മലയാള സിനിമാ ലോകത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു വിവേക് പദ്മക്ക് താലി ചാർത്തിയത്. മാതാപിതാക്കളുടെ സ്ഥാനത്തുനിന്ന് മേനകയും ഭർത്താവ് സുരേഷ് കുമാറും വധുവിനെ കതിർ മൺപത്തിലേക്ക് ആനയിച്ചു. ഇരുവരുടെയും മക്കളായ പാർവതിയും കീർത്തിയും ഒപ്പം സുരേഷ് ഗോപിയുടെ ഭാര്യ രാധികവും താലവുമായി അകമ്പടിയേകി.
മമ്മൂട്ടിയാണ് മോതിരം കൈമാറിയത്. നടൻ ജയറാം വരനെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. പാർവതിയും മേനകയും ചേർന്ന് വധു വരന്മാർക്ക് മധുരം നൽകി. സംവിധായകൻ ജോഷി, ക്രിക്കറ്റ് താരം ശ്രീശാന്ത് അടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. മാതാപിതാക്കളുടെ സ്ഥാനത്തുനിന്ന് മലയാള സിനിമാലോകം ഒന്നാകെ വധൂവരൻമാരെ അനുഗ്രഹിച്ചു. രതീഷിന്റെ ഭാര്യ ഡയനാ രണ്ടു വർഷം മുൻപ് മരിച്ചിരുന്നു.
![]()