Page 1 of 3 123 LastLast
Results 1 to 12 of 26

Thread: Pulimurugan -- Mohanlal

  1. #1
    Senior Member TaniaJiffy's Avatar
    Join Date
    Aug 2013
    Posts
    2,687
    Thanks
    236
    Thanked
    140
    Rep Power
    10

    Arrow Pulimurugan -- Mohanlal

    ലാലേട്ടന് വീണ്ടും മീശ പിരിക്കുന്നു; കാത്തിരിപ്പുകള്ക്കൊടുവില് പുലിമുരുകന് ടീസര് എത്തി

    കാത്തിരിപ്പുകള്ക്കൊടുവില് പുലിമുരുകന് ടീസര് എത്തി. ലാലേട്ടന്റെ ജന്മദിന സമ്മാനമായാണ് പുലിമുരുകന്ടീസര് എത്തിയിരിക്കുന്നത്. രാവിലെ ഒമ്പത് മണിക്കാണ് ടീസര് പുറത്തുവിട്ടിരിക്കുന്നത്. 1 മിനിറ്റും 21 സെക്കന്റുമുള്ള ടീസറില് ശക്തമായ കഥാപാത്രമായാണ് മോഹന്ലാലിനെ അവതരിപ്പിച്ചിരിക്കുന്നത്.
    മലയാള സിനിമ ആസ്വാദകള് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്ലാലിന്റെ പുലിമുരുകന്. മുപ്പതുകോടിയിലധികം രൂപ മുതല്മു ടക്കി എടുത്തിരിക്കുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിനുപുറമേ തമിഴ്, ഇം?ീഷ്, തെലുങ്ക്, ഭാഷകളിലും ചിത്രം റിലീസ് ചെയ്യും
    മനുഷ്യനും പുലിയും തമ്മിലുള്ള ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് പുലിമുരുകന് പറയുന്നത്. പൂര്ണ്ണമായും കാട് പശ്ചാത്തലമാകുന്ന ചിത്രത്തില് മോഹന്ലാലിന്റെ ഉഗ്രന് സംഘട്ടന രംഗങ്ങളും ഉണ്ടെന്നാണ് വിവരങ്ങള്.




    പുലി ഒതുങ്ങുന്നത് ഒളിക്കാനല്ല..കുതിക്കാനാണ്.
    Last edited by TaniaJiffy; 09-20-2016 at 10:57 AM.

  2. The Following 4 Users Say Thank You to TaniaJiffy For This Useful Post:


  3. #2
    Rising Member
    Join Date
    Mar 2011
    Posts
    392
    Thanks
    53
    Thanked
    0
    Rep Power
    10

    Default

    Thank u 4 d post

  4. #3
    Moderators Anishka's Avatar
    Join Date
    May 2011
    Location
    uae
    Posts
    19,702
    Thanks
    470
    Thanked
    12
    Rep Power
    29

    Default

    Varattee.....

  5. #4
    iT-യുടെ സ്വന്തം പട്ടാഭി
    pattabhiraman's Avatar
    Join Date
    Jan 2008
    Location
    പറയൂല്ല
    Posts
    7,485
    Thanks
    2,959
    Thanked
    752
    Rep Power
    45

    Default

    hmm... ithoru fancy kadhayano?
    Changes never happens by itself, there is always a reason behind.
    Be the reason, Be a part of change

    Pattabhiraman

  6. #5
    υиℓєαѕнє∂ RONI's Avatar
    Join Date
    May 2008
    Location
    Unknown
    Age
    28
    Posts
    51,103
    Thanks
    13,802
    Thanked
    89694
    Rep Power
    10

    Default

    pulimurukan





  7. #6
    Senior Member TaniaJiffy's Avatar
    Join Date
    Aug 2013
    Posts
    2,687
    Thanks
    236
    Thanked
    140
    Rep Power
    10

    Default

    Kaadaniyum Kalchilambe.....

    Sung by KJ Yesudas and KS Chita. ..

    Lyrics..Rafeeq Ahmed..Music ..Gopi Sunder..

    paattu kelkkumbol,

    kaadinullil koode oru travel cheyyunna pole ille!!....:




  8. #7
    Pulimurugan -- Mohanlal
    s_alappat's Avatar
    Join Date
    Jan 2008
    Location
    ur Heart
    Posts
    23,700
    Thanks
    7,521
    Thanked
    37962
    Rep Power
    10

    Default

    nalla song, dasettan chitra chechy valare nalukalkku shesham padunnathanalle. visuals super...



    kaadinte beauty camera man sharikkum oppiyeduthu..

