Old 07-05-2017   #1 (permalink)
Phoenix
 
Abhimanyu22's Avatar
 
Join Date: Feb 2015
Location: ഭൂമി .....
Posts: 16,426
Thanks: 612
Thanked 1,484 Times in 545 Posts
Rep Power: 34
Abhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to beholdAbhimanyu22 is a splendid one to behold
Credits: 39,198
Books Ellaam pashuvinte peril !!

എല്ലാം പശുവിന്റെ പേരിൽ !!

വി.എസ്.സനകൻ July 6, 2017,

ഡിജിറ്റൽ യുഗത്തിൽ കുത്തിച്ചുകൊണ്ടിരിക്കുന്ന ആധുനിക ഇന്ത്യയിൽ ഒരാളെ വകവരുത്തണമെന്നുണ്ടെങ്കിൽ ആയുധമെടുത്ത് സ്വയം ഇറങ്ങേണ്ടതില്ല, അയാളുടെ വീട്ടിൽ പശു ഇറച്ചി ഉണ്ടെന്ന് വെറുതെ പ്രചരിപ്പിച്ചാൽ മതിയാകും, മനസിൽ കരുതിവച്ച കൃത്യം ഗോരക്ഷക്കുകൾ എന്ന കുപ്പായം ധരിച്ച് പശുസംരക്ഷണ സേനക്കാർ വിചാരിച്ചതിനെക്കാൾ ഭംഗിയായി നടത്തിത്തരും. അതാണ് ഇപ്പോൾ രാജ്യത്തിന്റെ അവസ്ഥ. ഈ ദിശയിലേക്കാണ് രാജ്യത്തിന്റെ കുതിപ്പ്. പശുവിന്റെയും ഗോസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന അക്രമ സംഭവങ്ങൾ ദിനംപത്രി ഏറുകയാണ്. എവിടെയും എന്തും സംഭവിക്കാമെന്ന അവസ്ഥ. പക്ഷ എല്ലാം സംഭവങ്ങളെയും ജനകൂട്ടത്തിന്റെ അക്രമമായി ചിത്രീകരിക്കുകയാണ്. തീവ്ര വലുത് സംഘടനകളിൽപ്പെട്ട അക്രമകാരികളായ ഇവരെ ജനകൂട്ടമെന്ന പൊതു നാമത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പശുവിനെ വോട്ട് ആക്കി മാറ്റിയവർ ഇതിനെല്ലാം നിശബ്ദമായ പിന്തുണ നൽകുന്നുവെന്നതാണ് ഭീതിജനകമായ മറ്റൊരു വസ്തുത.

പശുവിറച്ചി കഴിക്കുന്നവരാണെന്ന് അക്രോശിച്ചുകൊണ്ടാണ് ട്രെയിൻ യാത്രയ്*ക്കിടെ 16കാരനായ ജുനൈദ് എന്ന പയ്യനെ കുത്തിക്കൊന്നത്. ജുനൈദിനൊപ്പമുണ്ടായിരുന്നവർക്കും അക്രമത്തിൽ ഗുരുതമായി പരിക്കേറ്റിരുന്നു. പശുവിനെ കഴിക്കുന്നവരാണെന്നും രാജ്യദ്രോഹികളാണെന്നും വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇവർക്ക് നേരെ ഒരു കൂട്ടം അക്രമം അഴിച്ചുവിട്ടത്. സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് ഇത്തരത്തിലേക്ക് മാറിയത്. ഖുറാൻ പഠനം പൂർത്തിയാക്കിയതിന് ശേഷമുള്ള ആദ്യ പെരുന്നാളിന് മുൻപായി ഡൽഹി ജുമാ മസ്ജിദ് സന്ദർശിക്കാനാണ് ഹരിയാനയിലെ ഘഡാവലി സ്വദേശികളായ സഹോദരങ്ങൾ വെള്ളിയാഴ്ച പുറപ്പെട്ടത്. സംഭവത്തില്* ഡൽഹിയിലെ രണ്ട് സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേരെ അറസ്റ്റു ചെയ്തിരുന്നു.

