[IMG][/IMG]
മലയാള സിനിമയുടെ 'തിലക' കുറി മാഞ്ഞിട്ട് അഞ്ച് വര്*ഷം
അഭിനയ കലയുടെ പെരുന്തച്ചന്* വിട പറഞ്ഞിട്ട് ഇന്ന് അഞ്ചാണ്ടു. കാലം മായ്ച്ചെങ്കിലും മലയാള സിനിമയിലെ ആ തിലക കുറി ഓര്*മകളുടെ തിരശീലയില്‍* ഒളിമങ്ങാതെ ഇന്നുമുണ്ട്. പെരുന്തച്ചനിലെ തച്ചനെയും, മൂന്നാം പക്കത്തിലെ തമ്ബി മുത്തച്ഛനെയും, കിരീടത്തിലെ അച്യുതന്* നായരെയും ഒരിക്കലും മലയാളികള്‍*ക്ക് മറക്കാന്‍* കഴിയില്ല .
1935 ജൂലായ് പതിനഞ്ചിന് പത്തനംതിട്ടയില്‍* ജനനം. അഭിനയത്തില്‍* അരങ്ങിലൂടെ ആയിരുന്നു അരങ്ങേറ്റം. അഭിനയത്തിന്റെ തിലക കുറി വെള്ളിത്തിരിക്കു സ്വാന്തമാകുന്നത് പി ജെ ആന്റണിയുടെ പെരിയാറിലൂടെയാണ്. പിന്നീട് യവനിക, ഉള്*ക്കടല്‍* എന്നീ ചിത്രങ്ങളിലൂടെ തിലകന്* തന്റെ ഇടം ഉറപ്പിച്ചു. അങ്ങനെ മലയാള സിനിമയില്‍* ഒട്ടേറെ കഥാപാത്രങ്ങളെ തിലകന്* അനാശ്വരമാക്കി. 1982 ല്‍* യവനികയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. തൊണ്ണൂറില്‍* സംസ്ഥാനത്തെ മികച്ച നടനുള്ള പുരസ്കാരം പെരുന്തച്ചനിലൂടെ തിലകന്* നേടി.
പെരുന്തച്ചനില്‍* മാത്രമല്ല അഭിനയത്തിലും പെരുന്തച്ചനാണെന്നു തിലകന്* തെളിയിച്ചുകൊണ്ടേയിരിന്നു. 2009 ല്‍* രാജ്യം പത്മശ്രീ നല്*കി ആദരിച്ചു. രണ്ടായിരത്തി പന്ത്രണ്ടില്‍* ഉസ്താദ് ഹോട്ടലിലെ അഭിനയത്തിന് ദേശിയ തലത്തില്‍* പ്രതേക ജൂറി പരാമര്*ശം നേടി. നടപ്പു സാമൂഹിക വ്യവസ്ഥയോട് നിരന്തരം കലഹിച്ച മറ്റൊരു നടന്* മലയാളത്തില്‍* ഇല്ല. സ്വന്തം ശരി ആരുടെ മുഖത്തു നോക്കി പറയാനും ചങ്കൂറ്റം കാട്ടിയിരുന്നു തിലകന്*. സൂപ്പര്‍* താരങ്ങളുടെ കോക്കസ് കളി ആണ് മലയാള സിനിമയെ നശിപ്പിക്കുന്നത് എന്നു പറഞ്ഞതിന്റെ പേരില്‍* അവസരങ്ങള്‍* കുറഞ്ഞു. താര സംഘടനയായ 'അമ്മ നിന്നും പുറത്താക്കിയെങ്കിലും നിഷേദിയായ ആ കാട്ടു കുതിരയ്ക്കു കൂസല്‍* തെല്ലും ഇല്ലായിരുന്നു .