    അസതോ മാ സദ് ഗമയ
    തമസോ മാ ജ്യോതിർ ഗമയ
    മൃത്യോർ മാ അമൃതം ഗമയ



  9. #8
    Senior Member TaniaJiffy's Avatar
    Join Date
    Aug 2013
    Posts
    2,687
    Thanks
    236
    Thanked
    140
    Rep Power
    10

    Thumbs up

    Quote Originally Posted by s_alappat View Post
    nalla song, dasettan chitra chechy valare nalukalkku shesham padunnathanalle. visuals super...



    kaadinte beauty camera man sharikkum oppiyeduthu..

    ithu'' Polikkum.'' ... waah! enda oru trailer!!!...veendum veendum kaanan thonnunnu.... kaadinte bhangiyum puliyumaayulla fight okke undaavum.... oru veritta kazhcha..

  10. #9
    Pulimurugan -- Mohanlal
    s_alappat's Avatar
    Join Date
    Jan 2008
    Location
    ur Heart
    Posts
    23,700
    Thanks
    7,521
    Thanked
    37962
    Rep Power
    10

    Default
















    അസതോ മാ സദ് ഗമയ
    തമസോ മാ ജ്യോതിർ ഗമയ
    മൃത്യോർ മാ അമൃതം ഗമയ



  11. #10
    Pulimurugan -- Mohanlal
    s_alappat's Avatar
    Join Date
    Jan 2008
    Location
    ur Heart
    Posts
    23,700
    Thanks
    7,521
    Thanked
    37962
    Rep Power
    10

    Default


    അസതോ മാ സദ് ഗമയ
    തമസോ മാ ജ്യോതിർ ഗമയ
    മൃത്യോർ മാ അമൃതം ഗമയ



  12. #11
    iT-യുടെ സ്വന്തം പട്ടാഭി
    pattabhiraman's Avatar
    Join Date
    Jan 2008
    Location
    പറയൂല്ല
    Posts
    7,485
    Thanks
    2,959
    Thanked
    752
    Rep Power
    45

    Default

    kottayam daa...
    Changes never happens by itself, there is always a reason behind.
    Be the reason, Be a part of change

    Pattabhiraman

  13. #12
    Senior Member TaniaJiffy's Avatar
    Join Date
    Aug 2013
    Posts
    2,687
    Thanks
    236
    Thanked
    140
    Rep Power
    10

    Default

    Pulimurugan ethiyalle....thanks for the shares alapat.....

    ഒന്നൊന്നര പുലിമുരുകൻ;റിവ്യു...

    അതിഗംഭീരം. ഒറ്റവാക്കിൽ പുലിമുരുകനു കൊടുക്കാവുന്ന ഏറ്റവും നല്ല വിശേഷണമിതാണ്. മനുഷ്യനും മൃഗവും തമ്മിലുള്ള പോരാട്ടം അവിശ്വസനീയമാം വിധം, അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ. കുട്ടികൾക്കും കുടുംബങ്ങൾക്കും ആരാധകർക്കുമൊക്കെ ധൈര്യമായി കാണാവുന്ന ഫുൾടൈം എന്റർടെയ്നർ.

    പുലിയൂർ എന്ന ഗ്രാമത്തിന്റെ രക്ഷകനാണു മുരുകൻ. നാട്ടിലിറങ്ങുന്ന നരഭോജികളായ വരയൻപുലികളെ വേട്ടയാടിപ്പിടിക്കുന്ന വീരൻ. മുരുകന്റെയും അവൻ ഏറെ സ്നേഹിക്കുന്ന കുടുംബത്തിന്റെയും കഥയാണ് ?പുലിമുരുകൻ?. മനുഷ്യരിൽനിന്നും മൃഗങ്ങളിൽനിന്നും അവർക്കുനേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് സിനിമ പറയുന്നത്.

    വെൽ പാക്ക്ഡ് എന്റർടെയ്നറാണ് ?പുലിമുരുകൻ?. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ കൂടെ നിർത്തുന്ന സിനിമ. ഫ്ലാഷ്ബാക്കിലാണു ചിത്രം ആരംഭിക്കുന്നത്. മോഹൻലാലിന്റെ ചെറുപ്പം അഭിനയിക്കുന്ന കുട്ടിയും കടുവയും തമ്മിലുള്ള പോരാട്ടം അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. ഇൗ രംഗങ്ങൾ മോഹൻലാലിന്റെ ഇൻട്രൊഡക്*ഷനു മുമ്പു തന്നെ ചിത്രത്തെ മറ്റൊരു തലത്തിലെത്തിക്കും. പീന്നീടു കടുവയും മനുഷ്യരുമായി മുരുകൻ നടത്തുന്ന പോരാട്ടമാണ്. ആദ്യ പകുതിയിൽ മുരുകന്റെ പ്രകടനം കാട്ടിലാണെങ്കിൽ രണ്ടാം പകുതിയിൽ അതു നാട്ടിലാണെന്നു മാത്രം.

