Old 04-29-2017   #1 (permalink)
Phoenix
 
Abhimanyu22's Avatar
 
Join Date: Feb 2015
Location: ഭൂമി .....
Posts: 16,305
Thanks: 610
Thanked 1,483 Times in 545 Posts
Rep Power: 34
Abhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to behold
Credits: 39,198
Exclamation Rajya surakshykku bheeshani !രാജ്യ സുരക്ഷയ്ക്ക്* വൻഭീഷണി: പ്രതിരോധ മേഖലയും മോഡി വിറ്റ്* തുലയ്ക്കുന്നു
April 29. 2017
നാല്* ലക്ഷം പ്രതിരോധ സിവിലിയൻ ജീവനക്കാർ പ്രക്ഷോഭ രംഗത്തേക്ക്*
222 കുത്തക കമ്പനികൾക്ക്* ലൈസൻസ്* നൽകി കഴിഞ്ഞു


ബേബി ആലുവ

തൃശൂർ: രാജ്യത്തിന്റെ മർമ്മ പ്രധാനമായ യുദ്ധ യന്ത്ര സാമഗ്രികളുടെ ഉത്പാദനമേഖലയിൽ നൂർശ്ശതമാനം വിദേശ നിക്ഷേപത്തിനും സ്വകാര്യ വൽക്കരണത്തിനും കേന്ദ്ര നീക്കം. രാജ്യസുരക്ഷയെ അപകടകരമാംവിധം ബാധിക്കുന്ന ഈ നീക്കത്തിന്റെ ഭാഗമായി യുദ്ധ യന്ത്ര സാമഗ്രികൾ ഉത്പാദിപ്പിക്കുന്ന സർക്കാർ ഉടമയിലുള്ള 41 ഫാക്ടറികളോട്* ഏഴ്* കാര്യങ്ങളിൽ വിശദമായ വിവരം അടിയന്തരമായി നൽകണമെന്ന്* പ്രധാനമന്ത്രിയുടെ ഓഫീസ്* ആവശ്യപ്പെട്ടിരിക്കുകയാണ്*. അനുബന്ധമായി പ്രതിരോധ വകുപ്പ്* പ്ലാന്റ്* ആന്റ്* മെഷിനറീസിന്റെ വിശദാംശങ്ങളും ചോദിച്ചിട്ടുണ്ട്*. രാജ്യത്തെ വിത്ത്തുലയ്ക്കാനുള്ള നരേന്ദ്ര മോഡി സർക്കാരിന്റെ നീക്കത്തെ എന്ത്* വിലകൊടുത്തും എതിർക്കുമെന്ന ദൃഢനിശ്ചയവുമായി ഈ മേഖലയിലെ നാല്* ലക്ഷത്തോളം വരുന്ന പ്രതിരോധ സിവിലിയൻ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്* നീങ്ങുകയാണ്*.
ടാറ്റ, അംബാനി, അദാനി, എൽ ആന്റ്* ടി മഹേന്ദ്ര തുടങ്ങി 222 സ്വകാര്യ കുത്തക കമ്പനികൾക്ക്* കേന്ദ്ര സർക്കാർ ലൈസൻസുകൾ നൽകിക്കഴിഞ്ഞു. ഇത്* ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെ ഗുരുതരമായ പ്രതിസന്ധിയിലാക്കുക കൂടി ചെയ്യും.
ഇന്ത്യൻ സേനയ്ക്ക്* ആവശ്യമായ 70ശതമാനം യുദ്ധോപകരണങ്ങളും ഇറക്കുമതി ചെയ്യുകയാണെന്നും അതുകൊണ്ടാണ്* ഈ രംഗത്ത്* നൂറ്* ശതമാനം നേരിട്ടുള്ള നിക്ഷേപം അനുവദിച്ചതെന്നുമാണ്*, വിദേശക്കുത്തകകളെ ഇന്ത്യയുടെ ആയുധ ഉത്പാദന രംഗത്ത്* കൊണ്ടുവരുന്നതിനെ ന്യായീകരിക്കാൻ സർക്കാർ നിരത്തുന്ന മുഖ്യമായ വാദം. എന്നാൽ, ഇന്ത്യ മിസെയിൽ രംഗത്ത്* 90ശതമാനവും മോഡേൺ ഇലക്ട്രോണിക്* വാർ ഫെയർ ടെക്നോളജി രംഗത്ത്* 80ശതമാനവും നേവൽ ടെക്നോളജി രംഗത്ത്* 60ശതമാനവും സ്വയം പര്യാപ്തത കൈവരിച്ചിട്ടുണ്ട്* എന്നതാണ്* വാസ്തവം. എയർ ക്രാഫ്റ്റസ്്* ടെക്നോളജി രംഗത്തുപോലും രാജ്യം 50ശതമാനം പര്യാപ്തത കൈവരിച്ചിട്ടുണ്ട്*. നേവിക്കും എയർഫോഴ്സിനും ആവശ്യമായ വൻ വിലയുള്ളതും പുതിയ ടെക്നോളജിയോടുകൂടിയതുമായ യുദ്ധക്കപ്പലുകൾ, മുങ്ങിക്കപ്പലുകൾ, ഫൈറ്റർ എയർക്രാഫ്റ്റ്സ്* എന്നിവയാണ്* ഇറക്കുമതി ചെയ്യുന്നതിൽപ്പെടുന്നത്*. ഓർഡിനൻസ്* ഫാക്ടറികളിൽ ഉത്പാദിപ്പിക്കുന്നത്* കരയുദ്ധത്തിനാവശ്യമായ അടിസ്ഥാന ആയുധങ്ങളാണ്* എന്നിരിക്കെ, വിദേശ മൂലധന ശക്തികളെ ഈ മേഖലയിലേക്ക്* ക്ഷണിക്കുന്നതിന്* കേന്ദ്രസർക്കാർ പറയുന്ന ആയുധ ഇറക്കുമതിക്ക്* ബദൽ എന്ന ന്യായം ശുദ്ധ കളവാണ്*.
1801-ൽ കൊൽക്കൊത്തയ്ക്കടുത്തുള്ള കോസിപ്പൂരിൽ ഗൺ ആന്റ്* ഷെൽ ഫാക്ടറി തുടങ്ങിയതുമുതൽ ഓർഡിനൻസ്* ഫാക്ടറികളുടെ ചരിത്രം ആരംഭിക്കുന്നു. ഈ രണ്ട്* നൂറ്റാണ്ട്* കാലയളവിനുള്ളിൽ ഫാക്ടറികൾ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള പ്രതിരോധ ഉത്പാദന രംഗത്ത്* വൻ വളർച്ചയാണ്* കൈവരിച്ചത്*. ഒറീസയിലെ ബോലംഗീർ, മധ്യപ്രദേശിലെ ഇറ്റാർസി, മഹാരാഷ്ട്രയിലെ ചന്ദ്രപൂർ, ബണ്ടാര, ബാരംഗാവ്*, യുപിയിലെ ഷാജഹാൻപൂർ, ഹസറത്ത്പൂർ തുടങ്ങിയ സ്ഥലങ്ങളിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 41 ഓർഡിനൻസ്* ഫാക്ടറികൾ പ്രവർത്തിക്കുന്നു. കൂടാതെ ഒമ്പത്* ട്രെയ്നിംഗ്* സ്ഥാപനങ്ങളും അതിനോട്* ബന്ധപ്പെട്ട്* മറ്റ്* സ്ഥാപനങ്ങളും ഉണ്ട്*. ഓർഡിനൻസ്* ഫാക്ടറികളിൽ ഏകദേശം 88000 ജീവനക്കാരുണ്ട്*. ആശുപത്രികൾ, സ്കൂളുകൾ, സ്പോട്സ്* കോപ്ലക്സുകൾ തുടങ്ങിയ സൗകര്യങ്ങളോടുകൂടി 30ൽപരം റസിഡൻഷ്യൽ ടൗൺഷിപ്പുകളും പ്രവർത്തിക്കുന്നു. എല്ലാ വിധത്തിലുള്ള സാങ്കേതിക വൈദഗ്ധ്യവും തികഞ്ഞ യുദ്ധ സാമഗ്രികളുടെ ഉത്പാദനത്തിൽ ഓർഡിനൻസ്* ഫാക്ടറികൾ വ്യാപൃതരാണ്*. ഈ സാങ്കേതിക വൈദഗ്ധ്യത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും ഫലമായി ആർമി, നേവി, എയർഫോഴ്സ്*, പ്രതിരോധ പൊതുമേഖല സ്ഥാപനം, സ്റ്റേറ്റ്* പൊലീസ്* കേന്ദ്ര ആഭ്യന്തര വകുപ്പ്*, മറ്റ്* സിവിൽ വകുപ്പുകൾ എന്നിവക്കാവശ്യമായ ഹൈലി സെൻസിറ്റീവ്* കെമിക്കൽ കോമ്പിനേഷൻസ്* പ്രൊപ്പല്ലൻസ്* എസ്പ്ലോസീവ്* മൾട്ടി ബാരൻ റോക്കറ്റ്* ലോഞ്ചർ സിസ്റ്റത്തിനുള്ള റോക്കറ്റുകൾ ഫ്യൂസസ്* റൈഫിൾസ്*, കാർബോയ്ൻസ്*, മഷീൻ ഗണ്ണുകൾ, അണ്ടർ ബാരൻ ഗ്രെനേഡ്* ലോഞ്ചേഴ്സ്*, ആർട്ടിലറി ഗണ്ണുകൾ, ട്രാൻസ്പോർട്ട്* ആന്റ്* ലോജിസ്റ്റിക്* വെഹിക്കിൾസ്*, ആർമേഡ്* ഫയറ്റിംഗ്* വെഹിക്കിൾസ്*, ആർമേഡ്* പേഴ്സണൽ കാരിയേഴ്സ്* വിത്ത്* ന്യൂക്ലിയർ- ബയോളജിക്കൽ- കെമിക്കൽ പ്രോട്ടക്ഷൻ, മെയിൻ പ്രൊട്ടക്റ്റട്* വെഹിക്കിൾസ്*, ഫയർ കൺട്രോൾ സിസ്റ്റം, ആക്റ്റീവ്* ആന്റ്* പാസ്സീവ്* നൈറ്റ്* വിഷൻ ഡിവൈസസ്*, എല്ലാ തരത്തിലുമുള്ള ആയുധങ്ങൾക്കും അനിയോജ്യമായ അമ്യുനേഷൻസ്*, പാരച്യൂട്ടുകൾ, ട്രൂപ്പ്* കംഫർട്ട്* ഇനങ്ങൾ, ടെന്റ്സ്* ഹായ്* ആറ്റിറ്റിയൂഡ്* സ്പെഷ്യലൈസ്ഡ്* വിന്റർ ക്ലോത്തിംഗ,്* സ്ട്രാറ്റജിക്* ആർമി ലോഗോ യൂണിഫോം, സൂട്ട്സ്* മുതലായവ ഫാക്ടറികളിൽ വികസിപ്പിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര നിലവാരമുള്ള അസാൾട്ട്* റൈഫിലുകൾ ഫാക്ടറികൾ വിജയകരമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്*.
ഡിഫൻസ്* പ്രൊക്വയർമെന്റ്* പോളിസി 2016ന്റെ അടിസ്ഥാനത്തിൽ, രാമൻപുരി കമ്മിറ്റി റിപ്പോർട്ടിന്റെ മറവിൽ ഓർഡിനൻസ്* ഫാക്ടറികളെ കോർപ്പറേറ്റു വൽക്കരിക്കാനുള്ള നീക്കങ്ങളും സജീവമാണ്*.
__________________Abhimanyu
Abhimanyu22 is offline   Quote
The Following 3 Users Say Thank You to Abhimanyu22 For This Useful Post:
Post Comment

Thread Tools
Display Modes

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is On
Trackbacks are On
Pingbacks are On
Refbacks are On

Forum Jump

Similar Threads
Thread Thread Starter Forum Replies Last Post
Yuvathiyude nagnatha pakarthi bheeshani Manuambiyil News Archive 2 03-07-2012 05:21 AM
Rajya Sabha passes Women's Reservation Bill uOʎႨ News Archive 4 03-10-2010 05:54 AM
Vadha bheeshani Obama munnil s_alappat News Archive 4 08-06-2009 06:31 PM
Rajya Sabha approves tighter law against rape Manuambiyil News Archive 2 12-18-2008 11:21 PM
Rajya Sabha approves tighter law against rape Miky Mouse News Archive 2 12-18-2008 05:07 PM


All times are GMT -4. The time now is 10:58 PM.

Powered by vBulletin®
Copyright ©2000 - 2018, Jelsoft Enterprises Ltd.
Copyright ©2007 - 2018, IndianTerminal