തൃശൂർ: അന്തരിച്ച പ്രമുഖ മലയാളനടൻ കലാഭവൻ മണിക്ക് വേണ്ടി മകൾ ശ്രീലക്ഷ്മി പാടിയ പാട്ട് യൂ ട്യൂബിൽ വൻ ഹിറ്റ്. പ്രേം നസീർ എവർഹീറോ പുരസ്*ക്കാര സ്വീകരണ വേദിയിൽ മണിയുടെ 'മിന്നാമിനുങ്ങേ' എന്ന ഗാനം ശ്രീലക്ഷ്മി പാടുന്നതിന്റെ വീഡിയോ ഇതിനകം യു ട്യൂബിൽ കണ്ടത് രണ്ടുലക്ഷം പേർ. കേവലം ഒരാഴ്ചകൊണ്ടാണ് വീഡിയോയ്ക്ക് വൻ വ്യൂവർഷിപ്പ് ലഭിച്ചത്.
പ്രേംനസീർ സുഹൃത് സമിതിയാണ് പുരസ്*ക്കാരം സമ്മാനിച്ചത്. പുരസ്*ക്കാരം സ്വീകരിച്ച ശ്രീലക്ഷ്മി അച്ചയുടെ ഏറ്റവും ഇഷ്ടമുള്ള പാട്ടു പാടുന്നു എന്ന് പറഞ്ഞായിരുന്നു മിന്നാമിനുങ്ങേ പാടിയത്. മണിയുടെ ഇഷ്ടഗാനം മകളുടെ നാവിൽ നിന്നും കേട്ടപ്പോൾ താരത്തിന്റെ സ്മരണയിൽ സദസ്സ് മുഴുവൻ നൊമ്പരപ്പെട്ടു. ഒടുവിൽ ശ്രീലക്ഷ്മി തന്നെയും വിതുമ്പിപ്പോയി. പത്താം കഌസ്സ് പരീക്ഷ എഴുതി കാത്തിരിക്കുന്ന ശ്രീലക്ഷ്മിയ്ക്ക് പരീക്ഷയ്ക്കിടയിലാണ് പിതാവിനെ നഷ്ടമായത്.
അഭിനേതാവും പാട്ടുകാരനുമായ കലാഭവൻമണി അനേകം വേദികളിൽ പാടിയിട്ടുള്ള ഈ ഗാനം മകളിലൂടെ കേൾക്കാൻ അനേകരാണ് യു ട്യൂബിൽ ഇപ്പോഴും കയറുന്നത്. ഈ പാട്ടുപാടി അനേകം വേദികളാണ് കലാഭവൻ മണി കയ്യിലെടുത്തിട്ടുള്ളത്. കലാഭവൻ മണിയുടെ സ്*റ്റേജ്*ഷോകളുടെ വീഡിയോകൾക്കും നല്ല കാഴ്ചക്കാരുണ്ട്.