IndianTerminal

IndianTerminal (http://www.indianterminal.com/forum/)
-   Today's Top Stories (http://www.indianterminal.com/forum/todays-top-stories-132/)
-   -   Actor Dileep arrested ! (http://www.indianterminal.com/forum/todays-top-stories-132/actor-dileep-arrested-278135/)

Abhimanyu22 07-10-2017 12:19 PM

Actor Dileep arrested !
 
നടിയെ ആക്രമിച്ച സംഭവം: ദിലീപ് അറസ്*റ്റിൽ, നാദിർഷ കസ്*റ്റഡിയിൽJuly 10, 2017,

കൊച്ചി: കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജനപ്രിയ സിനിമാ നടൻ ദിലീപിനെ പ്രത്യേക അന്വേഷണ സംഘം അറസ്**റ്റു ചെയ്തു. ഇന്ന് രാവിലെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യാൻ വീണ്ടും വിളിച്ചു വരുത്തിയ ശേഷം വൈകിട്ട് 6.45ഓടെയാണ് ദിലീപിന്റെ അറസ്*റ്റ് പൊലീസ് രേഖപ്പെടുത്തിയത്. മുന്പ് 13 മണിക്കൂറോളം ദിലീപിനേയും സുഹൃത്തും സംവിധായകനുമായ നാദിർഷായേയും ചോദ്യം ചെയ്തിരുന്നു.

മാദ്ധ്യമങ്ങളേയും മറ്റാരെയും അറിയിക്കാതെ ആയിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ. അതിനാലാണ് ചോദ്യം ചെയ്യൽ രഹസ്യ കേന്ദ്രത്തിലാക്കിയത്. പൊലീസിൽ തന്നെ മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥർക്ക് മാത്രമാണ് ദിലീപിനെ ചോദ്യം ചെയ്യുന്ന വിവരം അറിയാമായിരുന്നത്. ഒരു കാരണവശാലും വിവരം പുറത്ത് പോവരുതെന്നും ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകിയിരുന്നു. അറസ്*റ്റ് ചെയ്യുന്നതിന് മുന്പ് ഡി.ജി.പി ലോക്*നാഥ് ബെഹ്*റയുടെ അനുമതിയും അന്വേഷണ സംഘം വാങ്ങിയിരുന്നു. ദിലീപിനെ അറസ്*റ്റു ചെയ്യുമെന്ന വിവരം മുഖ്യമന്ത്രി പിണറായി വിജയനെ ഡി.ജി.പി തന്നെ അറിയിച്ചു. വിവരം ചോരാതെ കരുതലോടെ വേണം കാര്യങ്ങൾ നീക്കാനെന്നും മുഖ്യമന്ത്രി ഡി.ജി.പിയോട് നിർദേശിച്ചു. അതുപ്രകാരം കരുതലോടെ ആയിരുന്നു കേസിന്റെ അന്വേഷണച്ചുമതലയുള്ള എ.ഡി.ജി.പി സന്ധ്യയും ഐ.ജി: ദിനേന്ദ്ര കാശ്യപും നീക്കങ്ങൾ നടത്തിയത്. അറസ്*റ്റ് രേഖപ്പെടുത്തിയ ഉടൻ തന്നെ ദിലീപിനെ ആലുവ പൊലീസ് ക്ളബ്ബിലേക്ക് മാറ്റി. ഫെബ്രുവരി 17നാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്.

നാദിർഷായും അപ്പുണ്ണിയും കസ്*റ്റഡിയിൽ


അതേസമയം,​ നാദിർഷയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയും അന്വേഷണ സംഘത്തിന്റെ കസ്*റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. അറസ്*റ്റ് ചെയ്തതായി റിപ്പോർട്ടുണ്ടെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

Abhimanyu22 07-10-2017 12:24 PM

ജനപ്രിയ നായകൻ ഒരു നിമിഷം കൊണ്ട് വില്ലനായി.

July 10, 2017,

തിരുവനന്തപുരം: മലയാള സിനിമയുടെ എല്ലാ മേഖലയിലും ആധിപത്യം സ്ഥാപിച്ച് അടക്കി ഭരിക്കാനുള്ള തേരോട്ടത്തിലായിരുന്നു ദിലീപ് എന്ന ഗോപാലകൃഷ്ണൻ. പക്ഷേ, ഇന്നത്തെ അറസ്റ്റോടെ തേര് ചെളിയിൽ പുതഞ്ഞ അവസ്ഥയിലായി. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു സൂപ്പർതാരത്തിന്റെ അറസ്റ്റ് ആദ്യത്തെ സംഭവമാണ്.

മിമിക്രികലാകാരനായി തുടങ്ങി സിനിമയിൽ പതുക്കെ ചുവട് വച്ച് ജനപ്രിയ നായകനായി മുന്നേറിയ ദിലീപിന്റെ അറസ്റ്റ് വാർത്ത മലയാള സിനിമാലോകത്തുള്ളവർ ഞെട്ടലോടെയാണ് കേട്ടത്. സിനിമാ നിർമ്മാണം, വിതരണം തുടങ്ങിയ മേഖലകളിലെല്ലാം മേൽക്കൈ നേടാനായി കൃത്യമായി കരുക്കൾ നീക്കി വിജയിച്ചിട്ടുള്ള ദിലീപ് ഈ സംഭവത്തിൽ മാത്രമാണ് ചുവട്പിഴച്ചത്. ഒരുപാട് സിനിമകളുടെ തിരക്കഥകളിൽ ഇടപെട്ട് മാറ്റം വരുത്തിയിട്ടുള്ള ദിലീപ് നടിയെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ മാത്രം ക്ളൈമാക്സ് തെറ്റി. ഇതോടെ ജനപ്രിയൻ എന്ന മേൽവിലാസം പോലും ദിലീപിന് നഷ്ടമായി. ജനവിരുദ്ധ വില്ലന്റെ ഇമേജാണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്.

