ആ ലിപ് ലോക്ക് ആവശ്യമായിരുന്നു
January 7, 2018
മായാനദിയിലെ മാത്തന്റെയും അപ്പുവിന്റെ ഇഴ ചേര്*ന്ന നിമിഷങ്ങള്* സിനിമയ്ക്ക് അത്രമേല്* ആവശ്യമായിരുന്നെന്ന് നായകന്* ടൊവീനോ തോമസ്. മായാനദിയെ മായാനദിയാക്കുന്നത് അപ്പുവിന്റേയും മാത്തന്റേയും പ്രണയമാണ്, സിനിമയ്ക്ക് ലിപ് ലോക്ക് ആവശ്യമായിരുന്നതുകൊണ്ട് മാത്രമാണ് താന്* അത് ചെയ്തതെന്നും ടൊവിനോ പറയുന്നു.
അല്ലായിരുന്നെങ്കില്* ഒരിക്കലും ഇത്തരം രംഗങ്ങളില്* അഭിനയിക്കുമായിരുന്നില്ലെന്നും മനോരമ ഓണ്*ലൈനിന് നല്*കിയ അഭിമുഖത്തില്* ടൊവിനോ വെളിപ്പെടുത്തുന്നു.
‘സിനിമയെ പൂര്*ണമാക്കുന്നത് ഈ രംഗങ്ങളാണ്. അതുകൊണ്ട് എന്തായാലും ചെയ്യണം. ചെയ്യുമ്പോള്* പരമാവധി ഭംഗിയായി ചെയ്യുക എന്നുമാത്രമേ ഞാന്* ചിന്തിച്ചിരുന്നുള്ളൂ. എനിയ്ക്കുണ്ടായിരുന്ന ഏറ്റവും വലിയ ആത്മവിശ്വാസം സിനിമയുടെ മേക്കേഴ്സ് തന്നെയായിരുന്നു. ആളുകള്* അശ്ലീലം പറയുന്ന രീതിയില്* അവര്* അത് ചിത്രീകരിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു’.- ടോവിനോ പറയുന്നു.
ഞങ്ങളെ കംഫര്*ട്ടബിള്* ആക്കാന്* മേക്കേഴ്സിന് സാധിച്ചു. ഈ ലവ് മേക്കിങ് സീനുകളില്ലാതെ എങ്ങനെയാണ് അപ്പുവിന്റേയും മാത്തന്റേയും പ്രണയം ഇത്രയും മനോഹരമായി പറയാന്* സാധിക്കുകയെന്നും ടോവിനോ ചോദിക്കുന്നു. സിനിമ കാണാന്* കയറുന്നത് കൂടുതലും കുടുംബങ്ങളാണ്. ഞാന്* കണ്ട ഷോസിലൊന്നും ഒരാള്* പോലും മുഖം ചുളിക്കുകയോ എഴുന്നേറ്റ് പോകുകയോ ചെയ്തിട്ടില്ല. സിനിമയുമായി അത്രമേല്* ഇഴചേര്*ന്നിരിക്കുന്ന രംഗങ്ങളായിരുന്നു അവയെല്ലാം. ആളുകള്* അതിനെ അശ്ലീലമായിട്ടല്ല, പ്രണയമായിട്ടു തന്നെയാണ് എടുത്തിരിക്കുന്നത്. – ടൊവിനോ പറഞ്ഞു.
കഥ അറിയാതെ ആദ്യം സിനിമ കാണുന്നതും, മുഴുവന്* കഥയറിഞ്ഞ് സിനിമ കാണുമ്പോഴും മായാനദി തരുന്നത് രണ്ട് അനുഭവങ്ങളാണ്. രണ്ടാമത്തെ കാഴ്ചയിലാണ് മാത്തന്റെ സങ്കീര്*ണ്ണതകള്* കൂടുതല്* മനസിലാകുന്നതെന്നും താരം വിശദീകരിക്കുന്നു.