ഉസ്താദ് ഹോട്ടലില്‍* കരീം ഇക്കാ ആയി വന്നു സൂഫി സൂക്തത്തിന്റെ രുചി ഉള്ള സ്നേഹത്തിന്റെ സുലൈമാനി പകര്*ന്നു തന്നു തിലകന്*. അരങ്ങിനേയും അഭ്ര പാളിയേയും ഒന്ന് പോലെ വിസ്മയിപ്പിച്ച ആ മഹാനടന്* ഒട്ടേറെ കഥാപത്രങ്ങളെ ബാക്കി വച്ച്* കാല യവനികയ്ക്കുള്ളില്‍* മാഞ്ഞു.
പെരുന്തച്ചന്*
ഉണരുമീ ഗാനം..
'നിന്റെ അച്ഛനാടാ പറയുന്നേ കത്തി താഴെയിടെടാ'- കിരീടം
മൂക്കില്ലാ രാജ്യത്ത്
ഇന്ത്യന്‍* റുപ്പി
വാതിലില്‍* ആ വാതിലില്‍*.. ഉസ്താത് ഹോട്ടല്‍*
ഈ നടന്റെ തോല്*വി പ്രേക്ഷകന്റെ തോല്*വിയായിരുന്നു, മലയാള സിനിമയുടെയും
'നായകന്*' എന്ന ഔദ്യോഗിക പ്രതിഷ്ഠ പേറാതെ തന്നെ സിനിമകളില്‍* യഥാര്*ഥ നായകനായി തിളങ്ങുകയും ആരാധന പിടിച്ചുവാങ്ങുകയും ചെയ്ത നടനാണ് തിലകന്*. പോസ്റ്റുകളില്‍* പേരില്ലെങ്കിലും തിലകന്റെ ചിത്രങ്ങള്‍* ജനം കണ്ടു, ആസ്വദിച്ചു. അത് അഭിനയശേഷി തിരിച്ചറിഞ്ഞ പ്രേക്ഷകന്റെ അംഗീകാരമായിരുന്നു. നടനത്തില്‍* പൂര്*ണത എന്ന വാക്ക് പലപ്പോഴും ഓര്*മ്മപ്പെടുത്തുന്നത് തിരയിലെ തിലകന്റെ പ്രകടനങ്ങളാണ്.
ഭൂരിഭാഗവും കരുത്തുറ്റ വേഷങ്ങള്‍*. ആ ശബ്ദഗാംഭീര്യം ഒന്നുവേറെ തന്നെ. അഭിനയിക്കുകയാണെന്ന് തോന്നിപ്പിച്ചാല്‍* അഭിനയം പരാജയപ്പെട്ടു എന്ന് ഓര്*മ്മപ്പെടുത്തിയ തിലകന്* അങ്ങനെ പിറക്കാനിരിക്കുന്നതും പാതിവഴിയിലെത്തിയതുമായി അനേകം കഥാപാത്രങ്ങളുടെ വിളിക്ക് കാത്തുനില്*ക്കാതെ തിരശീല സാക്ഷിയാക്കി മടങ്ങുന്നു. അഭിനയിക്കാന്‍* വിളിച്ചവര്‍*ക്കും, വിളിക്കാതിരുന്നവര്‍*ക്കും, വിലക്കിയവര്‍*ക്കും ശൂന്യത ബാക്കി.
ഇന്ത്യ കണ്ട എക്കാലത്തേയും ഡീറ്റയില്‍*ഡ് ആക്ടര്‍*-ശിവാജി ഗണേശനെക്കുറിച്ച്* തിലകന്* ഒരിക്കല്‍* അനുസ്മരിച്ചത് ഇപ്രകാരമാണ്. സ്വയം പൂരിപ്പിച്ചില്ലെങ്കിലും ആ വിശേഷണത്തിന്, കൂട്ടിച്ചേര്*ക്കലിന് സിനിമാ ലോകത്ത് നിന്നൊരു നാമം നമുക്കുള്ളത് തിലകന്റേത് തന്നെയാണ്. നടനാകാന്‍* മാത്രം ജന്മമെടുത്ത വ്യക്തി. നാടകത്തിലായാലും സിനിമയിലായാലും തിലകന് പകരം മറ്റൊരാളില്ല. അഭിനയിച്ച ചിത്രങ്ങളില്‍* കഥാപാത്രമേതായാലും തിലകന്* ഫ്രെയിമില്‍* നിറഞ്ഞുനില്*ക്കും. അത് നടനവൈഭവമാണ്.