ദിലീപിനെ നായകനാക്കി നിർമ്മാണം പൂർത്തിയായ ചിത്രങ്ങളുടെ ഭാവിയും അറസ്റ്റോടെ അവതാളത്തിലായി. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച 'രാമലീല'യുടെ റിലീസ് ഒരു ഘട്ടത്തിൽ മാറ്റിവച്ചതിനു ശേഷം അടുത്ത ആഴ്ച റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഗോകുലം ഗോപാലൻ നിർമ്മിക്കന്ന 'കമ്മാരസംഭവം', സനൽ തോട്ടം നിർമ്മിക്കുന്ന 'പ്രൊഫ. ഡിങ്കൻ' എന്നിവുടെ ഷൂട്ടിംഗ് മുക്കാലും പൂർത്തിയായതാണ്. ഇതിനു പുറമെ നിരവധി ചിത്രങ്ങൾ പണിപ്പുരയിലുമാണ്. പടിപടിയായ വളർച്ചയിൽ നിന്നും പെട്ടെന്നു വീഴ്ചയിലേക്ക് പതിക്കുകയാണ് ദിലീപ് എന്ന താരം.

മാനത്തെകൊട്ടാരം, സല്ലാപം, ഈ പുഴയുംകടന്ന്, പഞ്ചാബിഹൗസ്, ഈ പറക്കുതളിക, കല്യാണരാമൻ, മീശമാധവൻ... നിരന്തരഹിറ്റുകളിലൂടെ മലയാള താരരാജാക്കന്മാർക്കൊപ്പം ഒരു കസേര വലിച്ചിട്ട് ഇരിക്കുകയായിരുന്നു ദിലീപ്. ഒരുകാലത്ത് സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ മുട്ടിടിച്ച് വീഴുമ്പോൾ ദിലീപ് ചിത്രങ്ങൾ മാത്രമായിരുന്നു വിജയം നേടിക്കൊണ്ടിരുന്നത്. 2008ൽ 'അമ്മ' ഒരു സിനിമ നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ സ്വന്തമായി 'ഗ്രാന്റ് പ്രൊഡക്ഷൻസ്' രൂപീകരിച്ച് ആ അവസരം ദിലീപ് കൈക്കലാക്കി. 'അമ്മ'യുടെ 'ട്വന്റി 20' ദിലീപിന്റെ സിനിമയായി മാറി. ഇതിനിടയ്ക്ക് ബിസിനസ് സിനിമയ്ക്ക് അപ്പുറത്തേക്കും ദിലീപ് വളർത്തി. ഹോട്ടൽ രംഗത്തും കൈവച്ചു.

ഈയിടെ ചിത്രങ്ങളുടെ റിലീസിംഗുമായി ബന്ധപ്പെട്ട് തീയേറ്റർ ഉടമകളുടെ സംഘടനകൾ സമരത്തിനിറങ്ങിയപ്പോൾ ആ സമരം പൊളിച്ചത് ദിലീപിന്റെ ബുദ്ധിയായിരുന്നു. ഒടുവിൽ തീയേറ്റർ ഉടമകളുടെ സംഘടനയും കൈയ്യിലെടുത്തു. 'അമ്മ'യിൽ നിർണായക സ്വധീനമാണ് ദിലീപിന് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെയാണ് സംഘടനയുടെ ഭാരവാഹികൾ 'ഒറ്റക്കെട്ടായി' താരത്തിനൊപ്പം നിന്നത്.

മലയാളത്തിന്റെ നായികാനക്ഷത്രമായി മഞ്ജുവാര്യർ തിളങ്ങി നിൽക്കുന്നകാലത്താണ് ദിലീപ് മഞ്ജുവാര്യരെ വിവാഹം കഴിക്കുന്നത്. അതിനു ശേഷം ഏറെനാൾ പൊതുവേദിയിൽ പോലും മ*ഞ്ജു എത്തിയില്ല. മഞ്ജുവിനുള്ള അവസരങ്ങൾ ദിലീപ് ഇല്ലാതാക്കുകയായിരുന്നു എന്ന് അന്ന് തന്നെ ആക്ഷേപം ഉണ്ടായിരുന്നു. ഒടുവിൽ വിവാഹ മോചനം. അപ്പോൾ മുതൽ കേട്ടുതുടങ്ങിയതാണ് കാവ്യമായുള്ള വിവാഹം. അതൊക്കെ ഗോസിപ്പാണെന്നും മറ്റുമായിരുന്നു ദിലീപിന്റെ വാദം. ഒരു സുപ്രഭാതത്തിൽ ആഡംബര വിവാഹം.

s_alappat 07-10-2017 04:31 PM

കേരളപോലീസിനു അഭിനന്ദനങ്ങൾ.... സിനിമയെക്കാളും വലിയ ക്ലൈമാക്സ് ആയിപ്പോയി.

pattabhiraman 07-11-2017 03:00 AM

sambhavichath nallathinu, sambhavichu kondirikkunnath nallathinu, INI SAMBAVIKKAANIRIKKUNNATHUM nallathinu... sambhavaami yuge yuge...

Jyoti-asmitha 07-11-2017 05:42 PM

Thank you for this news.


All times are GMT -4. The time now is 03:59 AM.

Powered by vBulletin®
Copyright ©2000 - 2018, Jelsoft Enterprises Ltd.
Copyright ©2007 - 2018, IndianTerminal