ഗായിക ഗായത്രി വിവാഹിതയായി
December 5, 2016.
പ്രശ**സ്*ത പിന്നണി ഗായിക ഗായത്രി അശോകൻ വിവാഹിതയായി. ബംഗാളി സിത്താർ വാദകനും സംഗീത സംവിധായകനുമായ പുർബയാൻ ചാറ്റർജി തൃശ്ശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ വച്ച് ഗായത്രിയുടെ കഴുത്തിൽ താലികെട്ടി. വധുവിന്റെയും വരന്റെയും ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
37കാരിയായ ഗായത്രി ത*ൃശ്ശൂർ സ്വദേശിയും 40കാരനായ ചാറ്റർജി കൊൽക്കത്ത സ്വദേശിയുമാണ്. നിരവധി വേദികളിൽ ഇവർ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. മികച്ച ഉപകരണസംഗീത വിദഗ്*ദനുള്ള രാഷ്*ട്രപതിയുടെ അവാർഡ് 15മത്തെ വയസിൽ കരസ്ഥമാക്കിയ ചാറ്റർജി ഫ്യൂഷൻ ഗാനങ്ങളിലൂടെയാണ് പ്രശസ്*തൻ. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ഗായത്രി പിന്നണി ഗാനരംഗത്തെത്തിയത്.