ്ഥാനവുമുണ്ട്. ഈ ഗപ്പികളെ വില്‍*ക്കുന്ന പണിയാണ് 14 വയസ്സുകാരനായ കുട്ടിക്കുള്ളത്. രോഗിയായ അമ്മയെ നോക്കുന്നത് അവനാണ്. അവനും അമ്മയും തമ്മിലുള്ള സ്നേഹബന്ധം ടൊവീനോ എന്ന എന്‍*ജിനിയറുമായുള്ള ഗപ്പിയുടെ അഭിപ്രായ വ്യത്യാസങ്ങള്‍* എന്നിവയാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. സൂപ്പര്‍*സ്റ്റാറുകളോ വലിയ താരങ്ങളോ ഇല്ലാതെ എടുക്കുന്ന സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളത്. ചിത്രത്തിന്റെ എഡിറ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. എഡിറ്റിംഗില്‍* ചിത്രം കണ്ട എല്ലാവര്*ക്കും നല്ല അഭിപ്രായമാണുള്ളത്. ഇനി പ്രേക്ഷകരുടെ കൈയിലാണ്.'
ഒരു എന്‍*ജിനീയറുടെ വേഷത്തിലാണ് ടൊവീനോ അഭിനയിക്കുന്നത്. അലന്*സിയര്*, സുധീര്‍* കരമന തുടങ്ങിയവര്‍* ഗപ്പിയുടെ സുഹൃത്തുക്കളാണ്. രോഹിണിയാണ് ഗപ്പിയുടെ അമ്മയുടെ വേഷത്തില്‍*. ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിഷ്ണു വിജയ്യാണ് സംഗീതം. ദിലീപ് ഡെന്നീസ് എഡിറ്റര്‍*.
![]()