മായാവി എന്ന മെഗാഹിറ്റിനു ശേഷം മമ്മൂട്ടി-റാഫി-മെക്കാര്‍*ട്ടിന്* കൂട്ടുക്കെട്ട്* വീണ്ടുമൊന്നിയ്*ക്കുന്നു.
1980ല്‍* പുറത്തിറങ്ങിയ ജയന്* ചിത്രമായ 'ലൗ ഇന്‍* സിംഗപ്പൂര്‍*' എന്ന സിനിമയുടെ പേരു തന്നെയാണ്* പുതിയ മമ്മൂട്ടി-റാഫി മെക്കാര്‍*ട്ടിന്* ചിത്രത്തിനും നല്*കിയിരിക്കുന്നത്*.
2007ലെ ആദ്യ മെഗാഹിറ്റായ മായാവിയില്‍* തിരക്കഥാക്കൃത്തുക്കളുടെ വേഷമാണ്* റാഫി-മെക്കാര്‍*ട്ടിന്*മാര്‍*ക്ക്* ഉണ്ടായിരുന്നതെങ്കില്‍* പുതിയ ചിത്രത്തില്‍* സംവിധായകരുടെയും കൂടി റോളിലാണ്* ഈ ഹിറ്റ്* ജോഡികള്‍* ഒന്നിയ്*ക്കുന്നത്*.
ഇതാദ്യമായാണ്* ഒരു മമ്മൂട്ടി ചിത്രം റാഫി-മെക്കാര്‍*ട്ടിന്*മാര്‍* സംവിധാനം ചെയ്യുന്നത്*. മായാവിയുടെ തിരക്കഥ ഒരുക്കിയത്* ഇവരാണെങ്കിലും സംവിധാനം ചെയ്*തത്* റാഫിയുടെ ഇളയ സഹോദരനായ ഷാഫിയായിരുന്നു.
'ലൗ ഇന്‍* സിംഗപ്പൂര്‍*' ഇരട്ട സംവിധായകരായ റാഫി-മെക്കാര്‍*ട്ടിന്*മാരുടെ പതിനെട്ടാമത്തെ തിരക്കഥയും ഒമ്പതാമത്തെ സംവിധാന സംരംഭവുമാണ്*. ഒക്ടോബര്‍* അവസാനത്തോടെ ഷൂട്ടിംഗ്* ആരംഭിയ്*ക്കുന്ന ചിത്രം മമ്മൂട്ടിയുടെ 2009ലെ ആദ്യ ചിത്രമായിരിക്കും