Results 1 to 2 of 2

Thread: സ്മരണകളിലും നിത്യഹരിതം

 1. #1
  Phoenix Abhimanyu22's Avatar
  Join Date
  Feb 2015
  Location
  ഭൂമി .....
  Posts
  18,717
  Thanks
  630
  Thanked
  1486
  Rep Power
  39

  Books സ്മരണകളിലും നിത്യഹരിതം

  സ്മരണകളിലും നിത്യഹരിതം
  മാറ്റൊലി
  രമേശ്* ബാബു


  വെള്ളിത്തിര ഒരു മായിക കാഴ്ചയാണ്*. ജീവിതസങ്കൽപങ്ങളുടെയും കാമനകളുടെയും അയഥാർത്ഥ ലോകത്തെ ദൃശ്യമാക്കുന്ന വെള്ളിത്തിരയിലെ ബിംബങ്ങൾ അതുകൊണ്ടുതന്നെ മരീചികപോലെ വ്യാമോഹിപ്പിക്കുന്നു. സിനിമ എന്ന കലയുടെ ഈ മെലോഡ്രാമാറ്റിക്* ഭാവകൽപനയിൽ പെടുന്നവർക്കൊക്കെ അതിപ്രശസ്തിയുടെ വെള്ളിവെളിച്ചവും കൂട്ടിനുണ്ടാകും. രാവുണർന്നാൽ സൂര്യനെന്ന യാഥാർത്ഥ്യത്തിന്* മുന്നിൽ നിഷ്പ്രഭമായി പോകുന്ന താരകത്തിന്റെ വെള്ളിവെളിച്ചം. സിനിമാലോകത്ത്* പ്രശസ്തിയുടെ വെളിച്ചത്തിൽ നിറഞ്ഞുനിന്നവർ പലരും ഇരുട്ടിനാൽ ഗ്രസിക്കപ്പെടുകയും പ്രകാശമറ്റ്* പൊലിഞ്ഞുപോകുകയും ചെയ്യുന്നത്* സ്വാഭാവികം. രാവിൽ വിണ്ണിൽ തെളിയുന്ന നക്ഷത്രത്തിന്റെ ആയുസ്* മാത്രമുള്ളതുകൊണ്ടാകാം അവരെ മണ്ണിലെ താരകങ്ങൾ എന്ന്* വിശേഷിപ്പിക്കുന്നത്*. ഇതിൽ പ്രശസ്തിയുടെ വെള്ളിവെളിച്ചം യശസാക്കി മാറ്റാനും മനുഷ്യസംസ്കാരത്തിന്റെ നിതാന്തസ്മരണകളിൽ ജ്വലിച്ചു നിലനിൽക്കാനും ഭാഗ്യം സിദ്ധിച്ചവർ തുലോം വിരളവുമാണ്*. അന്തരിച്ച്* ദശാബ്ദങ്ങൾ കഴിയുമ്പോഴും ഒരു വ്യക്തിത്വം നമ്മെ ഓർമകൾക്കൊപ്പം സാന്നിധ്യം അറിയിച്ചു കൊണ്ടിരിക്കണമെങ്കിൽ അത്* ആ വ്യക്തിത്വത്തിന്റെ അനാദൃശ്യതയും അതുല്യതയും മഹത്വവും കൊണ്ടാവണം. പ്രേംനസീർ എന്ന മലയാളസിനിമയുടെ കാൽപനിക നായകൻ രംഗമൊഴിഞ്ഞിട്ട്* വർഷം 27 കഴിയുന്നു. 2017 അദ്ദേഹത്തിന്റെ നവതിവർഷമാണ്*. അത്യുജ്ജ്വല നടനെന്നോ, അതിശയിപ്പിക്കുന്ന അഭിനേതാവെന്നോ ചലച്ചിത്ര നിരൂപകർ വിലയിരുത്തപ്പെടാത്ത പ്രേംനസീർ പക്ഷേ ഇപ്പോഴും ഒളിമങ്ങാത്ത ഓർമയായി അത്ഭുതപ്പെടുത്തികൊണ്ട്* നമുക്കിടയിൽ സജീവമായി നിറഞ്ഞുനിൽക്കുന്നു. ഇത്* എന്തുകൊണ്ടായിരിക്കണം?
  പ്രേംനസീറിനെക്കുറിച്ച്* പറയാൻ കേരളീയവും ദേശീയവും അന്തർദേശീയവുമായ ഒരുപാട്* നേട്ടങ്ങളും മേൻമകളുമുണ്ട്*. എല്ലാ അഴകളവുകളും ഒത്തിണങ്ങി രൂപഭംഗിയോടെ പിറന്ന ഏറ്റവും സുന്ദരനായ മലയാളി. പ്രേംനസീറിന്* ശേഷം മലയാളസിനിമയ്ക്ക്* ഇത്രയും രൂപസൗകുമാര്യമുള്ള ഒരു നടൻ ഉണ്ടായിട്ടില്ല. ഇപ്പോൾ പല മുൻനിര നായകരും ചന്തം വരുത്തിയതൊക്കെ സിനിമയുടെ ഭൗതിക സമൃദ്ധിയിലൂടെ മാത്രമാണല്ലോ. മലയാളത്തെ എക്കാലത്തെയും സൂപ്പർസ്റ്റാർ പ്രേംനസീർ അല്ലാതെ മറ്റാരുമായിരുന്നില്ലായെന്നതും യാഥാർത്ഥ്യമാണ്*. ഒരു