തിലകനോടൊപ്പം നില്*ക്കുമ്ബോള്‍* സ്വാഭാവികമായി മറ്റു താരങ്ങളുടെ നിറം മങ്ങുന്നു. പല പ്രമുഖ താരങ്ങളുടെയും ഈ തോന്നല്‍* പലപ്പോഴും താനറിയാതെ തന്നെ തിലകന് തിരിച്ചടിയായി. സ്വന്തം കഴിവ് തനിക്ക് തന്നെ തിരിച്ചടിയാകുന്ന അപൂര്*വ്വ സ്ഥിതി. തിലകന്* എന്ന നടനെ ഉപയോഗപ്പെടുത്താതെ അയിത്തം കല്*പിച്ച്* മാറ്റിനിര്*ത്തിയ കാലമുണ്ടായിരുന്നു മലയാള സിനിമയ്ക്ക്. അപ്രിയസത്യങ്ങള്‍* വിളിച്ചുപറഞ്ഞതിലൂടെ കോക്കസ്സുകളുടെ കൂടാരമായ സിനിമലോകത്ത് തിലകന്* നിഷേധിയായി. അസൂയയും കഴിവില്ലായ്മയും മറയ്ക്കാന്‍* പലരും സംഘം ചേര്*ന്ന് നടത്തിയ ഈ ബഹിഷ്കരിക്കല്‍* എന്ത് സംഘടന മര്യാദയുടെ പേരിലായാലും ന്യായീകരിക്കാവുന്നതല്ല.
തിലകനെ ഒഴിവാക്കി തിലകനില്‍* നിറയേണ്ട കഥാപാത്രങ്ങള്‍* അങ്ങനെ മറ്റ് പലരിലേക്കുമായി പകുത്ത് നല്*കി. എന്തോ ഒരു കുറവ് അവയിലെല്ലാം മുഴച്ചുനിന്നു. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്* അത് തിലകന്* ചെയ്തിരുന്നെങ്കില്‍* എത്ര നന്നായേനെ എന്ന് പ്രതികരിച്ചു തുടങ്ങി, സിനിമ ചര്*ച്ചകളിലും ഇത് പതിവായി.
പ്രേക്ഷകന്റെ ഈ നിലവിളി കേള്*ക്കാന്‍* അവസാന നാളുകളില്‍* രഞ്ജിത്തും(ഇന്ത്യന്‍* റുപ്പി, സ്പിരിറ്റ്), അന്*വര്* റഷീദും(ഉസ്താദ് ഹോട്ടല്‍*) ഉള്*പ്പടെ ചിലരെങ്കിലും തയാറായി. 'ഞാന്‍* മാറിനിന്നതുകൊണ്ട് എനിക്കല്ല, പ്രേക്ഷകര്‍*ക്കാണ് നഷ്ടമെന്ന് തിലകന്* പറയുമ്ബോള്‍* സംഘടനയും ഈ കാരണവരും തമ്മിലുള്ള യുദ്ധത്തില്‍* തോറ്റത് സിനിമയാണ്, പ്രേക്ഷകനാണ്, കഥാപാത്രങ്ങളാണ്.
തിലകന്റെ തോല്*വി പ്രേക്ഷകന്റെ തോല്*വിയായിരുന്നു. അനാരോഗ്യത്തിന്റെ പിടിയിലും അവസാന നാളുകളില്‍* അച്യുതമേനോനും(ഇന്ത്യന്‍* റുപ്പി), കരീമക്കയും(ഉസ്താദ് ഹോട്ടല്‍*) ഭാവാഭിനയത്തിന്റെ ഉജ്ജ്വല മുഹൂര്*ത്തങ്ങള്* സമ്മാനിച്ചു.