ഈ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തിൽ മൗനം വെടിയാൻ തയ്യാറായത്. ഗാന്ധിജി സ്ഥാപിച്ച സബർമതി ആശ്രമത്തിന്റെ നൂറാം വാർഷികത്തിൽ ആ മണ്ണിൽ വച്ച് തന്നെ ഗോരക്ഷയുടെ പേരിൽ മനുഷ്യനെ വധിക്കുന്നതും അക്രമം കാട്ടുന്നതും സ്വീകാര്യമല്ലെന്നും അനുവദിക്കുകയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നൽകി. എന്നാൽ, അതേ ദിവസം ദിവസം തന്നെ ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ അലിമുദ്ദീൻ എന്ന ആളെ ജനകൂട്ടം എന്ന് വിളിക്കുന്ന ത്രീവ വർഗീയവാദികൾ തല്ലിക്കൊന്നു. നിയമം കൈയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്ന് പറഞ്ഞ മോദി, പശുക്കളെ സംരക്ഷിക്കാമെന്നും, എന്നാൽ, മഹാത്മഗാന്ധിയെക്കാളും ആചാര്യ വിനോബ ഭാവയെക്കാളും ആരും ചമയേണ്ടെന്നും ഗോരക്ഷയുടെ പേരിൽ മനുഷ്യനെ കൊല്ലുന്നത് ഗാന്ധിജി അംഗീകരിക്കുമായിരുന്നില്ലെന്നും പറഞ്ഞുവച്ചു. അക്രമങ്ങൾ തുടർക്കഥയായപ്പോഴെല്ലാം മൗനം പാലിച്ച മോദിയുടെ താക്കീത് വളരെ വൈകിയെന്ന് വിലയിരുത്തേണ്ടിവരും.

ഇതാദ്യമായിട്ട് അല്ല മോദി ഗോസംരക്ഷകർക്ക് താക്കീത് നൽകുന്നതെന്ന കാര്യം വിസ്മരിക്കുന്നില്ല. കഴിഞ്ഞ വർഷം ആഗസ്റ്റ് ആറിന് ഡൽഹിയിൽ നടന്ന ഒരു പൊതു ചടങ്ങിൽ ഗോരക്ഷക് എന്നറിയപ്പെടുന്ന പശുസംരക്ഷകർ സാമൂഹ്യവിരുദ്ധരും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നവരുമാണെന്ന് മോദി പറഞ്ഞിരുന്നു. ഇവർ രാത്രിയിൽ സാമൂഹ്യവിരുദ്ധ കാര്യങ്ങളിൽ ഏർപ്പെട്ട് രാവിലെ പശുസംരക്ഷകരായി നടക്കുകയാണെന്നും ഇത്തരക്കാർക്കെതിരെ നടപടി എടുക്കാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം പശുക്കളും ചാവുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങൾ പോലുള്ള വസ്*തുക്കൾ ഭക്ഷിച്ചാണ്. അല്ലാതെ ആരും കൊന്നിട്ടല്ല. റോഡിൽ പ്ലാസ്റ്റിക് വലിച്ചെറിയരുതെന്ന് ആളുകളെ ബോധവത്*കരിക്കാനാണ് ഗോരക്ഷകർ ശ്രമിക്കേണ്ടത്. സാമൂഹ്യസേവനം നടത്താൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് പശുക്കൾ പ്ലാസ്റ്റിക് തിന്നേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കുകയാണെന്നും മോദി പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം തെലുങ്കാനയിൽ നടന്ന പരിപാടിയിൽ ഇതേ കാര്യം അദ്ദേഹം ആവർത്തിച്ചു. എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ ഭാഗത്ത് ശക്തമായ നടപടിയുണ്ടായില്ലെന്നതാണ് വാസ്തവം.

ഗോസംരക്ഷകർക്ക് ശക്തമായ താക്കീതുമായി പ്രധാനമന്ത്രി രംഗത്തുവന്നതിന് പിന്നാലെ അതിൽ വെള്ളം ചേർത്ത് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ പ്രതികരണം എത്തിയത് ഗൗരവതരമാണ്. ജനകൂട്ടത്തിന്റെ മർദ്ദനമേറ്റ് ആളുകൾ മരിച്ച സംഭവങ്ങൾ 2011,12, 13 വർഷങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും അതിനെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും ഷായുടെ കണ്ടുപിടുത്തും. ഇതിനായി ഇറങ്ങിപ്പുറപ്പെടുന്നവർക്ക് ശക്തമായ താക്കീത് നൽകുന്നതിന് പകരം ഒരു തെറ്റിനെ മറ്രൊരു തെറ്റ് മറയ്*ക്കാനായിരുന്നു ഷായുടെ ശ്രമം.

 ഓർമ്മ വേണം ദാദ്രിയെ
ഗോസംരക്ഷരുടെ അക്രമങ്ങളെ കുറിച്ച് പറയുമ്പോൾ ആദ്യം ഓടിയെത്തുക ദാദ്രി സംഭവമാണ്. 2015 സെപ്തംബർ 28ന് ഡൽഹിക്കടുത്തുള്ള യു.പിയിലെ ദാദ്രി ഗ്രാമത്തിൽ മുഹമ്മദ് അഖ്ലാഖിനെ ജനകൂട്ടം അടിച്ച കൊന്ന സംഭവമാണ്. നൂറോളം പേർ അടങ്ങുന്ന സംഘമാണ് അഖ്*ലാഖിനെയും 22കാരനായ മകനെയും വീട്ടിൽ നിന്ന് വലിച്ചിറക്കി അക്രമിച്ചത്. ഗോവധം നടത്തിയെന്നതും ഗോ മാംസം ഭക്ഷിച്ചെന്നുമുള്ള ആരോപണം അഭ്യൂഹം മാത്രമാണെന്ന് യു.പി സർക്കാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അഖ്*ലാഖിന്റെ വീട്ടിലെ ഫ്രിഡ്ജിൽ നിന്നും കണ്ടെത്തിയ മാംസം ആട്ടിറച്ചിയാണെന്നും തെളിഞ്ഞിരുന്നു. സംഭവത്തിന് ശേഷം അഖ്*ലാഖിന്റണ്ഡ സഹോദരൻ തൗഫീഖ് ഖാൻ നാട് വിട്ടുപോയി.

 അവസാനിക്കാത്ത അക്രമങ്ങൾ
2015 ഒക്ടോബർ ഒൻപതിന് ഉധംപൂരിൽ ചത്ത പശുക്കളെ കടത്തുന്നുവെന്നാരോപിച്ച് ട്രക്കിന് നേർക്ക് പെട്രോൾ ബോംബെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ട്രക്ക് ഡ്രൈവർ സഹീദ് അഹമ്മദ് പത്തു ദിവസത്തിന് ശേഷം മരിച്ചു. സംഭവത്തിൽ തുടർന്നു നടന്ന അന്വേഷണത്തിൽ ട്രക്കിൽ കൊണ്ടു പോയിരുന്ന പശുക്കൾ ഭക്ഷ്യവിഷബാധ മൂലം ചത്തതാണെന്ന് തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഹിമാചൽ പ്രദേശിൽ പശുക്കളെ കടത്തുന്നുവെന്ന് ആരോപിച്ച് ശരൺപൂർ സ്വദേശിയായ ട്രക്ക് ഡ്രൈവർ നോർമാനെ ആക്രമിച്ചു കൊന്നു. 2016 ജനുവരിയിലാണ് മദ്ധ്യപ്രദേശിലെ ഖിർകിയ റെയിൽവേ സ്റ്റേഷനിൽ ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് മുസ്*ലിം ദമ്പതികളെ ആക്രമിച്ചത്. ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്ത മാംസം പരിശോധനയ്*ക്കയച്ചപ്പോൾ അത് പോത്ത് ഇറച്ചിയാണെന്ന് തെളിഞ്ഞു. സംഭവത്തിൽ രണ്ട് ഗോസംരക്ഷണ പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു.

2016 മാർച്ചിലാണ് ജാർഖണ്ഡിൽ രണ്ട് കാലിക്കച്ചവടക്കാരായ മസ്ലൂം അൻസാരി, ഇംതിയാസ് ഖാൻ എന്നിവരെ ജാർഖണ്ഡിലെ ലത്തേഹാറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. 2016 ഏപ്രിൽ അഞ്ചിന് ഹരിയാനയിൽ കാളകളെ വാങ്ങിക്കൊണ്ടുപോവുകയായിരുന്ന മുസ്തയിൻ അബാസിനെ ഗോരക്ഷാ ദൾ അംഗങ്ങൾ വെടിവച്ചു കൊല്ലുകയായിരുന്നു. ജൂണ്* 17ന് കർണാടകയിലെ കോപ്പയിൽ ബജ്രംഗ്*ദൾ പ്രവർത്തകർ ബീഫ് കൈവശം വച്ചതിന് ദളിത് കുടുംബത്തെ ആക്രമിച്ചു. സംഭവത്തിൽ ദളിത് സംഘടനകൾ പ്രക്ഷോഭം രൂക്ഷമാക്കിയതോടെ പൊലീസ് കേസെടുത്തു.

2016 ജൂലായ് 11നാണ് ഗുജറാത്തിലെ ഉനായിൽ ചത്ത പശുവിന്റെ തോലുരിച്ചതിന് നാല് ദളിത് യുവാക്കളെ ഗോരക്ഷാ പ്രവർത്തകർ പരസ്യമായി മർദ്ദിച്ചത്. അർദ്ധനഗ്നരാക്കി റോഡിലൂടെ നടത്തിച്ചാണ് ഇവർക്കുള്ള ശിക്ഷ വിധിച്ചത്. പൊലീസ് സ്റ്റേഷന് മുന്നിൽ വച്ച് ഇവരെ അക്രമിച്ചിട്ടും നടപടിയുണ്ടായില്ല. സംഭവമെല്ലാം ചിത്രീകരിച്ച ഗോരക്ഷാ പ്രവർത്തകർ ഇത് ഒരു മുന്നറിയിപ്പാണെന്ന് സൂചിപ്പിച്ചുകൊണ്ട് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഉന്നാ സംവത്തോടെയാണ് ഗുജറാത്തിൽ ദളിത് പ്രക്ഷോഭം ശക്തമായത്.

കഴിഞ്ഞവ*ർഷം ആഗസ്റ്റ് 18ന് ഉഡുപ്പിയിലേക്ക് കന്നുകാലികളെ കയറ്റി അയച്ചെന്ന് ആരോപിച്ച് ഹിന്ദു ജാഗരണവേദികെ പ്രവർത്തർ ബി.ജെ.പി പ്രവർത്തകനായ പ്രവീൺ പൂജാരിയെ തല്ലികൊന്നിരുന്നു. ഈ വർഷം എപ്രിൽ ഒന്നിനാണ് ഹരിയാനയിലെ ആൽവാറിൽ പശുക്കളുമായി ട്രക്കിൽ പോവുകയായിരുന്ന പെഹ്ളു ഖാൻ അക്രമിക്കപ്പെട്ടത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ പെഹ്ലു ഖാൻ ഏപ്രിൽ മൂന്നിന് മരണത്തിന് കീഴടങ്ങി. ഏപ്രിൽ 21ന് ഡൽഹിയിലെ കൽക്കാജിയിൽ പശുക്കളുമായി പോവുകയായിരുന്ന വാഹനത്തിലുണ്ടായിരുന്നവർക്ക് നേരെയും അക്രമമുണ്ടായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മുഹമ്മദ് റിസ്വാൻ എന്ന യുവാവ് മർദ്ദനമേൽക്കുന്നതിനിടെ മരിച്ചത് പോലെ കിടക്കുന്നത് കൊണ്ടാണ് രക്ഷപ്പെട്ടത്. കഴിഞ്ഞമാസം 28നാണ് കാറിൽ ബീഫ് സൂക്ഷിച്ചതിന് ജാർഖണ്ഡിൽ അസഗർ അൻസാരിയെ നടുറോഡിൽ അക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് റാഞ്ചിയിലെ രാംഗഡിൽ അലിമുദീൻ അന്*സാരിയെ ബീഫിന്റെ പേരിൽ കൊല്ലപ്പെടുത്തിയത്. അലിമുദ്ദീൻ ആണ് ഒടുവിലത്തെ രക്തസാക്ഷി.

 പേര് കേട്ടാലറിയില്ലേ
ഇക്കഴിഞ്ഞ മാർച്ച് 16ന് ബീഫ് വിറ്റുവെന്ന ആരോപണവുമായി ജയ്പൂരിൽ ഹോടൽ ഹയാത്ത് റബ്ബാനിക്ക് നേരെ അക്രമമുണ്ടായി. ഹോട്ടലിൽ ബീഫ് വിൽക്കുന്നുണ്ടെന്ന സന്ദേശം പ്രചരിച്ചതിനെ തുടർന്നാണ് നൂറോളം ഗോസംരക്ഷകർ മഹിളാ ഗോരക്ഷക് ദൾ പ്രസിഡ്ന്റ കമല ദീദിയുടെ നേതൃത്വത്തിൽ അവിടെ എത്തിയത്. ഇവിടെ നിന്ന് പിടിച്ചെടുത്ത മാംസം കോഴിയിറച്ചിയാണെന്ന് തെളിഞ്ഞെങ്കിലും ഫോറൻസിക് പരിശോധനയ്*ക്ക് അയച്ചു. ഹോട്ടൽ ജീവനക്കാരെ അക്രമിച്ച സംഘം ഉടമയെ അറസ്റ്റ് ചെയ്യുന്നത് വരെ പ്രതിഷേധം തുടർന്നു. അക്രമി സംഘത്തിലെ കരംവീർ എന്ന ആളോട് ഹോട്ടലിൽ ബീഫ് വിറ്റതിന് തെളിവുണ്ടോയെന്ന ചോദിച്ച മാദ്ധ്യമപ്രവർത്തകനോട് തെളിവെന്തിനാണ് ഹോട്ടലിന്റെ പേര് കേട്ടാൽ അറിയില്ലെ ബീഫ് വിൽക്കുമെന്നായിരുന്നു അയാളുടെ മറുപടി.

 ഭീതിജനകമായ കണക്കുകൾ
കഴിഞ്ഞ ഏഴ് വർഷത്തിനിടെ പശുസംരക്ഷണത്തിന്റെ പേരിൽ രാജ്യത്താെട്ടാകെയുണ്ടായ 63 അക്രമസംഭവങ്ങളിൽ 28 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇതിൽ 24 പേരും മുസ്ലിങ്ങളാണ്. 124 പേർക്ക് പരിക്കേറ്റു. അക്രമസംഭവങ്ങളിൽ രണ്ട് സ്ത്രീകൾ മാനഭംഗത്തിനിരയാവുകയും ചെയ്തിട്ടുണ്ട്. ഇതിൽ തന്നെ 97 ശതമാനം അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത് മോദി സർക്കാർ അധികാരമേറ്റ ശേഷമാണ്. നടന്ന ആക്രമണങ്ങളിൽ 52 ശതമാനവും അഭ്യൂഹങ്ങളെ തുടർന്നായിരുന്നു. 63ൽ 32 സംഭവങ്ങൾ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടന്നത്. എട്ട് സംഭവങ്ങൾ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും.

 മുന്നറിയിപ്പ് ഒന്ന് മാത്രം
ദാദ്രി സംഭവത്തിൽ അഖ്*ലാഖിന്റെ വീട്ടിലെത്തിയ പൊലീസ് ആ വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജിലിരുന്ന മാംസം ഫോറൻസിഖ് പരിശോധനയ്*ക്ക് അയക്കുകയാണ് ആദ്യം ചെയ്തത്. കൊല്ലപ്പെട്ട ആളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുള്ള നടപടികൾ തുടങ്ങിയത് പിന്നെയാണ്. ഓർക്കുക, അവർ നാളെ നമ്മുടെ അടുക്കളയിലേക്കും കടന്നുവന്നേക്കാം
__________________Abhimanyu
Abhimanyu22 is offline   Quote
The Following User Says Thank You to Abhimanyu22 For This Useful Post:
Post Comment

Thread Tools
Display Modes

Posting Rules
You may not post new threads
You may not post replies
You may not post attachments
You may not edit your posts

BB code is On
Smilies are On
[IMG] code is On
HTML code is On
Trackbacks are On
Pingbacks are On
Refbacks are On

Forum Jump

Similar Threads
Thread Thread Starter Forum Replies Last Post
Account balance nte peril kolla venda Abhimanyu22 Today's Top Stories 3 03-09-2017 04:46 PM
Madhurakinavin - Remixinte peril Vivadam RONI ChilluJalakam 2 10-11-2011 02:41 PM
Ellaam Innale Kazhinja pole... BipiN Jokes 9 08-02-2010 07:42 PM
Sachinte peril Maambazham !! BipiN News Archive 5 05-01-2010 04:49 AM
Bhaaryayude Peril Thattippu ! sri News Archive 5 12-11-2009 08:26 PM


All times are GMT -4. The time now is 07:52 PM.

Powered by vBulletin®
Copyright ©2000 - 2018, Jelsoft Enterprises Ltd.
Copyright ©2007 - 2018, IndianTerminal