Old 08-15-2017   #1 (permalink)
Phoenix
 
Abhimanyu22's Avatar
 
Join Date: Feb 2015
Location: ഭൂമി .....
Posts: 15,429
Thanks: 601
Thanked 1,466 Times in 538 Posts
Rep Power: 32
Abhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to behold
Credits: 39,198
NEW indyayude progress card !

ഇതാണ്, ഇന്ത്യയുടെ പ്രോഗ്രസ് കാർഡ

August 15, 2017, ലണ്ടനിൽ സമാപിച്ച ലോക അത്*ലറ്റിക്
ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങളുടെ
പ്രകടനം ഇങ്ങനെ

ഒരു മെഡൽ പോയിന്റ്, ഒരു പോയിന്റ് പോലും ഇന്ത്യയുടെ പേരിൽ അടയാളപ്പെടുത്താനാവാതെയാണ് ലോക അത്*ലറ്റിക് ചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങുന്നത്. ഭുവനേശ്വറിൽനടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ലണ്ടനിലെത്തിയവർ പലരും ആ പ്രകടനം പോലും ആവർത്തിക്കാനാവാതെ മടങ്ങി. ചുരുക്കം ചിലർക്ക് മാത്രം മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായി. പക്ഷേ, ഇന്ത്യയെപ്പോലെ അത്*ലറ്റിക്സിൽ ഒന്നുമല്ലാത്ത ഒരു രാജ്യത്തെ കായിക താരങ്ങൾക്ക് ഈ പ്രകടനവും ആശ്വാസജനകമാണ്. മെഡൽ നേടുന്നതിലുപരി പങ്കെടുക്കുക എന്ന വലിയ അവസരമാണ് ഇക്കുറിയും ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് നൽകിയത്.

ദേവിന്ദർ സിംഗ് (ജാവലിൻ)
ലോക ജൂനിയർ റെക്കാഡുകാരൻ നീരജ് ചോപ്ര തീർത്തും നിരാശപ്പെടുത്തിയപ്പോൾ ജാവലിനിൽ അപ്രതീക്ഷിതമായി ഫൈനലിലെത്തി പേഴ്സണൽ ബെസ്റ്റ് പ്രകടനം കാഴ്ചവച്ച ദേവിന്ദർ സിംഗാണ് കൂട്ടത്തിൽ കേമൻ.

ജി. ലക്ഷ്മൺ (5000 മീറ്റർ)
ഭുവനേശ്വറിലേതിനെക്കാൾ പ്രകടനം മെച്ചപ്പെടുത്തിയ മറ്റൊരു താരമാണ് ലക്ഷ്മൺ. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടിയിട്ടും ലക്ഷ്മണിന് ലണ്ടനിൽ ഒരിനത്തിലേ എൻട്രി നൽകിയുള്ളൂവെന്നത് മറ്റൊരു കാര്യം.

നിർമ്മല (200)
വനിതകളുടെ 200 മീറ്ററിൽ നിർമ്മല ഷെയ്*റോൺ സെമിയിലെത്തി.
നീരജ് ചോപ്ര (ജാവലിൻ)
അഞ്ചോ ആറോ സ്ഥാനങ്ങളിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന നീരജ് പ്രാഥമിക റൗണ്ട് കടക്കാത്തത് ഏറ്റവും വലിയ നിരാശ.

ദ്യുതിചന്ദ് (100 മീ.)
വൈൽഡ് കാർഡ് എൻട്രിയിലൂടെ ലണ്ടനിലെത്തിയ ദ്യുതിചന്ദ് ആദ്യ റൗണ്ട് ഹീറ്റ്സിൽത്തന്നെ പുറത്തായി.

മുഹമ്മദ് അനസ്
400 മീറ്ററിൽ സെമി പ്രതീക്ഷിച്ചിരുന്ന മലയാളിതാരം മുഹമ്മദ് അനസും ആദ്യറൗണ്ട് കടന്നില്ല.
സിദ്ധാന്ത് തിങ്കലായ (110 മീ ഹർഡിൽസ്)
ഫസ്റ്റ് റൗണ്ട് ഹീറ്റ്സിൽ പുറത്തായ മറ്റൊരു താരം.
കെ.ടി. ഇർഫാൻ (നടത്തം 20 കി.മീ.)
23-ാം സ്ഥാനത്താണ് ഇർഫാൻ ഫിനിഷ് ചെയ്തത്. ദേവേന്ദർ സിംഗ് 50-ാമതും ഗണപതി 54-ാംമതുമായി. കുട്ബീർ കൗർ (20 കി.മീ നടത്തം)
42-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

അന്നുറാണി (ജാവലിൻ)
ഏഷ്യൻ ചാമ്പ്യൻ ലോക ചാമ്പ്യൻഷിപ്പിൽ 20-ാമതായി.

സ്വപ്നബർമൻ (ഹെവ്*റ്റാത്ത്*ലൺ)
26-ാം സ്ഥാനത്ത് ഒതുങ്ങി. ടി. ഗോപി (മാരത്തൺ)
28-ാം സ്ഥാനത്ത് ഫിനിഷിംഗ്, വനിതാ മാരത്തണിൽ മോണിക്ക അതാരെ 64-മതായി.

4 x 400 റിലേ ടീമുകൾ
ആദ്യ റൗണ്ടിൽ ലൈൻ തെറ്റിച്ചതിന് ഇന്ത്യൻ വനിതാ ടീം അയോഗ്യരായി. പുരുഷ ടീമിന് ആദ്യ റൗണ്ടിനപ്പുറത്തേക്ക് കടക്കാനായില്ല.
ഇത്രയും താരങ്ങൾക്ക് ലണ്ടൻ കണ്ടുവരാൻ അവസരമൊരുക്കിയ ഇന്ത്യൻ അത്*ലറ്റിക് ഫെഡറേഷൻ ഒഴിവാക്കിയത് പി.യു. ചിത്രയെ മാത്രം. അതും മെഡൽ സാദ്ധ്യത ഇല്ലെന്ന് പറഞ്ഞ്.
__________________



Abhimanyu
Abhimanyu22 is offline   Quote
The Following User Says Thank You to Abhimanyu22 For This Useful Post:
Post Comment

Thread Tools
Display Modes

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is On
Trackbacks are On
Pingbacks are On
Refbacks are On

Forum Jump

Similar Threads
Thread Thread Starter Forum Replies Last Post
The Key Card Hotel in New York made out of 200 000 card keys uOʎႨ Other Pics 3 06-26-2010 02:21 PM
Force India eye progress after unveiling new car uOʎႨ News Archive 2 02-10-2010 02:34 AM


All times are GMT -4. The time now is 08:05 AM.

Powered by vBulletin®
Copyright ©2000 - 2017, Jelsoft Enterprises Ltd.
Copyright ©2007 - 2017, IndianTerminal