    പീറ്റർ ഹെയ്ൻ ഒരുക്കിയ ആക്*ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മാസ്മരികം എന്നു മാത്രമേ സംഘട്ടനരംഗങ്ങളെപ്പറ്റി പറയാനാകൂ. ഇതുവരെ ഒരു മലയാള സിനിമയിലും കാണാത്ത, മോഹൻലാലിന്റേതായി നാം ഒരിക്കലും കണ്ടിട്ടില്ലാത്ത ചുവടുകൾ. മനുഷ്യനോടും മൃഗത്തിനോടും മല്ലു പിടിക്കുന്ന മുരുകനെ പീറ്റർ അവിസ്മരണീയമായി ഒരുക്കിയിരിക്കുന്നു.

    സുൽത്താനിൽ സൽമാൻഖാൻ കൈ കൊണ്ട് ആളെ മറിച്ചിടുന്നുണ്ടെങ്കിൽ ഇവിടെ മോഹൻലാൽ കാലുപയോഗിച്ചാണ് അതു ചെയ്യുന്നത്. 56 വയസ്സുള്ള ഒരു മനുഷ്യനാണോ ഇങ്ങനെ ചാടിമറിയുന്നതെന്നു കാഴ്ചക്കാരനു തോന്നും. ഡ്യൂപ്പുണ്ടെന്ന സംശയത്തിനു പോലും ഇടം കൊടുക്കാത്തവണ്ണം സംവിധായകൻ വൈശാഖ് അതൊക്കെ അവതരിപ്പിച്ചിട്ടുമുണ്ട്. റോപ്പിന്റെയും മറ്റും സഹായമുണ്ടെങ്കിലും മോഹൻലാൽ എന്ന നടൻ മനസ്സും ശരീരവും ഒരുപോലെ അർപ്പിച്ചാണ് ആക്*ഷൻരംഗങ്ങൾക്കു ജീവൻ പകർന്നതെന്നു നിസ്സംശയം പറയാം.

    ഇങ്ങനെയൊരു ആശയം ആലോചിച്ച് കഥയും തിരക്കഥയും രൂപപ്പെടുത്തിയെടുത്ത ഉദയ്കൃഷ്ണ തനിച്ചുള്ള തന്റെ വരവു മികച്ചതാക്കി. കഥയെ കാര്യമാക്കിയ വൈശാഖ് എന്ന സംവിധായകനാണ് പുലിമുരുകനിലെ യഥാർഥ പുലി. ഒരുപക്ഷേ ഒരു മലയാളി സംവിധായകനും ആലോചിക്കുക പോലും ചെയ്യാനിടയില്ലാത്ത സംഭവങ്ങളെ വെല്ലുവിളികൾ അതിജീവിച്ചു വെള്ളിത്തിരയിലെത്തിച്ച അദ്ദേഹത്തെ പുകഴ്ത്താൻ വാക്കുകൾ മതിയാവില്ല. തട്ടുപൊളിപ്പൻ ചിത്രങ്ങൾ മാത്രം ചെയ്ത് ഒതുങ്ങിപ്പോകേണ്ട ആളല്ല വൈശാഖെന്നു പുലിമുരുകൻ തെളിയിക്കുന്നു. വാണിജ്യ വിജയം നേടിയ ഒരുപാടു സിനിമകൾ നേരത്തെയും ചെയ്തിട്ടുണ്ടെങ്കിലും ഇൗ ഒറ്റച്ചിത്രം കൊണ്ട് അദ്ദേഹം മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരുടെ നിരയിലേക്കുയരും.

    ഛായാഗ്രാഹകനായ ഷാജി കാടിന്റെയും നാടിന്റെയും ഭംഗി ഒരുപോലെ തന്റെ ക്യാമറയിൽ ഒപ്പിയെടുത്തു. എഡിറ്റിങ് നിർവഹിച്ച ജോൺകുട്ടി ദൈർഘ്യമേറെയുള്ള ചിത്രം പ്രേക്ഷകനു മടുപ്പുതോന്നാതെ അണിയിച്ചൊരുക്കി. ഗോപി സുന്ദർ ഒരുക്കിയ പാട്ടും പശ്ചാത്തലസംഗീതവും സിനിമയോടു നൂറുശതമാനം നീതി പുലർത്തി. ചിത്രത്തിന്റെ മൂഡിനെ അതിന്റെ പാരമ്യത്തിലേക്കെത്തിക്കാൻ ഗോപിയുടെ സംഗീതത്തിനായി.