ചിത്രം വിജയിപ്പിക്കാൻ അദ്ദേഹം മാത്രം മതിയായിരുന്നു. ഇന്ന്* തിരക്കഥയുടെയോ, അനുസാരികളുടെയോ പിൻബലമില്ലാതെ ഒരു നടനും അതിന്* കഴിയുന്നില്ല. അറുന്നൂറിലേറെ ചിത്രങ്ങളിൽ നായകനായി പ്രേംനസീർ ഗിന്നസ്* റെക്കോർഡിൽ എത്തിയത്* ഇനി സിനിമാലോകത്ത്* ഒരു നടനും സാധ്യമാവുമെന്ന്* തോന്നുന്നില്ല. അതുപോലെ ഷീലയോടൊപ്പം 130 ചിത്രങ്ങളിൽ അദ്ദേഹം നായകനായി രേഖപ്പെടുത്തിയിട്ടുള്ള റെക്കോഡും തിരുത്തുക പ്രയാസമാണ്*. സമകാലിക മലയാള സിനിമയിൽ ഒരു നായികയ്ക്ക്* ഇപ്പോൾ മൂന്ന്* വർഷം പോലും ആയുസ്* കാണുന്നത്* അപൂർവമാണ്*. സംവിധായകൻ ശശികുമാറിന്റെ ചിത്രങ്ങളിൽ അഭിനയിച്ച്* ഒരു സംവിധായകനും നായകനും തമ്മിൽ ഏറ്റവുമധികം സിനിമ ചെയ്ത റെക്കോഡും അവർക്ക്* മാത്രമുള്ളതാണ്*. ഒരു ഗായകൻ ഒരു നായകനു വേണ്ടി ഏറ്റവുമധികം ഗാനമാലപിച്ചിട്ടുള്ളതും നസീറിന്റെ മാത്രം നേട്ടമാണ്*. ബോളിവുഡ്* സിനിമാരംഗത്ത്* ഗായകൻ കിഷോർകുമാറിന്റെ ഗാനരൂപമാണ്* രാജേഷ്* ഖാന്ന എന്ന്* വിശേഷിപ്പിച്ചിരുന്നത്* പോലെയാണ്* കേരളത്തിൽ യേശുദാസും പ്രേംനസീറും തമ്മിലുണ്ടായിരുന്ന സ്വരലയം. ഗാനരംഗങ്ങൾ അവതരിപ്പിക്കാൻ പ്രേംനസീറിനുണ്ടായിരുന്ന പാടവം ഗാനത്തെയും ഗായകനെയും വെല്ലുന്നതരത്തിലായിരുന്നു. 1979ൽ 30 ചിത്രങ്ങളിൽ നായകനായി അദ്ദേഹം മറ്റൊരു ലോകറെക്കോഡു കൂടി സ്ഥാപിച്ചിരുന്നു. 85ൽ അധികം നായികമാർക്കൊപ്പം അഭിനയിച്ചിട്ടുള്ള നായകൻ എന്നൊരു പദവിയും അദ്ദേഹത്തിനുണ്ട്*. 1952ൽ മരുമകൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ നിറഞ്ഞ പ്രേംനസീർ അറുനൂറിലേറെ മലയാളചിത്രങ്ങളിലും 37 തമിഴ്ചിത്രത്തിലും ഏഴ്* തെലുങ്ക്* ചിത്രത്തിലും രണ്ട്* കന്നട ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്*. തെന്നിന്ത്യൻ ഭാഷാചിത്രങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നെങ്കിൽ തെക്കൻ ഭാരതത്തിന്റെ തന്നെ ഒന്നാം നമ്പർ താരമായി അദ്ദേഹത്തിന്* മാറാൻ കഴിയുമായിരുന്നു. പക്ഷേ മലയാള സിനിമയിൽ സ്വയം ഒതുങ്ങുകയായിരുന്നു നസീർ. 917 സിനിമകളിൽ നായകനായോ നായക പ്രാധാന്യമുള്ള റോളുകളിലോ അഭിനയിക്കുകയും 36 കൊല്ലത്തിലേറെ എതിരില്ലാതെ സിനിമാരംഗത്ത്* നിറഞ്ഞുനിൽക്കുകയും ചെയ്ത പ്രേംനസീറിനെ രാഷ്ട്രം പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്*. എങ്കിലും അഭിനയമികവിന്റെ പേരിൽ അദ്ദേഹത്തിന്* വലിയ പുരസ്കാരങ്ങളൊന്നും ലഭിച്ചിട്ടില്ല. 1981ൽ ജൂറിയുടെ പ്രത്യേക പരാമർശം ഉണ്ടായത്* മാത്രമാണ്* അപവാദം. സുന്ദരനും സുമുഖനുമായ നടനെ റൊമാന്റിക്* വേഷങ്ങളായിരുന്നു കൂടുതലും തേടിയെത്തിയതെന്നതും അദ്ദേഹത്തിന്റെ സാധ്യതകളെ പരിമിതപ്പെടുത്തിയിരിക്കാം. അതേസമയം അടിമകൾ, ഇരുട്ടിന്റെ ആത്മാവ്*, അസുരവിത്ത്*, നഗരമേ നന്ദി, കടൽപ്പാലം, അഗ്നിപുത്രി, വിടപറയും മുമ്പേ, പടയോട്ടം, ധ്വനി എന്നീ ചിത്രങ്ങളിൽ പ്രേംനസീർ സഹഅഭിനേതാക്കളെ ബഹുദൂരം പിന്നിലാക്കി തന്നിലെ നടനമികവ്* പ്രത്യക്ഷമാക്കുന്നുണ്ട്*. അതിപ്രശസ്തിയിൽ ഒന്നാം നിര താരമായി വാഴുമ്പോഴും കള്ളിച്ചെല്ലമ്മ, അഴകുള്ള സെലീന എന്നീ ചിത്രങ്ങളിൽ വില്ലനായി അഭിനയിച്ച നസീർ ഒരു മടിയും കൂടാതെ തന്റെ സ്ഥിരം ഇമേജിനെ തകർത്തെറിയുന്നുമുണ്ട്*.
  പ്രേംനസീർ എന്ന സൂപ്പർതാരം പൊലിഞ്ഞിട്ട്* മൂന്ന്* ദശാബ്ദക്കാലം ആകുന്നെങ്കിലും അദ്ദേഹം സന്നിഹിതമാക്കിയ സർവഗുണസമ്പന്നനായ നായക കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ തന്നെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നെന്ന തരത്തിലാണ്* സ്മരണകൾ ദീപ്തമായി നിൽക്കുന്നത്*. ആ ബാഹ്യസൗന്ദര്യത്തെക്കാൾ വലുതായിരുന്നു ആന്തരികസൗന്ദര്യമെന്ന്* സഹപ്രവർത്തകർ ഇപ്പോഴും അയവിറക്കുന്ന ഓർമകൾ നമ്മോട്* പറയുന്നു. സിനിമാ മേഖല നൽകുന്ന പ്രശസ്തി, പണം, സുഖഭോഗങ്ങൾ, ഒന്നാംസ്ഥാനം എല്ലാം ഉണ്ടായിട്ടും ഒരാൾ എല്ലാവരോടും സ്നേഹവും സൗഹൃദവും സൂക്ഷിച്ച്*, ദാനധർമങ്ങൾ നൽകി, മതേതരനായി, പെരുമാറ്റത്തിൽ സുഗന്ധം ചാലിച്ച്* ജീവിച്ച്* മരിക്കുക എന്നത്* അത്ഭുതകരമായ കാര്യമാണ്*. മനുഷ്യജന്മത്തിന്റെ കേവലതകളെക്കുറിച്ച്* ആഴത്തിൽ ബോധമുള്ള ജ്ഞാനികൾക്കേ അതിന്* കഴിയൂ. പ്രഭാവത്തോടെ പിറന്നൊരാളിൽ കഠിനാധ്വാനവും കൃത്യനിഷ്ഠയും സഹഭാവവും നന്മയും ഒത്തുചേരുമ്പോൾ സംഭവിക്കുന്ന മഹനീയതയാണ്* പ്രേംനസീർ എന്ന പൊരുൾ എന്ന്* തോന്നുന്നു. ഈ വിമലോർജ്ജം നമ്മെ മോഹിപ്പിച്ചുകൊണ്ടേയിരിക്കും നിത്യഹരിതമായി.
  മാറ്റൊലി: അരിസ്റ്റോട്ടിൽ ‘പൊയറ്റ്ക്സിൽ’ സൂചിപ്പിച്ച ‘ട്രാജിക്* ഫ്ലോ’ പ്രേംനസീറിന്* കോൺഗ്രസ്* രാഷ്ട്രീയമായിരുന്നെങ്കിലും അദ്ദേഹത്തിനത്* അതിജീവിക്കാനായി.
  Last edited by Abhimanyu22; 05-12-2017 at 05:41 PM.  Abhimanyu

 2. The Following 4 Users Say Thank You to Abhimanyu22 For This Useful Post:


 3. #2
  Moderators Anishka's Avatar
  Join Date
  May 2011
  Location
  uae
  Posts
  19,973
  Thanks
  470
  Thanked
  12
  Rep Power
  30

  Default

  Thanks for the share abhi..

Similar Threads

 1. Replies: 2
  Last Post: 02-03-2009, 08:59 AM
 2. Replies: 2
  Last Post: 01-27-2009, 11:12 AM
 3. Replies: 4
  Last Post: 01-04-2009, 05:27 AM

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •