'വിക്രമാദിത്യന്' ശേഷം ലാല്* ജോസ് തന്റെ അടുത്ത ചിത്രത്തിലേക്ക് കടക്കുന്നു. രണ്ട് ചിത്രങ്ങളാണ് ലാല്* ജോസ് ഒന്നിന് പിന്നാലെ ഒന്നായി ചെയ്യുന്നത്. ആദ്യം ചെയ്യുന്ന ചിത്രത്തില്* വിജയ് ബാബു ആയിരിക്കും നായകന്*. 'നീന' എന്നാണ് ചിത്രത്തിന് പേര് നല്*കിയിരിക്കുന്നത്. ഒരു സ്ത്രീപക്ഷ സിനിമയാണ് നീന. ടൈറ്റില്* റോളായ നീന എന്ന നായിക കഥാപാത്രത്തെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഗാനരചയ്താവായ ആര്* വേണുഗോപാലാണ് ചിത്രത്തിന് തിരക്കഥയൊരിക്കുന്നത്. ജനുവരിയില്* ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും.വിജയ് ബാബുവിനൊപ്പമുള്ള നീന പൂര്*ത്തിയായ ശേഷം ലാല്* ജോസ് അടുത്ത ചിത്രത്തിലേക്ക് കടക്കും. നിവിന്* പോളിയാണ് ചിത്രത്തിലെ നായകനായി എത്തുന്നതെന്നാണ് അറിയുന്നത്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതെന്ന് അറിയുന്നു. മറ്റ് കാര്യങ്ങള്* വൈകാതെ പുറത്തുവിടുമെന്ന് പ്രതീക്ഷിയ്ക്കാം. ഫഹദ് ഫാസിലിനൊപ്പം 'ഡയമണ്ട് നക്ലൈസും' ദുല്*ഖര്* സല്*മാനും ഉണ്ണി മുകുന്ദനുമൊപ്പം 'വിക്രമാദിത്യനും' ഒരുക്കിയ ലാല്*ജോസ് ഇതാദ്യമായാണ് നിവിന്* പോളിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രമാദിത്യനില്* ഒരു അതിഥി താരമായി നിവിന്* അഭിനയിച്ചിരുന്നു.