ടാക്*സി ഡ്രൈവര്‍* രാജു,മോഹന്‍*ലാലും രഞ്ജിതും ഒരുമിച്ചപ്പോഴെല്ലാം കഥാപാത്രങ്ങളുടെ പേരിലും പകിട്ടും തലയെടുപ്പും ഉണ്ടായിരുന്നു. സ്പിരിറ്റ് എന്ന ചിത്രത്തിന് ശേഷ്ം മോഹന്‍*ലാലിനെ നായകനാക്കി രഞ്ജിത് ഒരുക്കുന്ന ലോഹം എന്ന സിനിമയില്‍* ടാക്*സി ഡ്രൈവര്‍* രാജു എന്നാണ് ലാലിന്റെ കഥാപാത്രത്തിന്റെ പേര്. കേരളത്തിലേക്കുള്ള സ്വര്*ണ്ണക്കള്ളക്കടത്ത് പ്രമേയമാക്കിയുള്ള റിയലിസ്റ്റിക് ത്രില്ലറാണ് ലോഹം.
ആന്‍*ഡ്രിയാ ജെര്*മിയയാണ് നായിക.
ഏറെ ദുരൂഹതകളുള്ള കഥാപാത്രമാണ് രാജു എന്നറിയുന്നു. ഒരു സസ്*പെന്‍*സ് റോള്‍* എന്ന നിലയില്‍* കൂടിയാണ് മോഹന്‍*ലാല്‍* കഥാപാത്രം. കോഴിക്കോട്,കൊച്ചി,ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ലോഹം കൊച്ചിയിലാണ് ഇപ്പോള്‍* ചിത്രീകരിക്കുന്നത്.
സിദ്ധിഖ്, വിജയരാഘവന്*, രണ്*ജി പണിക്കര്‍*, ടിനി ടോം, അജു വര്*ഗീസ്, ശ്രിന്ദ,മുത്തുമണി, അജ്മല്‍* അമീര്‍*, ജോജു ജോര്*ജ്, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തിലുണ്ട്. നടി മൈഥിലി സഹസംവിധായികയായും ശ്രദ്ധേയറോളിലും സിനിമയിലുണ്ട്. കുഞ്ഞുണ്ണി എസ് കുമാര്‍* ആണ് ക്യാമറ. ശ്രീവല്‍*സന്* ജെ മേനോന്* ആണ് സംഗീതസംവിധായകന്*. ആശിര്*വാദ് സിനിമാസിന്റെ ബാനറില്‍* ആന്റണി പെരുമ്പാവൂരാണ് ലോഹം നിര്*മ്മിക്കുന്നത്.