    മോഹൻലാ*ൽ നന്നായി അഭിനയിച്ചു എന്ന പ്രയോഗം ക്ലീഷേയാണെന്നറിഞ്ഞു കൊണ്ടുതന്നെ പറയട്ടെ, അദ്ദേഹം എല്ലാം മറന്ന് അഭിനയിച്ചിരിക്കുന്നു. മോഹൻലാലും ഒപ്പം ലാലും തകർത്തഭിനയിച്ചിരിക്കുന്നുവെന്നതാണു പുലിമുരുകന്റെ പ്രധാന പ്രത്യേകത. ഹാസ്യരംഗങ്ങളിലും വൈകാരിക രംഗങ്ങളിലുമൊക്കെ ഇവരുടെ കെമിസ്ട്രി നന്നായി വർക്ക് ചെയ്തിരിക്കുന്നു. കമാലിനി മുഖർജി, വിനു മോഹൻ, ബാല, ജഗപതി ബാബു, നമിത, കിഷോർ തുടങ്ങിയ വലിയ താരനിരയും ഇവർക്കൊപ്പമുണ്ട്.

    അതിഗംഭീരമായ ആക്*ഷൻ രംഗങ്ങൾ തന്നെയാണ് പുലിമുരുകന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. സാധാരണ മാസ് സിനിമകളിൽ കാണുന്ന സ്ലോ മോഷൻ നടത്തമോ പഞ്ച് ഡയലോഗുകളോ പുലിമുരുകനിൽ അധികമില്ല. നല്ല നർമരംഗങ്ങളും മോഹൻലാലിന്റെ കുസൃതി നിറഞ്ഞ അഭിനയമുഹൂർത്തങ്ങളും കുടുംബപ്രേക്ഷകരെ കയ്യിലെടുക്കുന്ന ചില വൈകാരിക രംഗങ്ങളുമെല്ലാം ചേരുമ്പോൾ, മുരുകൻ വെറുമൊരു ആക്*ഷൻ സിനിമയിൽനിന്നു മാറി കാമ്പുള്ള ചിത്രമാകുന്നു. ഗ്രാഫിക്സ്, വിഎഫ്*എക്സ് മേഖലകളിൽ ചില പോരായ്മകൾ തോന്നാമെങ്കിലും ബോളിവുഡിൽപോലും ഉണ്ടാകാനിടയില്ലാത്ത ഒരു ചിത്രം മലയാളത്തിലെത്തുമ്പോൾ അതൊന്നും ഒരു കുറവായി കാണാനാവില്ല.

    പുലിമുരുകൻ മലയാളസിനിമയുടെ ചരിത്രത്തിലിടം കണ്ടെത്തുന്ന സിനിമയാണ്. കാരണം ഇതുപോലൊന്ന് ഇന്ത്യൻ സിനിമയിൽത്തന്നെ അപൂർവമാണെന്നതുതന്നെ. ബോക്സ്ഒാഫിസ് റെക്കോർഡുകളുടെ നേരേ ഇനി പല പേരുകൾ എഴുതേണ്ടി വരുമെന്നും തോന്നുന്നില്ല. ഇന്ത്യയിലെതന്നെ മികച്ച സിനിമകൾ ഒരുങ്ങുന്ന മലയാളത്തിൽ ഇങ്ങനെയൊരു ചിത്രവും ഉണ്ടായതിൽ അഭിമാനിക്കാം.

Page 1 of 3 123 LastLast

Similar Threads

  1. Replies: 0
    Last Post: 06-03-2015, 12:53 PM
  2. Hello Good Evening: Pulimurugan, Laila O Laila
    By mazhavillu in forum Malayalam TV Shows
    Replies: 0
    Last Post: 05-02-2015, 01:37 PM
  3. Replies: 5
    Last Post: 06-07-2011, 04:31 PM
  4. Mohanlal did it well*
    By Kuttozan in forum Lalettan Fans Club
    Replies: 14
    Last Post: 04-10-2009, 03:16 AM
  5. No MG for Mohanlal!
    By Kaserkode Kadarbhai in forum First Cut First Show
    Replies: 6
    Last Post: 04-09-2009, 04:01 PM

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •